'മോദിയെപ്പോലൊരു ഫാഷിസ്റ്റിന്റെ എല്ലാ ലക്ഷണവും തനിക്കുണ്ടെന്ന തെളിയിക്കുന്ന പിണറായി';എംകെ മുനീർ
തിരുവനന്തപുരം: മോദിയെപ്പോലൊരു ഫാഷിസ്റ്റിന്റെ എല്ലാ ലക്ഷണവും തനിക്കുമുണ്ട് എന്ന് ഓരോ ദിവസവും തെളിയിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് ലീഗ് നേതാവും എം എൽ എയുമായ എം കെ മുനീർ. തനിക്കെതിരെ പ്രതികരിക്കുന്നവർ പിന്നീടൊരിക്കലും കൈ പൊക്കരുത് എന്ന ധാർഷ്ട്യ മനോഭാവം വെച്ചു പുലർത്തുകയാണ് അദ്ദേഹം.

ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തി നാടുകടത്താനുള്ള നീക്കം അത്യന്തം ഭീരുത്വമാണെന്ന് മുനീർ കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് കാപ്പ പോലൊരു നിയമം ചുമത്തുന്ന കീഴ്‌വഴക്കം സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ ജയിലിലടക്കുക എന്നതാണ് പിണറായി പോലീസിന്റെ രീതി എന്നാണ് തോന്നുന്നതെന്നും എം കെ മുനീർ വിമർശിച്ചു. ഫേസ്ബുക്കിലൂടെയാണ് മുനീറിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം
"ഒന്നിനൊന്നോട് സാദൃശ്യം ചൊന്നാലുപമയാമത്" ഉപമയുടെ ലക്ഷണം അക്ഷരാർത്ഥത്തിൽ ഒന്നിച്ചിരിക്കുകയാണ് മോദിയിലും പിണറായി വിജയനിലും എന്ന് നിസ്സംശയം പറയേണ്ടിയിരിക്കുന്നു. മോദിയെ പോലൊരു ഫാഷിസ്റ്റിന്റെ എല്ലാ ലക്ഷണവും തനിക്കുമുണ്ട് എന്ന് ഓരോ ദിവസവും തെളിയിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. തനിക്കെതിരെ പ്രതികരിക്കുന്നവർ പിന്നീടൊരിക്കലും കൈ പൊക്കരുത് എന്ന ധാർഷ്ട്യ മനോഭാവം വെച്ചു പുലർത്തുകയാണ് അദ്ദേഹം.
യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തി നാടുകടത്താനുള്ള നീക്കം അത്യന്തം ഭീരുത്വമാണ് മുഖ്യമന്ത്രീ..!! രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് കാപ്പ പോലൊരു നിയമം ചുമത്തുന്ന കീഴ്‌വഴക്കം സൃഷ്ടിക്കാൻ ശ്രമിക്കരുത് എന്നെ പറയാനുള്ളൂ. " കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ ജയിലിലടക്കുക " എന്നതാണ് പിണറായി പോലീസിന്റെ രീതി എന്നാണ് തോന്നുന്നത്.
എ. കെ. ജി സെന്ററിൽ ബോംബിട്ടവനെ ഇത് വരെ പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചു ഗാന്ധിജിയുടെ ഫോട്ടോ തകർത്ത എസ് എഫ് ഐ ക്കാർക്കെതിരെ കേസ് എടുക്കുന്നതിനു പകരം രാഹുൽ ഗാന്ധിയുടെ സ്റ്റാഫിനെതിരെ കേസ് എടുക്കാൻ കാണിച്ച ആർജ്ജവം നാം അംഗീകരിക്കേണ്ടതാണ്.
മോദിയുടെ പോലീസ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ കേരളത്തിൽ പിണറായിയുടെ പോലീസ് രാഹുൽ ഗാന്ധിയുടെ സ്റ്റാഫുകളെയും അറസ്റ്റ് ചെയ്യുന്നു.പിണറായി വിജയന്റെ രാഷ്ട്രീയം നടപ്പാക്കുന്ന പൊളിറ്റിക്കൽ ടൂൾ ആയി പോലീസ് സേന മാറി എന്നത് അത്യന്തം വേദനയുണ്ടാക്കുന്നതാണ്.
ഭാവന ഈസ് ബാക്ക്...സാരിയിൽ അപ്പപ്പ എന്തൊരു ലുക്ക്, ';വൈറൽ ഫോട്ടോസ്












Click it and Unblock the Notifications