വിദേശയാത്ര വിലക്കി ഉത്തരവിറക്കുമ്പോള്‍ മന്ത്രി റിയാസ് ലണ്ടനില്‍: ചൂണ്ടിക്കാട്ടി വിനു വി ജോണും
തിരുവനന്തപുരം: മുഖ്യമന്ത്രിയും നാല് മന്ത്രിമാരും നടത്തിയ വിദേശ യാത്ര സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കായിരുന്നു വഴി വെച്ചത്. സംസ്ഥാന സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുമ്പോള്‍ നടത്തിയ വിദേശ യാത്രയ്ക്കെതിരെ പ്രതിപക്ഷം രൂക്ഷമായി വിമർശനമാണ് നടത്തിയത്. എന്നാല്‍ വിദേശ യാത്രയിലൂടെ ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞെന്നായിരുന്നു സർക്കാറിന്റേയും സർക്കാർ അനുകൂലികളുടേയും പ്രചരണം.
ഇതിനെല്ലാം ഒടുവിലാണ് വിദേശയാത്ര ഉൾപ്പെടെയുള്ള ചെലവുകൾ കർശനമായി വിലക്കി എല്ലാ വകുപ്പുകൾക്കും ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്ത് വരുന്നത്. ആ ഉത്തരവ് പുറത്തിറങ്ങുമ്പോഴും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിദേശത്താണുള്ളതെന്നാണ് ശ്രദ്ധേയം. ഇതിനെ പരിഹസിച്ചുകൊണ്ട് മാധ്യ വിനു വി ജോണ്‍ ഉള്‍പ്പടേയുള്ളവർ രംഗത്ത് എത്തിയിട്ടുമുണ്ട്.

വിദേശയാത്ര, വിമാനയാത്ര, വാഹനം വാങ്ങൽ, ഫോൺ ഉപയോഗം തുടങ്ങിയവ പല വകുപ്പുകളും ലംഘിക്കുകയാണെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ക്ഷേമനിധി ബോർഡുകൾ, കമ്മിഷനുകൾ, സഹകരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്കൂളുകളെല്ലാം കർശനമായി ചിലവ് ചുരുക്കല്‍ നിർദേശം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

വീഴ്ച വരുത്തുന്നവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഏതെങ്കിലും വിധത്തിലുള്ള നഷ്ടം ഉണ്ടായാല്‍ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും ഈടാക്കും. ഒഴിവാക്കാനാകാത്ത അവസരങ്ങളിൽ ധനവകുപ്പിന്റെ അനുമതിയോടെ മന്ത്രിസഭയുടെ അംഗീകാരത്തിനു വിധേയമായി ഇളവുകള്‍ അനുവദിക്കുമെന്നും മനോരമ പുറത്ത് വിട്ട റിപ്പോർട്ടില്‍ പറയുന്നു.

ഈ വാർത്ത പുറത്ത് വരുമ്പോള്‍ മന്ത്രി മുഹമ്മദ് റിയാസ് വിദേശത്താണുള്ളതെന്നാണ് ശ്രദ്ധേയം. ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ കേരള ടൂറിസത്തിന്റെ പവലിയന്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കാനാണ് മന്ത്രി വിദേശത്തേക്ക് പോയിരിക്കുന്നത്. ടൂറിസം ഡയറക്ടർ പിബി നൂഹ് ഐഎഎസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീനിവാസ് ഐ എ എസും മന്ത്രിക്കൊപ്പമുണ്ട്. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് വിനു വി ജോണ്‍ ഉള്‍പ്പടേയുള്ളവർ രംഗത്ത് എത്തിയത്.
Hair loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന്

അതേസമയം ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍കേരള ടൂറിസത്തിന്‍റെ പവലിയന്‍ തുറന്നതായി മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. 10 ട്രേഡ് പാര്‍ട്ണേര്‍സുമായാണ് കേരളാ ടൂറിസം ഇത്തവണ ലണ്ടന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കുന്നത്. കോവിഡിന് ശേഷം ലോക ടൂറിസം മേഖല തിരിച്ചുവരവിനൊരുങ്ങുന്ന ഈ സാഹചര്യത്തില്‍ ഈ ട്രാവല്‍ മാര്‍ക്കറ്റിന് ഏറെ പ്രാധാന്യമുണ്ട്. 'ദ മാജിക്കല്‍ എവരിഡേ' എന്ന ആശയത്തിലാണ് ഇത്തവണ കേരളാ ടൂറിസം ലണ്ടനിലെ പവലിയന്‍ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications