വീണ്ടും മിന്നല്‍ പരിശോധന; പൊതുമരാമത്ത് ഓഫീസിലെത്തി മുഹമ്മദ് റിയാസ്, ജീവനക്കാരോട് ക്ഷോഭിച്ചു

തിരുവനന്തപുരം: വീണ്ടും മിന്നല്‍ പരിശോധനയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ ചീഫ് ആര്‍ക്കിടെക്ട് ഓഫീസിലാണ് മന്ത്രി മിന്നല്‍ പരിശോധനയുമായി എത്തിയത്. രാവിലെ 11 മണിയായിട്ടും ജീവനക്കാരൊന്നും ഓഫീസില്‍ എത്തിയിരുന്നില്ല. ഇതില്‍ ജീവനക്കാരോട് അദ്ദേഹം ക്ഷോഭിക്കുകയും ചെയ്തു.
അത് മാത്രമല്ല ജീവനക്കാരുടെ വിവരങ്ങള്‍ എടുക്കുകയും ചെയ്തു. എത്ര പേര് അവധിയിലുണ്ട്, അവധി നല്‍കാതെ ജോലിക്ക് എത്താത്ത ജീവനക്കാര്‍, പഞ്ച് ചെയ്ത ശേഷം ഓഫീസില്‍ ഇല്ലാത്ത ജീവനക്കാര്‍ എന്നിവരുടെ വിവരങ്ങളെല്ലാം മന്ത്രി ശേഖരിച്ചു.
മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനത്തില്‍ ജീവനക്കാരെല്ലാം ശരിക്കും അമ്പരന്ന് പോയെന്ന് വ്യക്തമായിരുന്നു. ബയോമെട്രിക് പഞ്ചിങ് ലിസ്റ്റും മന്ത്രി പരിശോധിച്ചു. പിന്നീടുള്ള ചോദ്യം എത്ര പേര് ഓഫീസില്‍ ഇനിയും എത്താനുണ്ടെന്നായിരുന്നു. പക്ഷേ ഉത്തരം നല്‍കാതെ ജീവനക്കാര്‍ ഉരുണ്ടു കളിക്കാന്‍ തുടങ്ങി.ഇതോടെയാണ് മന്ത്രി ക്ഷുഭിതനായത്.

ബയോ മെട്രിക്, പഞ്ചിങ് സ്റ്റേറ്റ്മെന്റ്, അവധി അപേക്ഷ നല്കിയ രീതി, ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍, ക്യാഷ്യല്‍ ലീവ് രജിസ്റ്റര്‍, സ്റ്റോക് രജിസ്റ്റര്‍ എന്നിവയെല്ലാം വേഗത്തില്‍ ഹാജരാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതെല്ലാം റിയാസ് പരിശോധിക്കുകയും ചെയ്തു.
കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം
അതേസമയം ഇവിടെ എത്ര ജീവനക്കാരുണ്ടെന്ന മന്ത്രിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരവും ജീവനക്കാര്‍ക്ക് നല്‍കാനായില്ല. ഇതോടെയാണ് മന്ത്രി റിയാസ് ഇവരോട് ചൂടായത്. മന്ത്രി ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് ഇവര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയത്. മന്ത്രിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ആര്‍ക്കിടെക്ടിന്റെ ഓഫീസില്‍ പരിശോധന നടത്തിയതെന്നാണ് സൂചന.
ഓഫീസില്‍ ജീവനക്കാര്‍ കൃത്യമായി ഹാജരാകുന്നില്ലെന്ന പരാതിയുണ്ടായിരുന്നു. പഞ്ചിങ് രജിസ്റ്റര്‍ ഇരുപത് മിനുട്ട് കഴിഞ്ഞിട്ടും കിട്ടാത്തത് മന്ത്രിയെ ക്ഷുഭിതനാക്കി. ക്യാഷ് രജിസ്റ്ററില്‍ വെറും ഒരു എന്‍ട്രി മാത്രമാണ് ഉണ്ടായിരുന്നത്. പഞ്ചിഹ് സ്റ്റേറ്റ്മെന്റ് ക്രമക്കേടുകളും കണ്ടെത്തി.
ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് വിഭാഗത്തെ മന്ത്രി ചുമതലപ്പെടുത്തി. ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്പാര്‍ക്കുമായി ബന്ധപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇത് ഉടന്‍ നടപ്പാക്കും. പഞ്ച് ചെയ്ത് ജീവനക്കാര്‍ പുറത്തേക്ക് പോകുന്നത് മന്ത്രി കൈയ്യോടെ പൊക്കിയിട്ടുണ്ട്. ഈ കാരണത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു.
ജീവനക്കാര്‍ ഓഫീസില്‍ എല്ലാം ശരിയായി നടക്കുന്നുണ്ടെന്നാണ് യോഗങ്ങളില്‍ പറഞ്ഞത്. പക്ഷേ എല്ലാം താളം തെറ്റിയ അവസ്ഥയിലാണ്. ഇക്കാര്യം യാതൊരു വിട്ടുവീഴ്ച്ചയും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനം കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ വിട്ടുവീഴ്ച്ചയില്ലാത്ത പ്രവര്‍ത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications