വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്‌കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ്
വടകര: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒട്ടുമിക്ക പാർട്ടികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മൂന്ന് മുന്നണികളുടെയും ഭാഗമായുള്ള പാർട്ടികളും സ്വതന്ത്രരും ഒക്കെ അണിനിരക്കുന്ന മത്സരത്തിൽ എല്ലാവരുടെയും ശ്രദ്ധ പതിയുന്ന ചില മണ്ഡലങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വടകര. പല രാഷ്ട്രീയ കാരണങ്ങൾ കൊണ്ടും കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി വടകര മണ്ഡലം കേരളത്തിന്റെ ശ്രദ്ധ മുഴുവൻ പതിയാറുണ്ട്.
ഇത്തവണയും വടകരയുടെ കാര്യത്തിൽ മാറ്റമൊന്നുമില്ല. അതിന്റെ കാരണം ആർഎംപി എന്ന പാർട്ടിയും അവരും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടവുമാണ്. കഴിഞ്ഞ തവണ ആർഎംപിയുടെ സാരഥിയായ കെകെ രമ എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത മണ്ഡലമാണ് വടകര. ഇവിടെ യുഡിഎഫ് രമയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ എൽഡിഎഫ് തോൽക്കുകയും ചെയ്‌തു.

ഇത്തവണ ആരൊക്കെ?
വടകരയിൽ സ്ഥാനാർത്ഥികൾ ആയി രണ്ട് പ്രബല മുന്നണികളുടെയും നേതാക്കളുടെ പേരുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടത് മുന്നണിക്ക് വേണ്ടി മുൻ ഏറാമല പഞ്ചായത്ത് പ്രസിഡന്റും ആർജെഡി നേതാവുമായ എംകെ ഭാസ്‌കരനാണ് മത്സരിക്കുക. ഇത്തവണയും മണ്ഡലം ആർജെഡിക്ക് വിട്ട് നൽകിയതാണ്. ഇതോടെയാണ് ഘടകക്ഷികളിൽ നിന്നുള്ള കരുത്തരായ ആർജെഡിക്ക് വടകര മണ്ഡലത്തിൽ വീണ്ടും അവസരം ഒരുങ്ങുന്നത്.
എംകെ ഭാസ്‌കരൻ വടകര മണ്ഡലത്തിൽ എത്രത്തോളം അറിയപ്പെടുന്ന നേതാവല്ലെന്നാണ് ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ എതിർ പാർട്ടിക്കാർ ഉന്നയിക്കുന്ന പ്രധാന കാര്യം. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എന്നതിലുപരി വിശാലമായ വടകര മണ്ഡലത്തിൽ അദ്ദേഹത്തിന് കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിയില്ലെന്നും യുഡിഎഫ് പിന്തുണയുള്ള ആർഎംപി സ്ഥാനാർത്ഥി ഇക്കുറിയും ജയിക്കുമെന്നുമാണ് അവരുടെ പക്ഷം.
എന്നാൽ ആർഎംപിക്ക് വേണ്ടി ആരാണ് ഇക്കുറി രംഗത്തിറങ്ങുക എന്ന കാര്യത്തിൽ ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ തവണ വിജയിച്ച ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയ്ക്ക് ഒരു അവസരം കൂടി ലഭിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷക്കാലവും മണ്ഡലത്തിൽ സജീവമായ രമയുടെ കാര്യത്തിൽ യുഡിഎഫിനും എതിർപ്പുണ്ടാവാൻ ഇടയില്ല. എങ്കിലും പാർട്ടിയിൽ നിന്ന് മറ്റ് ചില പേരുകൾ ഉയരുന്നുണ്ട്.
അതിലൊന്നാണ് ആർഎംപിയുടെ മറ്റൊരു മുതിർന്ന നേതാവായ വേണുവിന്റേത്. പാർട്ടിയുടെ സ്ഥാപക കാലഘട്ടം മുതൽ ടിപി ചന്ദ്രശേഖരനൊപ്പം പ്രവർത്തിച്ചിട്ടുള്ള വേണുവിനെ പരിഗണിക്കുമോ പാർട്ടി എന്നാണ് അറിയേണ്ടത്. എന്നാൽ വേണു സ്ഥാനാർത്ഥി ആവുന്നതിൽ യുഡിഎഫിൽ ചില ഭിന്നസ്വരങ്ങൾ ഉണ്ടെന്നും പറയപ്പെടുന്നു. ആരാവും മത്സരിക്കുന്ന എന്നത് വരുന്ന ദിവസങ്ങളിൽ മാത്രമേ അറിയാൻ സാധിക്കൂ.
മൂന്ന് പേരുകൾ പ്രഖ്യാപിച്ച് ആർജെഡി
വടകരയിൽ എംകെ ഭാസ്‌കരന് പുറമേ കൂത്തുപറമ്പില്‍ പികെ പ്രവീണും കല്‍പ്പറ്റയില്‍ പികെ അനില്‍കുമാറുമാണ് ആർജെഡിയുടെ മറ്റ് സ്ഥാനാര്‍ഥികള്‍. ഇതിന് പുറമേ കൊടുവള്ളി സീറ്റ് കൂടി ആര്‍ജെഡിക്ക് ലഭിക്കുമെന്നാണ് വിവരം. സിപിഎം സമ്മതം മൂളിയാൽ കൊടുവള്ളിയില്‍ ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂരിനെ പരിഗണിക്കുമെന്നാണ് സൂചന. ഇതിൽ പ്രഖ്യാപനം വൈകാതെ ഉണ്ടാവും.
-
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍












Click it and Unblock the Notifications