മണിയെ കൈവിട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും; അനാവശ്യ പരാമര്‍ശം, രാഷ്ട്രീയമായി ദോഷം ചെയ്യും
തിരുവനന്തപുരം: കെകെ രമയ്ക്കെതിരെയുള്ള വിധവ പരാമര്‍ശത്തില്‍ എംഎം മണിക്കെതിരെ പാര്‍ട്ടിയിലും അതൃപ്തി. മണിയുടെ പരാമര്‍ശത്തോട് യോജിക്കാനാവില്ലെന്ന നിലപാടിലാണ് സിപിഎം. വെള്ളിയാഴ്ച്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ മണിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. അനാവശ്യ പരാമര്‍ശം രാഷ്ട്രീയമായും ദോഷം ചെയ്യുമെന്നാണ് സെക്രട്ടേറിയേറ്റിലെ വിലയിരുത്തല്‍.

സംഭവത്തില്‍ മാപ്പുപറയില്ലെന്ന കര്‍ശന നിലപാടാണ് മണി സ്വീകരിച്ചിരിക്കുന്നത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, പരാമര്‍ശത്തില്‍ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആദ്യ ഘട്ടത്തില്‍ മണിയെ പിന്തുണച്ച മുഖ്യമന്ത്രി, പിന്നീട് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.
വിധവയായി പോയത് അവരുടെ വിധിയെന്നായിരുന്നു മണിയുടെ പരാമര്‍ശം. പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധം നടത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ മണിയെ അധിക്ഷേപിച്ചിരുന്നു. ഇതും വലിയ വിവാദമായിരുന്നു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതാണ് മണിയുടെ വാക്കുകള്‍ എന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്.
മഹതി വിധവയായി പോയി, അതവരുടെ വിധി എന്നീ പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്ത് നിന്ന് മാത്രമല്ല ഇടതുസഹയാത്രികരില്‍ നിന്നുതന്നെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിനിടെ സംസ്ഥാന സെക്രട്ടേറിയേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്തത്.
മണിയുടെ പ്രസ്താവനയ്ക്കെതിരെ അംഗങ്ങള്‍ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ഒരാളും മണിയുടെ പ്രസ്താവനയെ അനുകൂലിച്ചില്ല. രാഷ്ട്രീയമായി വിപരീത ഫലം ഉണ്ടാക്കുന്നതാണ് കെകെ രമയ്ക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ എന്നാണ് സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍.
രമ തുടര്‍ച്ചയായി നിയമസഭയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും, അതിന്റെ പേരില്‍ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നത് രമയെ ചര്‍ച്ചാ കേന്ദ്രമാക്കി നിര്‍ത്തും. അത്തരം സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ് എന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉയര്‍ന്ന അഭിപ്രായം. അതേസമയം മണി മാപ്പുപറയുമോ എന്നാണ് ഇനി അറിയേണ്ടത്.
മണിയുടേത് സെല്‍ഫ് ഗോളായി പോയി എന്ന തരത്തില്‍ അഭിപ്രായങ്ങളുയര്‍ന്നെങ്കിലും തിരുത്തണം എന്ന നിലയിലേക്ക് ചര്‍ച്ചകള്‍ വന്നിട്ടില്ല. തുടര്‍ച്ചയായി ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയായ കാര്യമാണോ എന്ന് മണി തന്നെയാണ് ചിന്തിക്കേണ്ടതെന്ന് നേതാക്കള്‍ പറഞ്ഞു. സെക്രട്ടേറിയേറ്റിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനം വിളിച്ചെങ്കിലും മണിയെ തള്ളിയിരുന്നില്ല.
മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍
മണിയെ ന്യായീകരിക്കുന്നുണ്ടോ എന്ന ചോദ്യം വന്നപ്പോള്‍ വിഷയമേ ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു കോടിയേരി പറഞ്ഞത്. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ മണി പങ്കെടുത്തിരുന്നില്ല. അതേസമയം പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മണിയോട് മാപ്പുപറയാന്‍ സിപിഎം ആവശ്യപ്പെടുമോ എന്നാണ് ഇനി അറിയാനുള്ളത്.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി












Click it and Unblock the Notifications