'സോമാലിയ എന്നല്ലെ പറഞ്ഞ്, വന്ന് ഇവിടുത്തെ വികസനം കണ്ടോളൂ' മോദിയോട് കോടിയേരി !!!

  • By: മരിയ
Subscribe to Oneindia Malayalam

കോഴിക്കോട്: കൊച്ചി മെട്രോയുടെ ഉദ്ഘാടന തിയ്യതിയുമായി ബന്ധപ്പെട്ട് സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കെ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മെട്രോയുടെ ഉദ്ഘാടനത്തിനായി നരേന്ദ്രമോദിയെ ക്ഷണിച്ചത് കേരളത്തില്‍ വികസനം വന്നു എന്ന് നേരിട്ട് ബോധ്യപ്പെടുത്താനാണെന്നാണ് കോടിയേരി പറഞ്ഞത്.

Kodiyeri

കോഴിക്കോട് സിപിഎം സംഘടിപ്പിച്ച വികസന ജാഥ ഉദ്ഘാടനം ചെയ്ത് കൊണ്ടായിരുന്നു കോടിയേരിയുടെ പ്രസംഗം. മെയ് 30നാണ് മെട്രോയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിയ്ക്കുന്നത്. എന്നാല്‍ എടുത്ത ആഴ്ച മുതല്‍ പ്രധാനമന്ത്രി വിദേശ സന്ദര്‍ശനത്തിലാണ്. മോദി തിരികെ എത്തുന്നത് വരെ കാത്തിരിയ്‌ക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

അസാൻജ് ബലാത്സംഗം ചെയ്തിട്ടില്ല, കേസ് ഉപേക്ഷിച്ചു!! എല്ലാത്തിനും പിന്നിൽ അമേരിക്കയുടെ പക

താലി കെട്ടി, പക്ഷേ വധുവിനെ വീട്ടിലേക്ക് കൊണ്ടുപോവില്ല, സൗന്ദര്യമില്ലെന്ന് !! വീഡിയോ വൈറൽ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനായി കേരളത്തില്‍ എത്തിയ മോദി, ഇവിടെ എത്യോപ്യയാണ് സോമാലിയയാണ് എന്നൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ ഇവിടെ വികസനം വന്നു എന്ന് കാണിയ്ക്കാനാണ് അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചത് എന്നാണ് കോടിയേരി പറഞ്ഞത്. മോദിയെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തിയിരുന്നു.

English summary
Modi can come in to Kerala to see the development, Says Kodiyeri.
Please Wait while comments are loading...