ആരാധകരെ ശാന്തരാകുവിന്‍; പപ്പടവും പൊളി ക്യാപ്ഷനുമായി മന്ത്രി ശിവന്‍ കുട്ടി..വേറെ ലെവലെന്ന് കമന്റുകള്‍
കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറാലിയിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയുണ്ട്. താരം പപ്പടമാണ്. പപ്പടത്തിന് വേണ്ടിയുള്ള ഒരു കൂട്ടത്തല്ലാണ് സോഷ്യല്‍ മീഡിയ മുഴുവനും. കഴിഞ്ഞ ദിവസമാണ് ഒരു കല്യാണസദ്യക്കിടെ പപ്പടത്തെച്ചൊല്ലി കൂട്ടത്തല്ല് നടന്നത്.
ആലപ്പുഴയിലെ മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച നടന്ന വിവാഹത്തിനിടെയാണ് പപ്പടത്തെച്ചൊല്ലി കൂട്ടത്തല്ലുണ്ടായത്. വിവാഹസദ്യക്കിടയില്‍ വരന്റെ കൂട്ടുകാര്‍ രണ്ടാമതും പപ്പടം ചോദിച്ചതാണ് കൂട്ടത്തല്ലില്‍ എത്തിയത്. ഇത് വലിയ വാര്‍ത്തയാകുകയും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും ഒരു പപ്പടം സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് മന്ത്രി ശിവന്‍ കുട്ടിയാണ് പപ്പിടവുമായി എത്തിയത്. തന്റെ ഫേസ്ബുക്ക് പേജിലാണ് മന്ത്രിയുടെ പപ്പിട പോസ്റ്റ്.

പപ്പടമില്ലാതെ എന്ത് സദ്യയെന്നാണ് മന്ത്രി വി.ശിവന്‍കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. 'ആരാധകരേ ശാന്തരാകുവിന്‍' എന്ന തലവാചകത്തോടെയായിരുന്നു മന്ത്രിയുടെ പോസ്റ്റിലെ കുറിപ്പ്. വീണ്ടും പപ്പടമെത്തിയതോടെ സോഷ്യല്‍ഡമീഡിയ പതിന്മടങ്ങ് സജീവമായി. മന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റോട് കമന്റും. തൂശനിലയിലെ ഓണസദ്യയുടെ കൂടെ രണ്ട് പപ്പടവും വെച്ചുള്ള ചിത്രമാണ് മന്ത്രി പങ്കുവെച്ചത്. മന്ത്രിയുടെ ട്രോളല്ലേ ഇത് എന്നാണ് ചിലര്‍ ചോദിക്കുന്നത്.
പ്രിയ താരത്തിനൊപ്പം ആരതി പൊടി; റോബിനെവിടെയെന്ന് ആരാധകർ

മറ്റ് ചിലര്‍ ആകട്ടെ ഓണക്കിറ്റിനെക്കുറിച്ചല്ലേ എന്നും ചിലര്‍ ചോദിക്കുന്നു. , പാവം പപ്പടം ഇത് വല്ലതും അറിയുന്നുണ്ടോ എന്നും തല്ലി നടന്നതിന് പഴി പപ്പടത്തിനെന്നു ചിലർ പറയുന്നുണ്ട്. എന്തായാവും മന്ത്രിയുടെ പോസ്റ്റന് താഴെ കമന്റ് വന്നുകൊണ്ടിരിക്കികയാണ്..കെഎസ്ആർടിസ്ക്കാരുടെ പ്രശ്നവും പോസ്റ്റിൽ കമന്റായി വരുന്നുണ്ട്. KSRTC ക്കാരായ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഈ ഓണക്കാലത്ത് പപ്പടമെങ്കിലും കഴിക്കാൻ കഴിയുമോ? എന്നാണ് ഒരാളുടെ കമന്റ്,

ഞങ്ങൾ ഹരിപ്പാട്കാർക്ക് എന്തോ കുത്തി പറയും പോലൊരു ഫീൽ ഉണ്ട് ട്ടോ, ഓണത്തല്ലിന്റെ റിഹേഴ്സലായിരുന്നു. പാവം പഴികേട്ടത് മുഴുവനും പപ്പടത്തിനാണ് എന്നിങ്ങനെ പോകുന്നു കമന്റുകൾ. ആലപ്പുഴ ഹരിപ്പാട് വിവാഹസദ്യക്ക് പപ്പടം കിട്ടാത്തതിന്റെ പേരില്‍ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഹരിപ്പാട് മുട്ടത്തെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിൽ ഇന്നലെയാണ് സംഭവം നടന്നത്. . മുട്ടം സ്വദേശിയായ വധുവിന്റേയും തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റേയും വീട്ടുകാരാണ് സദ്യയിലെ പപ്പടത്തെച്ചൊല്ലി ഏറ്റുമുട്ടിയത്.

വരന്റെ വീട്ടുകാര്‍ രണ്ടാമത് പപ്പടം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതോടെയാണ് സംഘർഷത്തിന് കാരണം. കൂട്ടത്തല്ലിനിടെ ഇടപെട്ട ഓഡിറ്റോറിയം ഉടമയ്ക്കും മര്‍ദനമേറ്റു. ഇയാളുള്‍പ്പെടെ പരുക്കേറ്റ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഓഡിറ്റോറിയം ഉടമ മുരളീധരന്‍, ജോഹന്‍ , ഹരി, എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൂട്ടത്തല്ലിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നുതോടെയാണ് സംഭവം ചർച്ചയായതു.സംഘര്‍ഷത്തില്‍ ഒന്നരലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍. ഹരിപ്പാട് മുട്ടത്തെ ഓഡിറ്റോറിയത്തിനാണ് ഇത്രയും രൂപയുടെ നാശനഷ്ടമുണ്ടായത്. കൂട്ടത്തല്ലിനിടെ ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും മറ്റു ഉപകരണങ്ങളും അടിച്ചുതകര്‍ത്തിരുന്നു.












Click it and Unblock the Notifications