രണ്ട് വര്‍ഷമായി മുടങ്ങിയിരുന്ന യുവജനോത്സവവും കായികമേളയും ഇത്തവണ നടത്തും: വി ശിവന്‍കുട്ടി
തിരുവനന്തപുരം: കോവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി മുടങ്ങിയിരുന്ന സ്‌കൂള്‍ യുവജനോത്സവവും കായികമേളയും ഈ വര്‍ഷം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.
നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ചപുതിയ കെട്ടിടത്തിന്റെയും മികവ് ഉത്സവത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അതോടൊപ്പം പത്താം ക്ലാസ്സിലും പ്ലസ്ടുവിലും മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനികളെ മന്ത്രി അനുമോദിച്ചു.
12,000 ചതുരശ്രയടിയില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച കെട്ടിടം രണ്ട് കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്.ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകള്‍ മുഴുവന്‍ ഇനി പുതിയ ബ്ലോക്കില്‍ പ്രവര്‍ത്തിക്കും.

അതേസമയം, അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ദേശീയ അടിസ്ഥാനത്തിലും സാര്‍വ്വ ദേശീയ അടിസ്ഥാനത്തിലും കേരളത്തിലെ വിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലേക്ക് എത്തണമെന്നും വിദ്യാര്‍ഥികളുടെ അഭിരുചിയ്ക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസ പ്രക്രിയക്കാണ് രൂപം കൊടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. പാറശ്ശാല നിയോജകമണ്ഡലത്തിലെ വിവിധ സ്‌കൂളുകള്‍ മന്ദിരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ബോളിവുഡ് താരങ്ങള്‍ മാറിനില്‍ക്കും; രസ്‌ന....ഇത് പൊളി ലുക്ക്, വൈറല്‍ ചിത്രങ്ങള്‍
പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി കരിക്കുലം കമ്മിറ്റിയും കോര്‍ കരിക്കുലം കമ്മിറ്റിയും രൂപീകരിച്ചു. ലിംഗ നീതി, സമത്വം, ലിംഗ അവബോധം, ഭരണഘടന, സന്നദ്ധപ്രവര്‍ത്തനങ്ങള്‍, മതനിരപേക്ഷത, സാമൂഹിക പ്രശ്നങ്ങള്‍, കല, സ്പോര്‍ട്സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കമ്മിറ്റി ചര്‍ച്ച ചെയ്യും.
സംസ്ഥാനത്തെ ഗേള്‍സ് സ്‌കൂളുകളും ബോയ്‌സ് സ്‌കൂളുകളും മിക്‌സഡ് സ്‌കൂളുകളാക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനോട് സര്‍ക്കാരിന് അനുകൂല നിലപാടാണെന്നും എന്നാല്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുക അപ്രായോഗികമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷമേ നടപടി എടുക്കാനാകൂ. സ്‌കൂളുകള്‍ മിക്സഡ് സംവിധാനത്തിലേക്ക് മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങളുടേയും പിടിഎയുടേയും അനുമതി വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാറശ്ശാല നിയോജകമണ്ഡലത്തിലെ നാല് സ്‌കൂളുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. ആനാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടും നബാര്‍ഡ് ഫണ്ടും വിനിയോഗിച്ച് 2.40 കോടി രൂപ അടങ്കലിലാണ് സ്‌കൂള്‍ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആര്‍.എം. എസ്.എ ഫണ്ടില്‍ ഉള്‍പ്പെടുത്തി 61 ലക്ഷം രൂപ വിനിയോഗിച്ചാണ് മാരായമുട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി പുതിയ ക്ലാസ്സ് റൂം ബ്ലോക്ക് നിര്‍മിച്ചത്.












Click it and Unblock the Notifications