കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം; നടപടികൾ സുതാര്യമാക്കാൻ മൊബൈൽ ആപ്പ് വരുന്നു

Google Oneindia Malayalam News

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാൻ ഡിജിറ്റൽ സംവിധാനം നിലവിൽ വന്നേക്കും.വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ 'സ്മാർട്ടാക്കാൻ' ക്കൂടിയാണ് മൊബൈൽ ആപ്പ് രൂപീകരണത്തിനാണ് കമ്മീഷൻ തയ്യാറെടുക്കുന്നത്.

തെരഞ്ഞെടുപ്പിൽ വിവിധ ചുമതലകൾ നിർവഹിക്കേണ്ട ഉദ്യോഗസ്ഥർക്ക് പുതിയ സംവിധാനം നിലവിൽ വരുന്നത് ആശ്വാസകരമാകും. ഉദ്യോഗസ്ഥരുടെ സംശയ നിവാരണത്തിനും അവർക്ക് ആവശ്യമായ പരിശീലനം നൽകാനും ഇത് ഗുണകരമാകുമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിലയിരുത്തൽ.

മന്ത്രിമാരുടെ ഓഫീസുകളിൽ നിയന്ത്രണം കർശനമാക്കി സിപിഎം; സർക്കാർ ഫയലുകൾ 'പുറത്താകരുത്'മന്ത്രിമാരുടെ ഓഫീസുകളിൽ നിയന്ത്രണം കർശനമാക്കി സിപിഎം; സർക്കാർ ഫയലുകൾ 'പുറത്താകരുത്'

1

മൊബൈൽ ആപ്പ് സംവിധാനം നിലവിൽ വരുന്നതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക ചുമതലകൾ നിർവഹിക്കേണ്ട ഉദ്യോഗസ്ഥർക്ക് സംശയ നിവാരണത്തിനും പരിശീലനം നൽകാനും ഗുണകരമാകും. നിരന്തരമായി ഉണ്ടാകുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എഫ് എ ക്യൂ മാതൃകയിൽ ഉദ്യോഗസ്ഥർ ആപ്പിനുള്ളിൽ രേഖപ്പെടുത്തും.

2

ഇതോടെ പോളിംഗ് സ്റ്റേഷനിൽ ഉണ്ടാകുന്ന സംശയനിവാരണത്തിനായി മുതിർന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെടേണ്ട സാഹചര്യം ഒഴിവായി കിട്ടുമെന്നതാണ് ആശ്വാസം. വോട്ടെടുപ്പിന് മുമ്പുള്ള നടപടികൾ സുതാര്യവും ലളിതവുമാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആപ്പ് തയ്യാറാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളിലേക്ക് കടന്നിരിക്കുന്നത്.

3

പുതുതായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കരണം ഉപതെരഞ്ഞെടുപ്പുകളിൽ ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ വിതരണ കേന്ദ്രത്തിൽ എത്തുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി പോളിംഗ് കേന്ദ്രത്തിലേക്ക് പോകുന്ന രീതി അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ നടപ്പിലാക്കിയത് വൻ വിജയകരമായിരുന്നു.

4

കൂടാതെ, പോളിംഗ് സാമഗ്രികളുടെ സംഭരണവും വിതരണവും ഉദ്യോഗസ്ഥരുടെ വിന്യാസം, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം, വോട്ടർപട്ടിക പുതുക്കൽ, തെരഞ്ഞെടുപ്പ് വിവരങ്ങളുടെ അപഗ്രഥനം തുടങ്ങിയവയ്ക്കും വിവരസാങ്കേതികവിദ്യാ പരമാവധി പ്രയോജനപ്പെടുത്തുവാൻ കമ്മീഷൻ ലക്ഷ്യമിട്ടിട്ടുണ്ട്.

പോളിംഗ് സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതോടൊപ്പം വോട്ടർപട്ടിക പുതുക്കൽ നിരന്തര പ്രക്രിയയാക്കും. പോളിംഗ് സംവിധാനങ്ങൾ ഓൺലൈനാക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കേരള ഡിജിറ്റൽ സർവകലാശാലയും ചേർന്ന് അടുത്തിടെ ധാരണാപത്രം ഒപ്പിട്ടിരുന്നു.

5

തദ്ദേശസ്ഥാപന പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ, വോട്ടവകാശം വിനിയോഗിക്കുകയും നേടുകയും ചെയ്യുന്ന വോട്ടർമാർ, രാഷ്ട്രീയ പാർട്ടികൾ, തെരഞ്ഞെടുപ്പിൻ്റെ ഭാഗമാകുന്ന ഉദ്യോഗസ്ഥർ, തുടങ്ങിയവരുടെ അവകാശങ്ങളും കടമകളും നിലവിലുള്ള ഭരണഘടന വ്യവസ്ഥകൾ പ്രകാരം കാര്യക്ഷമമാക്കാൻ കൂടുതൽ ഊന്നൽ നൽകാനാണ് ഇതിലൂടെ സാധിക്കുമെന്ന വിലയിരുത്തലിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ.

6

18 വയസ്സ് കഴിഞ്ഞ കേരളത്തിലെ മുഴുവൻ വോട്ടർമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനും തെരഞ്ഞെടുപ്പുകളിൽ പരമാവധി പോളിംഗ് ഉറപ്പുവരുത്താനുമുള്ള നടപടികളും ഇതോടൊപ്പം ഉണ്ടാകും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഡിജിറ്റലായി നടപ്പിലാക്കുന്നതിനാണ് സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നത്.

7

അതേസമയം, തെരഞ്ഞെടുപ്പിൽ നടപ്പിലാക്കേണ്ട നടപടിക്രമങ്ങളിൽ മാറ്റം വരുത്തേണ്ടത് സംബന്ധിച്ച് നേരത്തെ പൊതുജനങ്ങളിൽനിന്ന് കമ്മീഷൻ അഭിപ്രായം തേടിയിരുന്നു. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി തിരഞ്ഞെടുപ്പ് ഡിജിറ്റലാക്കാൻ കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്.

ഇഷയെ ചേർത്തുനിർത്തി അനൂപ് കൃഷ്ണ, താരങ്ങളുടെ പുതിയ റൊമാന്റിക് ചിത്രങ്ങൾ വൈറൽ

രുഗ്മിണി അമ്മയുടെ കരച്ചില്‍ മോഹന്‍ലാല്‍ കേട്ടു, ഒടുവില്‍ ആരാധികയെ തേടിയെത്തി താരത്തിന്റെ സര്‍പ്രെെസ്രുഗ്മിണി അമ്മയുടെ കരച്ചില്‍ മോഹന്‍ലാല്‍ കേട്ടു, ഒടുവില്‍ ആരാധികയെ തേടിയെത്തി താരത്തിന്റെ സര്‍പ്രെെസ്

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

English summary
A mobile app is to be created to train the polling officials in local elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X