Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളോടും പോലീസുകാരോടും കളിച്ചാല്‍ ഇതാവും അവസ്ഥ, എംഎം മണിക്ക് എട്ടിന്റെ പണി

ഇടുക്കി: വനിതാ പ്രിന്‍സിപ്പാളിനെ അപമാനിച്ച സിപിഎം നേതാവ് എംഎം മണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പൈനാവ് പോളിടെക്‌നിക്കിലെ വനിതാ പ്രിന്‍സിപ്പാളിനെയും പോലീസിനെയും അധിക്ഷേപിച്ചുക്കൊണ്ട് പ്രസംഗിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

read also:വനിതാ പ്രിന്‍സിപ്പാളിന് മറ്റേ സൂക്കേടെന്ന് എംഎം മണി, സിപിഎം എന്ത് പറയും?

ഇതേ സമയം എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പ്രിന്‍സിപ്പാള്‍ പരാതി കൊടുത്തതാണ് എം എം മണിയെ പ്രകോപിപ്പിച്ചത്. പ്രസംഗത്തില്‍ എസ് ഐയെയും പോലിസുകാരയെ എംഎം മണി വിമര്‍ശിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് നടപടിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു മണിയുടെ അസഭ്യം പറഞ്ഞില്‍.

-mm-mani

ജെഎന്‍യു വിഷയത്തില്‍ പൈനാവിലെ പോളിടെക്‌നിക്കില്‍ എസ്എഫ് ഐ നടത്തിയ പഠിപ്പ് മുടക്കി സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഇതേ തുടര്‍ന്ന് രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു എംഎം മണിയുടെ പ്രസംഗം.

എസ് ഐ തന്തയ്ക്ക് പിറക്കാത്തവരാണെന്നും പോലീസുകാരെല്ലാം വായ് നോക്കികളാണെന്നും മണി വിശേഷിപ്പിച്ചിരുന്നു. വനിതാ പ്രിന്‍സിപ്പാളിന് എന്തിന്റെയോ സൂക്കേടാണെന്നും മണി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+