എംഎം മണി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു പടിയിറങ്ങുന്നു
ഇടുക്കി: വിവാദ പ്രസംഗ നായകന് എം.എം മണി ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുന്നു. കാലങ്ങളായി ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ച എം.എം മണിയാണ് പുതിയ അവകാശിക്ക് സ്ഥാനം കൈമാറാന്‍ ഒരുങ്ങുന്നത്. മണിയുടെ കൊലവറി പ്രസംഗത്തില്‍ അന്വേഷിക്കേണ്ടതായി ഒന്നുമില്ലെന്ന് സുപ്രീംകോടതി പറഞ്ഞതിനു പിന്നാലെയാണ് മണി സ്ഥാനം ഒഴിയുന്ന തീരുമാനം അറിയിച്ചിരിക്കുന്നത്.
വിവാദ പ്രസംഗത്തെ തുടര്‍ന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനം ഒരു തവണ ഒഴിയേണ്ടി വന്നതായിരുന്നു എം.എം മണിക്ക്. തുടര്‍ന്ന് കോടതി കുറ്റവിമുക്തനാക്കിയതോടെ വീണ്ടും ജില്ലാ സെക്രട്ടറിയായി പാര്‍ട്ടി അദ്ദേഹത്തെ നിയോഗിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ ക്ലീന്‍ ചീറ്റ് നേടിയതിനുശേഷമാണ് മണി സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുന്നത്.

ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളെ ഉടന്‍ പ്രഖ്യാപിക്കും. ഇടുക്കിയിലെ മണ്ണ് ചുവപ്പിച്ച അഹങ്കാരത്തോടെയാണ് മണിയാശാന് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നത്. രാഷ്ട്രീയ എതിരാളികളെ സിപിഐഎം കൊന്നുതള്ളിയെന്ന് മണി പൊതുവേദിയില്‍ പ്രസംഗിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ്. മണിയെ അറസ്റ്റു ചെയ്തു ജയിലില്‍ അടക്കുന്ന സംഭവത്തിലേക്കു വരെ എത്തിച്ചു. എം.എം
മണി നടത്തിയ വിവാദ പ്രസ്താവനയെക്കുറിച്ച് തുടരന്വേഷണം നടത്തണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജി സുപ്രീകോടതി കഴിഞ്ഞ ദിവസം തളളുകയായിരുന്നു. കോടതി വിധിയെ സന്തോഷത്തോടെ സ്വീകരിച്ചു കൊണ്ടാണ് എം.എം മണിയുടെ പടിയിറക്കം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications