Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി; പ്രതി മുഹമ്മദ് റോഷന്‍ കസ്റ്റഡിയില്‍

Recommended Video

cmsvideo
    ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി | Oneindia Malayalam

    തിരുവനന്തപുരം: കൊല്ലം ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയേയും യുവാവിനേയും പോലീസ് കണ്ടെത്തിയത്. 10 ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെയും ഒപ്പമുള്ള റോഷൻ എന്ന യുവാവിനെയും കണ്ടെത്തുന്നത്.

    മഹാരാഷ്ട്രയിലെ പന്‍വേലില്‍ നിന്നാണ് ഇരുവരേയും പോലീസ് കണ്ടെത്തിയത്. ഏറെ വിവാദമായ കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റോഷനും പെണ്‍കുട്ടിയും മഹാരാഷ്ട്രയില്‍ എത്തിയതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

    കഴിഞ്ഞ തിങ്കളാഴ്ച

    കഴിഞ്ഞ തിങ്കളാഴ്ച

    കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജസ്ഥാന്‍ സ്വദേശികളുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം 15 കാരിയായ പെണ്‍കുട്ടിയെ തട്ടുക്കൊണ്ട് പോയത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പിതാവ് ശ്രമിച്ചെങ്കിലും സംഘത്തിലെ ഒരാള്‍ പിതാവിനെ ആക്രമിച്ചു.

    റോഷന്‍

    റോഷന്‍

    തുടര്‍ന്ന് പെണ്‍കുട്ടിയെ ബലമായി പിടിച്ച് വലിച്ച് കാറില്‍ കയറ്റി കൊണ്ടുപോകുകയാുമായിരുന്നു. ഓച്ചിറ കണ്ണന്‍കുളങ്ങര സ്വദേശി റോഷന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്.

    ബിജെപിയും കോണ്‍ഗ്രസും

    ബിജെപിയും കോണ്‍ഗ്രസും

    ദിവസങ്ങള്‍ കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ബിജെപിയും കോണ്‍ഗ്രസും സമരവുമായി രംഗത്ത് എത്തിയിരുന്നു. ഇതോടെ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

    വിവരം ലഭിച്ചു

    വിവരം ലഭിച്ചു

    പെണ്‍കുട്ടിയേയും കൊണ്ട് റോഷന്‍ ബെംഗളൂരുവിലേക്ക് കടന്നെന്നായിരുന്നു പോലീസ് ആദ്യം ലഭിച്ച വിവരം. എന്നാല്‍ നാല് ദിവസത്തിന് മുൻപ് പെൺകുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയെന്ന വിവരം പോലീസിന് ലഭിച്ചു.

    ഫോണ്‍കോളുകള്‍

    ഫോണ്‍കോളുകള്‍

    റോഷന്‍റെ സുഹൃത്തുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എത്തുന്ന ഫോണ്‍കോളുകള്‍ ഫോൺകോളുകൾ പരിശോധിച്ച് അവ പിന്തുടര്‍ന്നാണ് പൊലീസ് മുംബൈയിൽ എത്തിയത്.

    മൊഴി വിശദമായി രേഖപ്പെടുത്തും

    മൊഴി വിശദമായി രേഖപ്പെടുത്തും

    പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. വൈദ്യ പരിശോധനയും നടത്തും. അതിന് ശേഷമായിരിക്കും കേരളത്തിലേക്ക് കൊണ്ടു വരിക. റോഷന്‍റെ അറസ്റ്റിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പുറത്ത് വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

    പ്രതിമകളുണ്ടാക്കുന്നവര്‍

    പ്രതിമകളുണ്ടാക്കുന്നവര്‍

    ഓച്ചിറയില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് പ്രതിമകളുണ്ടാക്കി വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശികളാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. ചൊവ്വാഴ്ച പുലര്‍ച്ചയാണ് കുട്ടിയെ കണ്ടെത്തിയെന്ന വിവരം പോലീസില്‍നിന്നു ലഭിക്കുന്നത്.

    ട്രെയിന്‍മാര്‍ഗം

    ട്രെയിന്‍മാര്‍ഗം

    പെണ്‍കുട്ടിയേയും കൊണ്ട് മുഹമ്മദ് റോഷന്‍ ട്രെയിന്‍മാര്‍ഗം എറണാകുളത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ഒരു സംഘം ബെംഗളുരുവിലേക്ക് എത്തിയത്.

    മുംബൈയിലേക്ക്

    മുംബൈയിലേക്ക്

    പിന്നീടാണ് പെണ്‍കുട്ടിയും റോഷനും മുംബൈയിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്നാണ് അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിച്ചത്. പന്‍വേലിലെ മലയാളികളുടെ സഹായത്തോടെയായിരുന്നു പോലീസ് ഇരുവരേയും കണ്ടെത്തിയത്.

    ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+