ഫ്‌ളക്‌സില്‍ കണ്ടത് യഥാര്‍ത്ഥ മുഖം, ചിമ്പാന്‍സിയുടെ മുഖം തന്നെയാണ് എംഎം മണിക്കെന്ന് സുധാകരന്‍
തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ എംഎം മണിയെ അധിക്ഷേപകരമായ ചിത്രീകരിച്ചതിനെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ചിമ്പാന്‍സിയി മണിയെ ചിത്രീകരിച്ച് കൊണ്ടുള്ള കട്ടൗട്ടായിരുന്നു അധിക്ഷേപത്തിനായി മഹിള കോണ്‍ഗ്രസ് ഉപയോഗിച്ചത്.

മണിയുടെ മുഖവും ചിമ്പന്‍സിയുടെ മുഖവും ഒന്നാണെന്ന് സുധാകരന്‍ പറഞ്ഞു. ഒറിജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോ എന്നും കെപിസിസി പ്രസിഡന്റ് ചോദിച്ചു. മണിയുടെ മുഖം അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരന്‍ ചോദിച്ചു.
അതേസമയം സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് മാപ്പുപറഞ്ഞത് അവരുടെ തറവാടിത്തം കൊണ്ടാണ്. മണിക്ക് അതൊന്നും ഇല്ലല്ലോ എന്നും സുധാകരന്‍ ചോദിച്ചു. നേരത്തെ മഹിളാ കോണ്‍ഗ്രസ് വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മഹിളാ കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ച് ഉദ്ഘാടകനായ വിഡി സതീശന്‍. എന്നാല്‍ പാതിവഴിക്ക് അദ്ദേഹം മടങ്ങിപോവുകയായിരുന്നു.
ഇതിന് പിന്നാലെയാണ് മഹിളാ കോണ്‍ഗ്രസ് മാപ്പുപറഞ്ഞത്. മണിക്കെതിരെ മാര്‍ച്ചില്‍ മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. ആരെയും മോശക്കാരായി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മഹിളാ കോണ്‍ഗ്രസ് വ്യക്തമാക്കി.












Click it and Unblock the Notifications