മൂവാറ്റുപുഴയിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു,പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടു
കുടുംബവുമൊത്ത് കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് സിസിൽ വർഗീസിന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്.
മൂവാറ്റുപുഴ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. കല്ലൂർക്കാട് ഗാന്ധിനഗർ എടശ്ശേരിയിൽ വീട്ടിൽ സിസിൽ വർഗീസിനാണ് കൈകൾക്കു പൊള്ളലേറ്റത്. ഇയാളുടെ കൈയിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കുടുംബവുമൊത്ത് കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് സിസിൽ വർഗീസിന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. ഫോൺ പൊട്ടിത്തെറിച്ച ഉടൻതന്നെ കൂടെയുണ്ടായിരുന്നവർ കുഞ്ഞിനെ സിസിലിന്റെ കൈയിൽ നിന്നും മാറ്റിയതിനാലാണ് പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത്.

കാർ യാത്രയ്ക്കിടെ...
സിസിലും കുടുംബവും ആലുവയിൽ നിന്നും കല്ലൂർക്കാടേക്കുള്ള വീട്ടിലേക്ക് വരുമ്പോഴാണ് സംഭവമുണ്ടായത്. യാത്രയ്ക്കിടെ കാറിനുള്ളിൽ പെട്ടെന്ന് പുക കണ്ടതോടെയാണ് സംഭവം സിസിലിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

ഫോൺ പൊട്ടിത്തെറിച്ചു...
കാറിനുള്ളിൽ പെട്ടെന്ന് പുക നിറഞ്ഞതോടെ യാത്രക്കാർ പരിഭ്രാന്തരായി. തുടർന്ന് എവിടെ നിന്നാണ് പുക വരുന്നതെന്ന് പരിശോധിക്കുന്നതിനിടെയാണ് കാറിനുള്ളിലുണ്ടായിരുന്ന ഫോൺ ചെറിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.

പുറത്തേക്കെറിഞ്ഞപ്പോൾ പൊള്ളലേറ്റു...
ഉരുകി പുകഞ്ഞുകൊണ്ടിരിക്കുന്ന ഫോൺ കാറിന് പുറത്തേക്കെറിയാൻ ശ്രമിക്കുന്നതിനിടെയാണ് സിസിലിന്റെ കൈകൾക്ക് പൊള്ളലേറ്റത്.

പോലീസെത്തിയെങ്കിലും ഫോൺ എടുക്കാൻ തയ്യാറായില്ല..
കാറിനുള്ളിൽ പുക കണ്ടയുടൻ തന്നെ യാത്രക്കാർ ബഹളംവെച്ചിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ ഉരുകിയൊലിക്കുന്ന ഫോൺ എടുക്കാൻ പോലീസുകാർ തയ്യാറാകാതിരുന്നതോടെയാണ് സിസിൽ ഫോൺ പുറത്തേക്കെറിഞ്ഞത്.

ചികിത്സ നൽകി...
ഫോൺ പുറത്തേക്കെറിയുന്നതിനിടെയാണ് സിസിലിന്റെ കൈകൾക്ക് പൊള്ളലേറ്റത്. തുടർന്ന് സിസിലിനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.

പോലീസ് അന്വേഷണവും...
ഒൻപത് മാസമായി ഉപയോഗിക്കുന്ന ഫോൺ പൊട്ടിത്തെറിക്കാനുള്ള കാരണം എന്താണെന്നറിയില്ലെന്നാണ് സിസിൽ പറഞ്ഞത്. അതേസമയം, സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

കൂടുതൽ വാർത്തകൾ വൺഇന്ത്യയിലൂടെ...
സൈബര്‍ ആക്രമണം?ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ കമ്പ്യൂട്ടര്‍ സംവിധാനം തകര്‍ന്നു,സര്‍വ്വീസുകള്‍ റദ്ദാക്കി!കൂടുതൽ വായിക്കൂ...
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications