Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലോകകാര്യം നോക്കേണ്ട മന്ത്രി ഫ്‌ളൈ ഓവര്‍ നോക്കാന്‍ തിരുവനന്തപുരത്ത്';വിമർശിച്ച് മുഖ്യമന്ത്രി

ദില്ലി; കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ തിരുവനന്തപുരം പര്യടനത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ലോകകാര്യങ്ങൾ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ലൈ ഓവർ നോക്കാൻ വന്നിരിക്കുന്നു.അതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് അറിയാമല്ലോയെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. സംസ്ഥാന പെൻഷനേഴ്സ് യൂണിയൻ രജത ജൂബിലി സമ്മേളന ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

 pinv-1657618709.jpg -P

കേരളാ സന്ദർശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി കഴക്കൂട്ടം ബൈപ്പാസിൽ നിൽക്കുന്ന ചിത്രം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ലോകകാര്യങ്ങൾ നോക്കുന്ന തിരക്കുള്ള മന്ത്രി, കഴക്കൂട്ടത്തെ പാലം പണി നോക്കാൻ വന്നിരിക്കുകയാണ്. അതിന് പിന്നിലെ ചേതോവികാരം എല്ലാവർക്കും മനസിലാകും. എല്ലാം വരാനിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടാണ്, പിണറായി വിജയൻ പരിഹസിച്ചു. കേന്ദ്ര പദ്ധതികളെക്കുറിച്ചും ഭരണനേട്ടത്തെക്കുറിച്ചും കേന്ദ്ര മന്ത്രിമാർ രാജ്യമാകെ യാത്ര ചെയ്തു വ്യാപക പ്രചരണം നടത്തുന്നതിന്റെ ഭാഗമായാണ് ജയ്ശങ്കർ തിരുവനന്തപുരത്ത് എത്തിയത്. മൂന്ന് ദിവസമാണ് സന്ദർശനം.

അതിനിടെ മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്ര മന്ത്രരി വി മുരളീധരൻ രംഗത്തെത്തി. വിദേശകാര്യമന്ത്രി എന്നാല്‍ വിദേശത്ത് സ്ഥിരമായി താമസിക്കുന്ന മന്ത്രിയല്ലെന്നും അത്തരം ധാരണ മുഖ്യമന്ത്രി മാറ്റണമെന്നും മുരളീധരന്‍ പറഞ്ഞു.എസ് ജയങ്കറിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി എന്തിനാണ് ഇത്ര അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പിൽ ഇക്കുറി ബി ജെ പി ഏറെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. എസ് ജയശങ്കറിനാണ് മണ്ഡലത്തിന്റെ ചുമതല. കേന്ദ്രമന്ത്രിമാർക്കാണ് ഓരോ മണ്ഡലത്തിന്റേയും പ്രത്യേക ചുമതല നൽകിയിരിക്കുന്നത്. ഇവർ മാസത്തിൽ രണ്ട് തവണ മണ്ഡലത്തിൽ എത്തി കാര്യങ്ങൾ പരിശോധിക്കണം. തിരുവനന്തപുരത്തെ കൂടാതെ പാലക്കാട്, തൃശൂർ, ആറ്റിങ്ങൽ, മാവേലിക്കര എന്നീ മണ്ഡലങ്ങളും ബി ജെ പി ലക്ഷ്യം വെയ്ക്കുന്നുണ്ട്. ത്തനംതിട്ട ശേഭാ കരന്തലജെയ്ക്കും, പാലക്കാട് ഭഗവത് ഖുബെയ്ക്കും, തൃശൂര്‍ അശ്വനികുമാര്‍ ചൗബേയ്ക്കും ആണ് ചുമതല നൽകിയിരിക്കുന്നത്. മാവേലിക്കര മണ്ഡലത്തിന്റെ ചുമതല ആർക്ക് നൽകുമെന്നത് സംബന്ധിച്ച് നേതൃത്വം തീരുമാനമെടുത്തിട്ടില്ല.

അതേസമയം കേരളത്തിൽ വൈകാതെ തന്നെ ബി ജെ പി നിർണായക ശക്തിയാകുമെന്ന് മണ്ഡലം സന്ദർശിച്ച എസ് ശങ്കർ പറഞ്ഞു. ഇന്ത്യയിൽ എല്ലായിടത്തും ബിജെപിക്കു നല്ല കാലമാണെന്നും കേരളത്തിൽ മാത്രമായി അതിനു മാറ്റമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റ്റു സംസ്ഥാനങ്ങളിൽ ബി ജെ പി ശക്തി പ്രാപിച്ചതു പോലെ കേരളത്തിലും നിർണായക ശക്തിയായി മാറുമെന്നും ജയശങ്കർ പറഞ്ഞു.

സൗന്ദര്യം വല്ലാതെ കൂടുന്നുണ്ട്..ഇത് ഐശ്വര്യ ലക്ഷ്മിയുടെ മരണമാസ് ലുക്ക്..അമ്പരന്ന് ആരാധകർ

Recommended Video

cmsvideo
    ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+