അവധിയില്‍ പോകാനും പേടി; മാനഹാനി, കേസ്: ചാണ്ടി പെട്ടു, അവധി എടുക്കുന്നില്ല
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധി പ്രവേശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയതായി സൂചന. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനായി നവംബര്‍ 9ന് പ്രത്യേക നിയമസഭ സമ്മേളനം ചേരാനിരിക്കുന്ന സാഹചര്യത്തിലാണ് അവധി റദ്ദാക്കിയിരിക്കുന്നത്. സനിയമ സഭ സമ്മേളനത്തിന് ശേഷം അവധിയില്‍ പോയാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.
ദിലീപ് കേസിൽ വൻ ട്വിസ്റ്റ്! പുതിയ തെളിവ്, നടിയുടെ കേസിൽ നിന്നും രക്ഷപ്പെടാൻ പയറ്റിയ തന്ത്രം പൊളിച്ചു
വ്യാഴാഴ്ച ചേര്‍ന്ന(ഇന്ന്്) നിയമസഭ യോഗത്തില്‍ അവധിക്കുള്ള അപേക്ഷ സമര്‍പ്പിക്കാനാണ് തോമസ് ചണ്ടി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ന് അപേക്ഷ നല്‍കിയില്ല. നിലവിലെ സാഹചര്യത്തില്‍ മന്ത്രി മാറി നിന്നാല്‍ ആരോപണങ്ങളില്‍ നിന്ന് മാറി നില്‍ക്കാനാണെന്ന ആക്ഷേപം ഉയരുമെന്ന വിലയിരുത്തലിലാണ് അവധി തീരുമാനം മാറ്റിയതെന്നാണ് സൂചന.

അവധി എടുക്കുന്നില്ല
ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി അവധിയെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി. കഴിഞ്ഞ ദിവസമാണ് തോമസ് ചാണ്ടി അവധിയെടുക്കുന്നതായ വാര്‍ത്തകള്‍ പുറത്തു വന്നത്.

പ്രത്യേക മന്ത്രിസഭയോഗം പരിഗണിച്ച്
നവംബര്‍ ഒമ്പതിന് നടക്കാനിരിക്കുന്ന പ്രത്യേക മന്ത്രിസഭാ യോഗം പരിഗണിച്ചാണ് അവധി തീരുമാനത്തില്‍ നിന്ന് തോമസ് ചാണ്ടി പിന്മാറിയതെന്നാണ് വിവരം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിനാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചിരിക്കുന്നത്.

ചികിത്സയ്ക്ക് പോകുന്നതിന്
ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ചികിത്സയ്ക്ക് പോകുന്നതിനാലാണ് തോമസ് ചാണ്ടി അവധിയെടുക്കുന്നതെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നത്. എന്നാല്‍ 9ന് നടക്കുന്ന നിയമസഭ സമ്മേളനം കഴിഞ്ഞ്് ചികിത്സയ്ക്ക് പോയാല്‍ മതിയെന്നാണ് ഇപ്പോഴുള്ള തീരുമാനം.

ആക്ഷേപം ഭയന്ന്
അതേസമയം ഈ സാഹചര്യത്തില്‍ മന്ത്രി മാറി നിന്നാല്‍ കൈയ്യേറ്റ വിവാദത്തിലെ ആരോപണങ്ങളില്‍ നിന്ന് മാറി നില്‍ക്കാനാണെന്ന ആക്ഷേപം ഉ.രുമെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയതെന്നാണ് വിവരം.

രാജി ആവശ്യം മറികടക്കാന്‍
മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റ വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ രാജി ആവശ്യം മറികടക്കാനാണ് തോമസ് ചാണ്ടി അവധിയെടുത്തതെന്നാണ് ആരോപണം. മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റത്തില്‍ കളക്ടര്‍ അന്തിമ റിപ്പോര്‍ട്ട്് ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങിയത്.

കൈക്ക് പ്രശ്‌നം
കൈക്ക് പ്രശ്‌നമുള്ളതിനാല്‍ വിദേശത്തേക്ക് ചികിത്സയ്ക്ക് പോകാനാണ് തോമസ് ചാണ്ടി അവധി എടുക്കാന്‍ തീരുമാനിച്ചത്. കൈക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം. നവംബര്‍ ആദ്യം മുതല്‍ 15 ദിവസത്തേക്കാണ് അവധി എടുക്കാന്‍ തീരുമാനിച്ചിരുന്നത്.

കൈയ്യേറ്റ വിവദം
മാര്‍ത്താണ്ഡം കായല്‍ കൈയ്യറ്റ വിവാദത്തില്‍ തോമസ് ചാണ്ടിയുടെ രാജി ആവശ്യം ശക്തമായിരിക്കുകയാണ്. വ്യക്തമായ തെളിവുകള്‍ സഹിതം ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത പുറത്തു കൊണ്ടുവന്നത്.












Click it and Unblock the Notifications