Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണ്ണര്‍ക്കെതിരായ വിസിമാരുടെ നീക്കത്തിന് ഒത്താശ ചെയ്യുന്നത് സര്‍ക്കാര്‍: എംഎം ഹസ്സന്‍

തിരുവനന്തപുരം: ഗവര്‍ണ്ണര്‍ക്കെതിരായ കണ്ണൂര്‍ വിസിയുടെ നീക്കത്തിന് പിന്നില്‍ സര്‍ക്കാരാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. കെ പി സി സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. നേരത്തെ കേരള കലാമണ്ഡലം വിസിയുടെ സമാനനീക്കത്തിന് പിന്നിലും സര്‍ക്കാരായിരുന്നു. ചാന്‍സിലറിനെതിരായ ധിക്കാരപരമായ വിസിമാരുടെ നീക്കത്തിന് ഒത്താശ ചെയ്യുന്നത് സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമൃത എന്തൊരു ക്യൂട്ടാണിത്; പൊളിച്ച ലുക്ക്, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

india

സര്‍വകലാശാലകളില്‍ അഴിമതി തടയാനുള്ള ഗവര്‍ണ്ണരുടെ നടപടികളോട് യുഡിഎഫ് പൂര്‍ണ്ണമായും യോജിക്കുന്നു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെത് മാത്രമല്ല കഴിഞ്ഞകാലങ്ങളില്‍ സിപിഎം അനുഭാവികളെ സര്‍വകലാശാലകളില്‍ ക്രമവിരുദ്ധവും ചട്ടവിരുദ്ധമായി നിയമിച്ച എല്ലാ നടപടികളും റദ്ദാക്കാന്‍ ഗവര്‍ണ്ണര്‍ തയ്യാറാകണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

സര്‍വകലാശാലകളിലെ ഗവര്‍ണ്ണറുടെ അധികാരം പരിമിതപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അഴിമതി നടത്താന്‍ വേണ്ടിയാണ്.ചാന്‍സിലറിനെതിരെ വിസി നിമയനടപടിക്ക് തുനിഞ്ഞാല്‍ വിസിയെ പുറത്താക്കാന്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണ്ണര്‍ തയ്യാറാകണം.ചട്ടവിരുദ്ധ നിയമനമാണ് ഗവര്‍ണ്ണര്‍ റദ്ദാക്കിയത്.

അതിനെതിരെ കോടതിയെ സമീപിക്കുന്നത് തെറ്റായ കീഴ് വഴക്കമാണ്.സ്വജനപക്ഷപാതമാണ് വിസി നടത്തുന്നത്.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം റദ്ദാക്കിയ ഗവര്‍ണ്ണര്‍ക്കെതിരെ കോടതിയെ സമീപിക്കാനുള്ള കണ്ണൂര്‍ വിസിയുടെ നീക്കം വിദ്യാഭ്യാസ രംഗത്ത് പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഹസ്സന്‍ പറഞ്ഞു.

അതേസമയം, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്തി. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, കെപിസിസി പ്രചരണ സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍ എംപി, കെപിസിസി ഭാരവാഹികളായ എന്‍.ശക്തന്‍, ജിഎസ് ബാബു, വി.പ്രതാപചന്ദ്രന്‍, ജി.സുബോധന്‍,ഡിസിസി പ്രസിഡന്റ് പാലോട് രവി,ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്, എന്‍.പീതാംബരകുറിപ്പ്, കെ.മോഹന്‍കുമാര്‍,രഘുചന്ദ്രപാല്‍,ഷിബാബുദ്ദീന്‍ കരിയത്ത്,ആര്‍.വി.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡിസിസികളുടെയും ബ്ലോക്ക്,മണ്ഡലം,ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടികളും നടത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+