കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭയുടെ അവകാശത്തിലാണ് പ്രശ്‌നം, ഗവര്‍ണറുടേത് ഭരണഘടനാ വിരുദ്ധ നീക്കമെന്ന് സുനില്‍ കുമാര്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മന്ത്രിസഭ ചേരാനുള്ള തീരുമാനത്തിന് അനുമതി നല്‍കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തി. ഗവര്‍ണറുടെ തീരുമാനത്തില്‍ രാഷ്ട്രീയമുണ്ടാകാമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധമാണ് ഗവര്‍ണറുടെ നടപടി. അനുമതി നിഷേധിച്ചത് ഗൗരവതരമാണ്. സംസ്ഥാനത്ത് അസാധാരണമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ഇത് ജനം മനസ്സിലാക്കണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

1

ഭരണഘടനയനുസരിച്ച് സഭ ചേരണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇത് ഗവര്‍ണര്‍ക്ക് നിഷേധിക്കാനാവില്ല. എന്തുകൊണ്ട് അതുണ്ടായതെന്ന് ഗൗരവപ്പെട്ട കാര്യമാണ്. ഇത് മന്ത്രിസഭയുടെ അവകാശത്തിന്‍ മേലുള്ള പ്രശ്‌നമാണ്. താന്‍ മുഖ്യമന്ത്രിയെ കാണുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. അതേസമയം കൃഷി മന്ത്രിയെ മുഖ്യമന്ത്രി വിളിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്ന് എത്തിയാലുടന്‍ സുനില്‍ കുമാറിനെ കാണാനാണ് തീരുമാനം. കാര്‍ഷിക നിയമം പാസാക്കിയിട്ട് കുറേ ആയെന്നും, പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ടതില്ലെന്നും പറഞ്ഞാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്.

ഗവര്‍ണറുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കാര്‍ഷിക വിരുദ്ധമായ നിയമത്തിനെതിരെ കേരളത്തിന്റെ ശബ്ദുമുയരേണ്ടതുണ്ട്. അത് നിയമസഭയില്‍ തന്നെ ഉയരണം. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അത് മുടക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ കര്‍ഷകരെയും ദോഷകരമായി ബാധിക്കുന്നതാണ് ഈ നിയമം. അതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് കൂട്ടാനും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയം പാസാക്കുവാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷം പിന്തുണച്ചതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അതേസമയം ഗവര്‍ണര്‍ അനുമതി നല്‍കിയില്ലെങ്കില്‍ എംഎല്‍എമാര്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ഹാളില്‍ സമ്മേളിച്ച് കേന്ദ്ര നിയമത്തിനെതിരെയുള്ള പ്രമേയം പാസാക്കണമെന്നും ചെന്നിത്തല പാര്‍ലമെന്ററി കാര്യ മന്ത്രി എകെ ബാലനോട് ആവശ്യപ്പെട്ടു. ബിജെപിയുടെ താല്‍പര്യം സംരക്ഷിക്കാനാണ് ഗവര്‍ണറുടെ ശ്രമമമെന്ന് കോണ്‍ഗ്രസ് നേതാവ് കെസി ജോസഫും കുറ്റപ്പെടുത്തി. എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറല്ല. മന്ത്രിസഭയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നിയമപരമായ വശങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കെസി ജോസഫ് ആവശ്യപ്പെട്ടു.

English summary
minister vs sunil kumar hits out a governor on rejecting assembly meeting request
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X