കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും പൊട്ടിത്തെറിച്ച് മുഹമ്മദ് റിയാസ്, ഇത്തവണ ചൂടറിഞ്ഞത് കരാര്‍ കമ്പനി ഉദ്യോഗസ്ഥന്‍, കാരണം ഇതാണ്

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായ ശേഷം ഏറ്റവും ആക്ടീവായിട്ടുള്ളതും ജനപ്രീതിയേറിയതുമായ മന്ത്രി ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത് മന്ത്രി മുഹമ്മദ് റിയാസാണ്. പല വിഷയങ്ങളില്‍ തുടര്‍ച്ചയായി അദ്ദേഹം നടത്തുന്ന ഇടപെടലുകള്‍ കൈയ്യടി നേടി കൊടുത്തിരുന്നു. ഇപ്പോഴിതാ ഒരിക്കല്‍ കൂടി മന്ത്രിയുടെ ചൂടറിഞ്ഞിരിക്കുകയാണ്. കരാര്‍ കമ്പനി ഉദ്യോഗസ്ഥന്‍. അതിന് കാരണണവുമുണ്ടായിരുന്നു. ഏഴ് മാസം മുമ്പ് കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന ശംഖുമുഖം-വിമാനത്താവളം റോഡ് നന്നാക്കാത്തതിനെ കുറിച്ചായിരുന്നു ചര്‍ച്ച നടന്നത്. എന്നാല്‍ ഉന്നതതല യോഗത്തില്‍ നിന്ന് കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിട്ടുനിന്നു. മന്ത്രിയെ ഇത് ശരിക്കും പ്രകോപിപ്പിക്കുകയും ചെയ്തു.

നാഗചൈതന്യയില്‍ നിന്ന് 50 കോടി തട്ടിയ സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റം, കമന്റിന് ചുട്ടമറുപടിയുമായി സാമന്തനാഗചൈതന്യയില്‍ നിന്ന് 50 കോടി തട്ടിയ സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റം, കമന്റിന് ചുട്ടമറുപടിയുമായി സാമന്ത

1

ഇതേ തുടര്‍ന്ന് മന്ത്രി പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ യോഗം വിളിച്ചെങ്കില്‍ മാത്രമേ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കുകയുള്ളോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. മരാമത്ത് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ചീഫ് എഞ്ചിനീയറും റിയാസ് വിളിച്ച യോഗത്തിലുണ്ടായിരുന്നു. എന്നാല്‍ കമ്പനി അയച്ചത് ജൂനിയര്‍ ഉദ്യോഗസ്ഥനെയാണ്. റോഡിന്റെ അറ്റകുറ്റപ്പണി സാങ്കേതിക കാരണങ്ങളുടെ പേരില്‍ ഇഴയുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതാണ് ഉദ്യോഗസ്ഥനോട് ദേഷ്യപ്പെടാന്‍ കാരണം. നിങ്ങളുടെ കമ്പനി ഒരുപാട് നല്ല പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അതുകൊണ്ട് എല്ലാമായി എന്ന് ധരിക്കരുത്. അറ്റകുറ്റപ്പണി തീരാത്തത് മാത്രമല്ല, ഇത്രയും പ്രധാനപ്പെട്ട യോഗത്തെ ആ പ്രാധാന്യത്തോടെ കാണാതിരുന്നതും വീഴ്ച്ചയാണ് മന്ത്രി മുന്നറിയിപ്പ് നല്‍കി.

അതേസമയം ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ നടപടി ഉറപ്പാണ്. പണി നടക്കുന്നുണ്ടോ എന്നത് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രശ്‌നമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് കഴിഞ്ഞ 221 ദിവസമായി അടച്ചിട്ട നിലയിലാണ്. വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാര്‍ ബാഗുളും ട്രോളികളും വലിച്ച് ഇതിലൂടെ പോകേണ്ട അവസ്ഥയിലാണ്. ഇത് ചര്‍ച്ച ചെയ്യാനാണ് ഉന്നതതല യോഗം റിയാസ് വിളിച്ചത്. നിര്‍മാണത്തിനായുള്ള മണ്ണ് ആരെത്തിക്കുമെന്ന തര്‍ക്കമായിരുന്നു സാങ്കേതിക കാരണം. കരാറുകാര്‍ തന്നെ മണ്ണ് എത്തിക്കണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാക്കുമെന്ന വിശദമായ റിപ്പോര്‍ട്ട് മന്ത്രിക്ക് കമ്പനി നല്‍കിയിട്ടുണ്ട്.

കടലിനോട് ചേര്‍ന്നുള്ള റോഡ് ആയതിനാല്‍ നിരന്തരമായ കടല്‍ക്ഷോഭം നടക്കുന്നത് കൊണ്ടാണ് ഇവിടെ റോഡ് തകരുന്നത്. സംരക്ഷണ ഭിത്താണ് ഇവിടെ ആദ്യം നിര്‍മിക്കുന്നത്. അതിന്റെ പണി പൂര്‍ത്തിയായ ശേഷം റോഡ് പണി നടക്കും. നേരത്തെയും റിയാസിന്റെ നടപടികള്‍ പലപ്പോഴായി ശ്രദ്ധിക്കപ്പെട്ടിരുന്നു. നിര്‍ത്താതെ പെയ്യുന്ന മഴയാണ് റോഡ് നന്നാക്കുന്നതില്‍ പ്രധാന തടസ്സമെന്ന് റിയാസ് പറഞ്ഞിരുന്നു. കുടിവെള്ള പദ്ധതിക്ക് വേണ്ടി പൊളിക്കുന്ന റോഡുകള്‍ പിന്നീട് നന്നാക്കുന്നില്ലെന്നും റിയാസ് കുറ്രപ്പെടുത്തിയിരുന്നു. ജലസേചന വകുപ്പിനെ അദ്ദേഹം കുറ്റപ്പെടുത്തിയെങ്കിലും അതിനെ മന്ത്രി റോഷി അഗസ്റ്റിന്‍ എതിര്‍ത്തില്ല. വടകര റസ്റ്റ് ഹൗസിലെ മിന്നില്‍ പരിശോധനയും, മദ്യക്കുപ്പികള്‍ പിടിച്ചെടുത്തതുമെല്ലാം റിയാസിന് കൈയ്യടി നേടിക്കൊടുത്ത കാര്യങ്ങളാണ്.

Recommended Video

cmsvideo
വിവാദത്തിന് പിന്നാലെ വിശദീകരണവുമായി ജയസൂര്യ | Oneindia Malayalam

ഗോവയില്‍ കോണ്‍ഗ്രസിന്റെ കഥ കഴിഞ്ഞു!! ഇനി തൃണമൂലിന്റെ കാലം, ബാക്കിയുള്ളത് 2 പേര്‍ മാത്രംഗോവയില്‍ കോണ്‍ഗ്രസിന്റെ കഥ കഴിഞ്ഞു!! ഇനി തൃണമൂലിന്റെ കാലം, ബാക്കിയുള്ളത് 2 പേര്‍ മാത്രം

English summary
minister pa muhammad riyas again show his efficacy, he heavily criticised road contract company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X