Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് ഒന്നോ രണ്ടോ ബ്രഡ് കഷ്ണമാണ് കഴിക്കാൻ കിട്ടിയത്'; നടി ഷഹനയുടെ ഡയറിക്കുറിപ്പ് പുറത്ത്

കോഴിക്കോട്: വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടിയും മോഡലുമായ ഷഹാനയുടെ ഡയറിക്കുറിപ്പുകള്‍ പൊലീസിന് ലഭിച്ചു. ക്രൂരമായ പീഡനത്തിന് ഇരയായിയെന്ന് വെളിപ്പെടുത്തുന്ന ഡയറിക്കുറിപ്പുകളാണ് പുറത്തുവന്നത്.

ഭര്‍ത്താവ് സജാദില്‍ നിന്നും ഭർതൃവീട്ടിൽ നിന്നും നിരന്തരം താൻ കൊടിയ പീഡനങ്ങൾക്ക് വിധേയയായി എന്ന് ഷഹാനയുടെ ഡയറിക്കുറിപ്പുകൾ വെളിപ്പെടുത്തുന്നു. വീട്ടിൽ പട്ടിണിക്കിട്ടു.. ഒരു വേലക്കാരിയുടെ പരിഗണന പോലും അവർ നൽകിയില്ല... ചില ദിവസങ്ങളിൽ ഒന്നോ രണ്ടോ ബ്രഡ് കഷ്ണമാണ് കഴിക്കാൻ കിട്ടിയിരുന്നത്.

മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാർ മർദ്ദിച്ചെന്നും ഷഹാന തന്റെ ഡയറി എഴുതിയിരുന്നു. അതേസമയം, പുറത്തുവന്ന ഡയറിക്കുറിപ്പുകൾ അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി സുദർശന് കൈമാറും മാറും.

1

അതേസമയം, നടിയും മോഡലുമായ ഷഹാനയെ മെയ് 13 - ന് ദുരൂഹ സാഹചര്യത്തിൽ വാടക മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഷഹാനയുടെ മൃതദേഹം. ഒന്നര വർഷം മുൻപാണ് സജാദും ഷഹനയും തമ്മിലുളള വിവാഹം നടന്നത്. ഇരുവരും ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പിൽ ബസാറിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ, യുവതിയുടെ ബന്ധുക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു.

2

മരണത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു ബന്ധുക്കൾ പൊലീസിനോട് വ്യക്തമാക്കിയത്. ശേഷം, ഭർത്താവ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാപ്രേരണ, സ്ത്രീപീഡനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഭർത്താവ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക വീട്ടിൽ എത്തിച്ച് പ്രതിയായ ഭർത്താവിനെ തെളിവെടുത്തിരുന്നു.

3

ഷഹാന തൂങ്ങി മരിച്ചത് ആണെന്നായിരുന്നു സജാദ് വ്യക്തമാക്കിയിരുന്നത്. ലഹരിമാഫിയ കണ്ണിയായ സജാദ് ഓൺലൈൻ ഭക്ഷണ വിതരണത്തിനിടെയാണ് ലഹരി വിൽപ്പന നടത്തിയിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളെ കുറിച്ചുളള കൂടുതൽ ബന്ധങ്ങളും വിവരങ്ങളും പൊലീസ് കണ്ടെത്തി വരികയാണ്.

ക്യൂട്ട് ചിരിയിൽ സെൽഫി; ഉടൻ പങ്കിട്ട് ലൈക്കുകൾ വാരിക്കൂട്ടി നടി ഐശ്വര്യ ലക്ഷ്മി

5

എന്നാൽ, ഷഹാനയുടെത് ആത്മഹത്യ ആണെന്ന് തെളിയിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നിരുന്നു. കയറ് ഉപയോഗിച്ച് തന്നെയാണ് ഷഹാന തൂങ്ങിമരിച്ചതെന്നാണ് നിഗമനം. എന്നാൽ, മരണം ആത്മഹത്യയാണോ എന്നത് അന്തിമമായി സ്ഥിരീകരിക്കാൻ രാസ പരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ട്.

5

നടിയും മോഡലുമായ ഷഹാനയുടെ മരണ വിവരം കേട്ടാണ് മെയ് 14 - ന് കേരളം ഉണർന്നത്. സംഭവത്തിന് പിന്നാലെ പ്രതികരിച്ച് സജാദിന്റെ മാതാവ് അസ്മ രംഗത്ത് വന്നിരുന്നു. ഷഹാന വാടക മുറിയിൽ മരിച്ച സംഭവത്തിൽ പങ്കില്ലെന്നാണ് അസ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞത് 2020 ഡിസംബർ മൂന്നിനാണ്. എന്നാൽ, വിവാഹം കഴിഞ്ഞതിന് ശേഷം മകനും മരുമകളും വീട് വിട്ടതാണെന്ന് സജാദിന്റെ അമ്മ അസ്മ പറഞ്ഞു. ഏറെക്കാലം മുൻപ് നടന്ന സംഭവമായിരുന്നു ഇത്. ജനുവരി 25 - നാണ് ഇരുവരും തന്റെ വീട്ടിൽ നിന്നും ഇറങ്ങിയത്.

Recommended Video

cmsvideo
    ഷഹാനയുടെ മുറിയിലുണ്ടായിരുന്ന മൂന്നാമൻ ആര്?
    6

    പിന്നെ ഷഹാന മരണപ്പെട്ട അതിനുശേഷമാണ് കാണുന്നത്. യാതൊരു രീതിയിലും ബന്ധപ്പെടാൻ കഴിയാത്ത തരത്തിൽ ഫോണിൽ പോലും തന്നെ ബ്ലോക്ക് ചെയ്തിരുന്നതായും അസ്മ പറയുന്നു. മകൻ സജാദിനെ താൻ ഇടയ്ക്ക് കാണുമായിരുന്നു. വിവാഹം കഴിഞ്ഞ് ഏഴു ദിവസങ്ങൾ പിന്നിട്ടപ്പോൾ മുതൽ മകനും മരുമകളും തമ്മിൽ വീട്ടിൽ വഴക്ക് തുടങ്ങിയിരുന്നു. ഇരുവരുടെയും വഴക്കിൽ പലതവണ ഇടപെട്ടതായി അസ്മ വെളിപ്പെടുത്തി. എന്നാൽ, പലതവണ വഴക്കിൽ ഇടപെടാൻ ശ്രമിച്ചുവെങ്കിലും ഇതൊന്നും ഫലം കണ്ടിരുന്നില്ല.ഒരു ദിവസം നടന്ന വഴക്കിൽ ഷഹാന അടുക്കളയിൽ കയറി കത്തി കൈയ്യിൽ വച്ചു. ഈ സംഭവത്തിന് ശേഷമാണ് മകനെയും മരുമകളെയും വീട്ടിൽനിന്ന് ഇറക്കി വിട്ടത്. ഷഹാനയുടെ ജീവിത രീതിക്ക് ഉതകുന്ന വരുമാനം തനിക്കില്ലെന്നും അസ്മ വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+