ലീഗിന് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായേക്കില്ല: സുധാകരന്‍ നേതാക്കളെ കാണുന്നു
തിരുവനന്തപുരം: ന്യൂപക്ഷ സ്കോളര്‍ഷിപ്പ് വിവാദത്തില്‍ മുസ്ലിം ലീഗിന്‍റെ ആവശ്യങ്ങളെ പൂര്‍ണ്ണമായ തോതില്‍ കോണ്‍ഗ്രസ് അംഗീകരിച്ചേക്കില്ല. പുതിയ സംവിധാനത്തില്‍ ആര്‍ക്കും സ്കോളര്‍ഷിപ്പ് നഷ്ടപ്പെടില്ലെന്നാണ് സര്‍ക്കാരും ഇടതുപക്ഷവും അവകാശപ്പെടുന്നതെങ്കിലും ഇത് ഇള്‍ക്കൊള്ളാന്‍ മുസ്ലിം ലീഗ് തയ്യാറായിട്ടില്ല.
80 ശതമാനമെന്നത് 58 ശതമാനമായി കുറയുമ്പോള്‍ മുസ്ലിംങ്ങള്‍ക്കുള്ള വിവിതത്തില്‍ ഭാവിയില്‍ കുറവുണ്ടാകുമെന്നാണ് മുസ്ലിം ലീഗ് പ്രധാനമായും മുന്നോട്ട് വെക്കുന്ന ആശങ്ക. അതുകൊണ്ട് തന്നെയാണ് സര്‍ക്കാര്‍ തീരുമാനത്തെ വിഡി സതീശന്‍ ആദ്യം അനുകൂലിച്ചപ്പോള്‍ ലീഗ് വലിയ എതിര്‍പ്പുമായി മുന്നോട്ട് എത്തിയത്. തുടര്‍ന്ന് വിഡി സതീശന് തന്‍റെ നിലപാട് മാറ്റേണ്ടി വരികയും ചെയ്തു.
സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍

സച്ചാര്‍ കമ്മിറ്റി അനുവദിച്ച് നല്‍കിയ ആനുകൂല്യങ്ങള്‍ ഇടതുപക്ഷ സര്‍ക്കാര്‍ അട്ടിമറിച്ചെന്നാണ് ലീഗിന്‍റെ ആരോപണം. പാലോളി കമ്മീഷന്‍ ഇത് 80:20 ലേക്ക് എത്തിച്ചു. അതാണിപ്പോള്‍ വീണ്ടും കുറച്ച് ജനസംഖ്യാടിസ്ഥാനത്തിലാക്കി 58 ശതമാനത്തിലേക്ക് എത്തിച്ചത് ഇത് നീതി കേടാണ്. സച്ചാര്‍ കമ്മിറ്റിയുടെ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും മുസ്ലിം ഉന്നമനം ലക്ഷ്യമിട്ടാണെന്നും മുസ്ലിം ലീഗ് വാദിക്കുന്നു.

എന്നാല്‍ ഇതിനെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. മുസ്ലിം ലീഗിന്‍റെ ആവശ്യങ്ങള്‍ക്ക് പൂര്‍ണ്ണമായി വഴങ്ങിക്കൊടുക്കുന്നത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങലുടെ നഷ്ടപ്പെടുന്നതിന് കാരണമാക്കും. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് പുറമെ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളും ഈ ആശങ്ക മുന്നോട്ട് വെച്ചിട്ടുണ്ട്.

നേരത്തെ 80:20 അനുപാതം റദ്ദാക്കിയുള്ള കോടതി വിധി വന്നപ്പോള്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അതിനെ സ്വാഗതം ചെയ്യുകയും വിധി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ കരുതലോടെ നീങ്ങാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം. ഉഭയകക്ഷി ചര്‍ച്ചയുടെ ഭാഗമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ മുസ്ലിം ലീഗ് നേതാക്കളുമായി ഫോണില്‍ പ്രാംരഭ ചര്‍ച്ച ആരംഭിച്ചു.

തിരുവനന്തപുരത്തുള്ള സുധാകരന്‍ മറ്റ് മുതിര്‍ന്ന നേതാക്കളുമായി വിഷയത്തില്‍ നേരിട്ട് കണ്ടും ചര്‍ച്ച നടത്തും. തങ്ങളുടെ ആശങ്ക മുസ്ലിം ലീഗ് നേതാക്കള്‍ കെ സുധാകരനെ അറിയിച്ചിട്ടുണ്ട്. മുസ്‌ലിം വിഭാഗത്തിന് മാത്രമായി ഒരു സ്കോളർഷിപ് പദ്ധതി ഉണ്ടായാൽ പ്രതിസന്ധിയുണ്ടാകില്ലെന്നാണ് മുസ്ലിം ലീഗിന്‍റ നിലപാട്. ഇതടക്കം ഉള്‍പ്പെടുത്തി സർക്കാരിന് മുൻപിൽ പുതിയ സ്കീം സമർപ്പിക്കുന്ന കാര്യമാണ് യുഡിഎഫ് പ്രധാനമായും പരിശോധിക്കുന്നത്.
ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍












Click it and Unblock the Notifications