കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Google Oneindia Malayalam News

ദില്ലി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍പ്പിലെ ആനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍,ിപ്പുകല്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെയാണ് അപ്പീല്‍. സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി അംഗീകരിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കിയാലുള്ള പ്രശ്‌നങ്ങളാണ് ഹര്‍ജിയില്‍ കേരളം എടുത്ത് പറയുന്നത്. അനര്‍ഹര്‍ക്കും ഇതിലൂടെ ആനുകൂല്യം ലഭിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു.

സോന നായര്‍ ഹോട്ട്, നേവല്‍. പേര് തിരഞ്ഞാല്‍ യുട്യൂബില്‍ കിട്ടുന്നത്...ഇതൊന്നും മടുത്തില്ലേയെന്ന് നടിസോന നായര്‍ ഹോട്ട്, നേവല്‍. പേര് തിരഞ്ഞാല്‍ യുട്യൂബില്‍ കിട്ടുന്നത്...ഇതൊന്നും മടുത്തില്ലേയെന്ന് നടി

1

മുസ്ലീം സമുദായത്തിലെ പിന്നോക്കാവസ്ഥയെ കുറിച്ചുള്ള കാര്യങ്ങള്‍ സച്ചാര്‍ സമിതി റിപ്പോര്‍ട്ടിലും പാലോളി കമ്മിറ്റിയിലും കണ്ടെത്തിയിരുന്നു. ഇത് പരിഗണിച്ചാണ് മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. എന്നാല്‍ ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നോക്കാവസ്ഥ സംബന്ധിച്ച് ഇതുവരെ സര്‍ക്കാരിന്റെ പക്കല്‍ ആധികാരികള്‍ രേഖകള്‍ ഇല്ല. സ്‌കോളര്‍ഷിപ്പ് ലഭിച്ച് കൊണ്ടിരിക്കുന്നവരുടെയും ബന്ധപ്പെട്ട സമുദായത്തിന്റെയും വാദം കേള്‍ക്കാതെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ പുറപ്പെടുവിച്ച വിധി നിലനില്‍ക്കുന്നതല്ലെന്നായിരുന്നു പുനപ്പരിശോധനാ ഹര്‍ജിയിലെ വാദം. ഈ ഈ വാദം കോടതി അംഗീകരിച്ചിരുന്നില്ല.

ജനസംഖ്യാ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ കണക്കാക്കുകയും, എനിട്ട് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയും വേണമെന്നായിരുന്നു ഹൈക്കോടതി വിധി. ഒരു വിഭാഗത്തിന് മാത്രം ആനുകൂല്യങ്ങള്‍ ഇത്തരത്തില്‍ നല്‍കുന്നത് വിവേചനപരമാണെന്നും കോടി പറഞ്ഞിരുന്നു. അതേസമയം മറ്റ് ന്യൂനപക്ഷങ്ങളില്‍, പ്രത്യേകിച്ച് ക്രൈസ്തവ വിഭാഗക്കാര്‍ക്കിടയിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പഠിക്കുന്നതിന് ജസ്റ്റിസ് ജെബി കോശിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിച്ചിരിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് ലഭിച്ച പിന്നോക്കാവസ്ഥ ഉള്ളതാണെങ്കില്‍ സ്‌കോളര്‍ഷിപ്പ് ആനുപാതികമായി നല്‍കാന്‍ തയ്യാറാണെന്നും ഹര്‍ജിയില്‍ കേരളം പറയുന്നു.

കിടിലന്‍ ലുക്കില്‍ ഐശ്വര്യ രാജീവ്: ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ജെബി കോശിയുടെ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് സ്‌കോളര്‍ഷിപ്പ് നല്‍കിയാല്‍ അത് അര്‍ഹര്‍ക്ക് ലഭിക്കുന്നതിന് കാരണമാകുമെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ഇത് കണക്കിലെടുത്ത് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം. നേരത്തെ ഹൈക്കോടതി വിധി പുനപ്പരിശോധന നടത്തണമെന്ന് പറഞ്ഞ് റിവ്യൂ ഹര്‍ജിയും ഹൈക്കോടതിയില്‍ വന്നിരുന്നു. എന്നാല്‍ ഇതും കോടതി തള്ളുകയായിരുന്നു.

ഒരിക്കല്‍ കഞ്ചാവ് ട്രൈ ചെയ്തു, ഇനിയും വലിക്കണം, ആര്യന് പിന്നാലെ അനന്യയും... കഞ്ചാവ് എത്തിച്ചുഒരിക്കല്‍ കഞ്ചാവ് ട്രൈ ചെയ്തു, ഇനിയും വലിക്കണം, ആര്യന് പിന്നാലെ അനന്യയും... കഞ്ചാവ് എത്തിച്ചു

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

English summary
minority scholarship: kerala govt moves to supreme court over hc verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X