'ആനി രാജയും രമയും കേരളത്തിന്റെ പെണ്‍പുലികള്‍'; മണിക്കെതിരെ ആഞ്ഞടിച്ച് രഞ്ജിനി
കോഴിക്കോട്: വടകര എം എല്‍ എയും ആര് എം പി ഐ നേതാവുമായ കെ കെ രമക്കും സി പി ഐ നേതാവ് ആനി രാജക്കുമെതിരെയായ സി പി ഐ എം നേതാവും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ നടി രഞ്ജിനി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജിനി തന്റെ പ്രതിഷേധം അറിയിച്ചത്.
കെ കെ രമയെയും ആനി രാജയെയും കേരളത്തിന്റെ പെണ്‍പുലികള്‍ എന്നാണ് രഞ്ജിനി വിശേഷിപ്പിച്ചത്. സ്ത്രീകളെ അധിഷേപിക്കുന്നത് നിര്‍ത്തണം എന്നും രഞ്ജിനി ആവശ്യപ്പെട്ടു. നിങ്ങളെ ഈ ലോകത്തേക്ക് കൊണ്ടുവന്നത് ഒരു സ്ത്രീ ആയതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് മറ്റൊരു സ്ത്രീയെ അപമാനിക്കാന്‍ അവകാശമില്ല എന്നാണ് രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചത്.

'റെസ്പെക്ട് വുമണ്‍' എന്ന ഹാഷ്ടാഗോടെ ആനി രാജയുടേയും കെ കെ രമയുടേയും എം എം മണിയുടേയും ഫോട്ടോകളും അവര്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് എം എം മണി കെ കെ രമയെ നിയമസഭയില്‍ അധിക്ഷേപിച്ചത്. ഇവിടെ ഒരു മഹതി പൊലീസിനെതിരെ പറഞ്ഞു. അവര്‍ വിധവയാണ്, വിധവയായത് അവരുടെ വിധി എന്നായിരുന്നു എം എം മണിയുടെ വിവാദ പരാമര്‍ശം.

ഇത് വലിയ വിവാദമായിരുന്നു. സി പി ഐ എം നേതാക്കള്‍ എം എം മണിയെ സംരക്ഷിച്ചെങ്കിലും സി പി ഐയുടെ ഭാഗത്ത് നിന്ന് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ആനി രാജ മണിക്കെതിരെ ശക്തമായ വിമര്‍ശനമാണ് നടത്തിയത്. ഒരു കമ്യൂണിസ്റ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശമാണ് മണി നടത്തിയത് എന്നായിരുന്നു ആനി രാജ പറഞ്ഞത്.

എന്നാല്‍ ഇതിനെതിരെ എം എം മണി രംഗത്തെത്തി. അവര്‍ ഡല്ഹിയിലാണെല്ലോ ഇവിടെ അല്ലല്ലോ ഒണ്ടാക്കല് എന്നും ഇവിടെ കേരള നിയമസഭ നേരിടുന്ന പ്രശ്നങ്ങള്‍ നമുക്കല്ലേ അറിയൂ എന്നുമായിരുന്നു എം എം മണിയുടെ പരാമര്‍ശം. എന്നാല്‍ മോദിയും അമിത് ഷായും ശ്രമിച്ചിട്ട് പേടിപ്പിക്കാനായിട്ടില്ല എന്നായിരുന്നു ഇതിന് ആനി രാജ മറുപടി നല്‍കിയത്.

മണിയുടെ പ്രസ്താവന അത്യന്തം സ്ത്രീവിരുദ്ധവും അപലപനീയവുമാണ് എന്നും അവഹേളനം ശരിയോ എന്ന് മണിയെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കണം എന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എം എം മണിയുടെ പ്രസംഗത്തില്‍ അണ്‍പാര്‍ലമെന്ററിയായി ഒന്നുമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയതാണ് എന്നായിരുന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അഭിപ്രായപ്പെട്ടത്.

നിയമസഭയ്ക്ക് അകത്ത് നടന്ന കാര്യമായത് കൊണ്ട് സ്പീക്കറാണ് അത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് എന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. പ്രസംഗ ശൈലിയിലായിരിക്കാം എം എം മണി പറഞ്ഞത് എന്നും പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്തിട്ടില്ല എന്നും കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയിരുന്നു.

ടി പി ചന്ദ്രശേഖരന് കൊലയില്‍ സി പി ഐ എമ്മിനും ഇടതുപക്ഷത്തിനും പങ്കില്ല എന്നത് വ്യക്തമാക്കിയിട്ടുള്ളതാണ് എന്നും ഇക്കാര്യം വ്യക്തമാക്കാനാണ് എം എം മണി ശ്രമിച്ചത് എന്നുമാണ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്. സി പി ഐ എമ്മിന് അങ്ങനെ പാര്‍ട്ടി കോടതിയൊന്നും ഇല്ല എന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
ചിരിയും പോസും കലക്കി; നയന്‍താരയുടെ വൈറല്‍ ചിത്രങ്ങള്‍
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications