മതനിരപേക്ഷ മനസ്സുകള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണ്; കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ച് മന്ത്രി
തിരുവനന്തപുരം: അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പല പാര്‍ട്ടികളില്‍ നിന്നാണ് ക്ഷണം വരുന്നത്. ഇപ്പോഴിതാ മന്തി പിഎ മുഹമ്മദ് റിയാസില്‍ നിന്ന് ക്ഷണം ലഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. കോണ്‍ഗ്രസ് നേതൃത്വം ബിജെപിക്കെതിരെ കാണിക്കുന്ന നിലപാടുകളില്‍ നേതാക്കളില്‍ പലരും അസംതൃപ്തരാണ്.
അവരെ ഇടതുപക്ഷത്തേക്ക് ക്ഷണിക്കുകയാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. കോണ്‍ഗ്രസ് മതനിരപേക്ഷ നിലപാടുള്ള നിരവധി പേരുണ്ട്. അവരെയാണ് ഞങ്ങള്‍ ഇടതുപക്ഷത്തേക്ക് ക്ഷണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബിജെപി വിരുദ്ധ പോരാട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളില്‍ അവിടെയുള്ള പലരും അസംതൃപ്തരാണ്. അത്തരം മതനിരപേക്ഷ മനസ്സുകളെ കാണാതിരിക്കാനാവില്ല.

അവര്‍ക്ക് വേണ്ടി ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകാതെയിരിക്കുന്നത് ഇവിടത്തെ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യം കൊണ്ട് മതനിരപേക്ഷ പാരമ്പര്യം കേരളത്തില്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും റിയാസ് പറഞ്ഞു.
അതേസമയം ബിജെപിയിലേക്ക് പോയ മുന്‍ മുഖ്യമന്ത്രിമാരുടെ ലിസ്റ്റും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. അവിഭക്ത ആന്ധ്രാ പ്രദേശിന്റെ അവസാന മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢിയുടെ കൂറുമാറ്റത്തോടെ ഈ ലിസ്റ്റിലെ അംഗങ്ങളുടെ എണ്ണം 8 ആയിരിക്കുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കഴിഞ്ഞ ദിവസം രൂക്ഷമായി തന്നെ മന്ത്രി കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു.
ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍
മുഖ്യശത്രു ഇടതുപക്ഷമാണെന്നും കോണ്‍ഗ്രസ് നിലപാടാണ് അനില്‍ ആന്റണിമാരെ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആരെങ്കിലും ബിജെപിയില്‍ ചേരുന്നതില്‍ സന്തോഷം കൊള്ളുന്നവരല്ല സിപിഎമ്മും ഇടതുപക്ഷവുമെന്ന് റിയാസ് പറഞ്ഞു. ഇടതുമുന്നണിക്ക് മതനിരപേക്ഷ ചേരി ദുര്‍ബലമാവരുത് എന്ന നിലപാടാണ് ഉള്ളത്. എന്നാല്‍ അനില്‍ ആന്റണി ബിജെപിയിലേക്ക് പോയതോടെ കോണ്‍ഗ്രസ് നേതൃത്വം തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് അടക്കം പുനര്‍വിചിന്തനം നടത്തണമെന്ന് അപേക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
അനിലിന്റെ മാറ്റം ആന്റണിക്ക് അടക്കം വേദനയുണ്ടായതായി മനസ്സിലായി. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അവരെ താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ പോലും രാഷ്ട്രീയവത്കരിക്കുന്നില്ല. സംഘപരിവാറിനെതിരെ ആശയപ്രചാരണം സംഘടപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. അധികാര രാഷ്ട്രീയത്തില്‍ എങ്ങനെയെങ്കിലും കടിച്ച് തൂങ്ങുക എന്നതില്‍ കവിഞ്ഞ് അവര്‍ക്ക് യാതൊരു ചിന്തയുമില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications