കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. അര്‍ഹരായ ആര്‍ക്കും സ്‌കോളര്‍ഷിപ്പ് നഷ്ടമാകില്ല. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് അനാവശ്യമായ വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ആനുകൂല്യങ്ങള്‍ ലഭിക്കാതായി എന്ന് പറയുന്നത് എന്തുകൊണ്ട് എന്നറിയില്ല. പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളാണ് മാറി വരുന്ന സര്‍ക്കാരുകള്‍ നടപ്പാക്കുന്നത്. എല്ലാവര്‍ക്കും അര്‍ഹമായത് ലഭിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാണംകെട്ട് കേരള പോലീസ്!! വനിതാ എസ്‌ഐമാര്‍ പരാതിക്കാര്‍ക്ക് മുമ്പില്‍ ഏറ്റുമുട്ടി, ഒരാളുടെ എല്ലൊടിഞ്ഞുനാണംകെട്ട് കേരള പോലീസ്!! വനിതാ എസ്‌ഐമാര്‍ പരാതിക്കാര്‍ക്ക് മുമ്പില്‍ ഏറ്റുമുട്ടി, ഒരാളുടെ എല്ലൊടിഞ്ഞു

മറച്ചുവെക്കല്‍ സര്‍ക്കാരിന്റെ ഭാഗത്തില്ല. വിവാദങ്ങള്‍ക്ക് പിന്നില്‍ മറ്റു ചില തല്‍പ്പര്യങ്ങളുള്ളവരാണ്. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എല്ലാ സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങളും തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനായി അധിക തുക അനുവദിച്ചു. ആര്‍ക്കും പരാതിയില്ലാത്ത വിധമാണ് പ്രശ്‌നം പരിഹരിച്ചത്. ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ നോക്കുന്നുണ്ട്. ചര്‍ച്ച ചെയ്ത് എല്ലാം പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

p

മുസ്ലിം പിന്നാക്കവസ്ഥ സംബന്ധിച്ച് പഠിച്ച സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പാക്കനാണ് പാലൊളി കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റി നിരവധി ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതില്‍ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ചില പദ്ധതികളില്‍ മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെ കൂടി സര്‍ക്കാര്‍ പരിഗണിക്കുകയായിരുന്നു. 80 ശതമാനം മുസ്ലിങ്ങള്‍ക്കും 20 ശതമാനം ക്രൈസ്തവര്‍ക്കുമായി നീക്കിവച്ചു. തുല്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഈ ആനുപാതം തടഞ്ഞതും പുതിയ ഉത്തരവിറക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതും.

എന്‍ഡിഎ പിന്തുണയോടെ കോണ്‍ഗ്രസ്; എല്‍ഡിഎഫ് വീണു, കരുണാപുരത്തെ രാഷ്ട്രീയപ്പോര്‌എന്‍ഡിഎ പിന്തുണയോടെ കോണ്‍ഗ്രസ്; എല്‍ഡിഎഫ് വീണു, കരുണാപുരത്തെ രാഷ്ട്രീയപ്പോര്‌

സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ കോടതി ഇടപെടുന്നതിലെ അനൗചിത്യം അപ്പില്‍ നല്‍കുമ്പോള്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജനസംഖ്യാ അടിസ്ഥാനത്തില്‍ പദ്ധതി വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സച്ചാര്‍, പാലൊളി കമ്മിറ്റി ശുപാര്‍ശ പ്രകാരമുള്ളത് തങ്ങള്‍ക്കും മറ്റു വിഭാഗങ്ങള്‍ക്ക് പ്രത്യേക പദ്ധതികളും നടപ്പാക്കണമെന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്. ഈ വിഷയത്തില്‍ കാന്തപുരം എപി വിഭാഗം ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.

ബിഗ് ബോസ് താരത്തിന് പ്രണയ സാഫല്യം; സ്‌നേകനും നടി കന്നികയും വിവാഹിതരായി, സാക്ഷിയായി കമല്‍ഹാസന്‍, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Saudi Arabia To Reopen To Vaccinated Tourists After 17-Month Covid Closure

English summary
Minority Scholarship: Chief Minister Pinarayi Vijayan says State Government will submit appeal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X