കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുടെ തനത് കഴിവുകൾ ഉണർത്തുന്ന സീപ്പ് പദ്ധതി ഇനി തിരുവനന്തപുരത്തും!

Google Oneindia Malayalam News

വിദ്യാർത്ഥികളുടെ കഴിവുകൾ സ്വയം കണ്ടെത്തുവാനും അവര്‍ക്ക് അവസരങ്ങളുടെ പുതിയ സാധ്യതകൾ തുറക്കാനും പ്രാപ്തമാക്കുന്ന സീപ്പ് (CEEP) പദ്ധതി തിരുവനന്തപുരത്ത്. പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട സീപ്പിന്റെആദ്യ ബാച്ച് ജൂലൈ 30 ശനിയാഴ്ച സമഗ്ര ശിക്ഷ കേരള ഹാളിൽ രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിൽ വളരെ കാതലായ ഇടെപടലുകൾ നടത്തിയ മിഷൻ ബെറ്റര്‍ ടുമാറോയുടെ പ്രധാന പരിപാടികളിൽ ഒന്നാണ് സീപ്പ് ( Capability Exploration and Enhancement Programme ).

വിഭവ പരിമിതി നേരിടുന്ന കുടുംബങ്ങളിൽ നിന്നും സർക്കാർ അല്ലെങ്കിൽ സർക്കാർ എയ്ഡഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്ന് പ്രതിഭകളെ കണ്ടെത്തുകയും അവരുടെ കഴിവുകളെ വളർത്താൻ സഹായിക്കുക, വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുക, അത് യാഥാർഥ്യമാക്കാൻ ജീവിതത്തിൽ അനന്തമായ സാധ്യതകള്‍ തുറന്നു കൊടുക്കുക എന്നതാണ് രണ്ടു വർഷം നീളുന്ന സീപ്പ് പദ്ധതിയുടെ ലക്ഷ്യം. അവരുടെ ആന്തരിക കഴിവുകൾ തിരിച്ചറിയാനും കഴിവുകൾ വികസിപ്പിക്കാനും പദ്ധതി സഹായകരമാകും

school

. നഗരത്തിെലെ പ്രധാനപ്പെട്ട ഹൈസ്കൂളുകളിൽ നടത്തിയ എഴുത്ത് പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി രണ്ടുവർഷത്തെ പരിപാടിയായാണ് സീപ്പ് തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. പഠന ലക്ഷ്യങ്ങൾ ഫലപ്രദമായി നിറേവറ്റാൻ കഴിയുന്ന തരത്തിൽ അതിന്‍റെ കോഴ്സ് രൂപീകരിച്ചിരിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് പേഴ്സണുകളെ അധ്യാപകരായും ഫെസിലിറ്റേറ്റർമാരായും സേവനമനുഷ്ഠിച്ച് കുട്ടികളെ ജീവിത വൈദഗ്ധ്യം, ഭാഷ വൈദഗ്ധ്യം,,ലോജിക്കൽ വൈദഗ്ധ്യം,, യുക്തിപരമായ കഴിവുകൾ എന്നിവ വികസിപ്പിക്കാൻ സഹായിക്കുന്നു. കുട്ടികൾക്ക് മുൻനിര സ്ഥാപനങ്ങളിൽ പ്രവേശിക്കാനുള്ള സാധ്യതയും പദ്ധതി നൽകുന്നു

 <strong>അപ്രതീക്ഷിത ധനലാഭമുണ്ടാകുവാന്‍ സാധ്യതയുണ്ടോ? ജൂലൈ 01 മുതല്‍ 31 വരെ ധനരാശി നിങ്ങള്‍ക്ക് എങ്ങനെ?</strong> അപ്രതീക്ഷിത ധനലാഭമുണ്ടാകുവാന്‍ സാധ്യതയുണ്ടോ? ജൂലൈ 01 മുതല്‍ 31 വരെ ധനരാശി നിങ്ങള്‍ക്ക് എങ്ങനെ?

കമ്മ്യൂണിറ്റി ഇടപെടലുകൾ, ഫീൽഡ്‌ സന്ദർശനങ്ങൾ, കരിയർ ഗൈഡൻസ്എന്നിവയും പദ്ധതിയുടെ ഭാഗമാണ്. മുൻ രാഷ്ട്രപതി ഡോ. എ.പി.െജ. അബ്ദുൾ കലാം 2010-ൽ ഔപചാരികമായി ഉദ്ഘാടനം ചെയ്‌തതിന് ശേഷം ഇന്നുവരെ 6,000 വിദ്യാർത്ഥികൾക്ക് സീപ്പ് പുതിയ ജീവിത ലക്ഷ്യങ്ങൾ തീർത്തു. കൊച്ചി, കാസർകോട്, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ

എന്നിവിടങ്ങളിെല വിജയകരമായ സീപ്പ് പദ്ധതികൾക്ക് ശേഷമാണ് ഇപ്പോൾ തലസ്ഥാന നഗരിയിലേക്ക് എത്തുന്നത്.2022 ജൂലൈ 21, 22 തീയതികളിൽ നടന്ന സ്ക്രീനിംഗ് ടെസ്റ്റിലൂടെയാണ് വിദ്യാർത്ഥികെള തിരഞ്ഞെടുത്തത്. ഇന്റർനാഷണൽ മോട്ടിേവഷണൽ ട്രെയിനറും സ്‌പെഷ്യല്‍ എഡ്യൂക്കേറ്ററുമായ ശ്രീ.ബ്രഹ്മ നായകം മഹാേദവൻ ആദ്യ സെഷനിവെ റിസോഴ്‌സ് പേഴ്‌സണ്‍ ആയിരിക്കും.

മിന്നിത്തിളങ്ങുന്ന ലുക്കില്‍ സംയുക്ത; ക്യൂട്ട് ചിരിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
mission better tomorrow Capability Exploration and Enhancement Programme thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X