കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരേന്ത്യയിലെ കലാപം; മോദി ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയല്ലെന്ന് ഹൈക്കോടതി, രൂക്ഷ വിമർശനം..

റാം റഹീം സിങിനെതിരായ വിധി പുറത്തുവന്നതിന് പിന്നാലെയാണ് ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ദില്ലി എന്നിവിടങ്ങളിൽ അക്രമം പൊട്ടിപുറപ്പെട്ടത്.

  • By ഡെന്നീസ്
Google Oneindia Malayalam News

ദില്ലി: ഹരിയാനയടക്കമുള്ള നാലു സംസ്ഥാനങ്ങളിൽ പൊട്ടിപുറപ്പെട്ട കലാപത്തിൽ സംസ്ഥാന സർക്കാരിനും പ്രധാനമന്ത്രിക്കും ഹൈക്കോടതിയുടെ വിമർശനം. കലാപത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും പഞ്ചാബ് ഹരിയാന ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ബംഗാളിക്ക് എന്ത് ഡീസൽ, എന്ത് പെട്രോൾ! വെട്ടിലായത് മലയാളികൾ, വാഹനങ്ങൾ കട്ടപ്പുറത്ത്...ബംഗാളിക്ക് എന്ത് ഡീസൽ, എന്ത് പെട്രോൾ! വെട്ടിലായത് മലയാളികൾ, വാഹനങ്ങൾ കട്ടപ്പുറത്ത്...

കാമുകൻ ചതിച്ചു, 30കാരി കാമുകന്റെ തറവാട്ടുവീട്ടിൽ തൂങ്ങിമരിച്ചു! തുടയിൽ മുറിവ്,ദുരൂഹത,സംഭവം കാസർകോട്കാമുകൻ ചതിച്ചു, 30കാരി കാമുകന്റെ തറവാട്ടുവീട്ടിൽ തൂങ്ങിമരിച്ചു! തുടയിൽ മുറിവ്,ദുരൂഹത,സംഭവം കാസർകോട്

റാം റഹീം സിങിനെതിരായ വിധി പുറത്തുവന്നതിന് പിന്നാലെയാണ് ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ദില്ലി എന്നിവിടങ്ങളിൽ അക്രമം പൊട്ടിപുറപ്പെട്ടത്. കലാപത്തിൽ ഇതുവരെ 31 പേർ കൊല്ലപ്പെടുകയും, 250ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥിതിഗതികൾ ഗുരുതരമായ സാഹചര്യത്തിലാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോടും കേന്ദ്രത്തിനോടും വിശദീകരണം ആരാഞ്ഞത്.

narendramodi

കഴിഞ്ഞദിവസം മുതലുണ്ടായ കലാപം സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്നായിരുന്നു അഢീഷൺ സോളിസിറ്റർ ജനറൽ സത്യപാൽ ജെയിൻ കേന്ദ്രത്തെ പ്രതിനിധീകരിച്ച് ഹൈക്കോടതിയിൽ പറഞ്ഞത്. ഈ വാദത്തിനെതിരെയാണ് ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചത്. മോദി ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയല്ലെന്നും, ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നും പറഞ്ഞ കോടതി, മോദിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും ചൂണ്ടിക്കാട്ടി.

ഹനിയും ഉമ്മയും ഒന്നിച്ചു ചേരാൻ കാരണമായ പ്രവാസിക്ക് ജോലി നഷ്ടമായി! നല്ലത് കാത്തുവെച്ചിട്ടുണ്ടാകും...ഹനിയും ഉമ്മയും ഒന്നിച്ചു ചേരാൻ കാരണമായ പ്രവാസിക്ക് ജോലി നഷ്ടമായി! നല്ലത് കാത്തുവെച്ചിട്ടുണ്ടാകും...

ഹരിയാന ഇന്ത്യയുടെ ഭാഗമല്ലേയെന്നും, എന്തു കൊണ്ടാണ് ഹരിയാനയെയും പഞ്ചാബിനെയും രണ്ടാനമ്മയുടെ മക്കളോടെന്ന പോലെ പെരുമാറുന്നതെന്നും ഹൈക്കോടതി ചോദിച്ചു. സംഭവത്തിൽ ഹരിയാന സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമാണുന്നയിച്ചത്. പഞ്ചകുലയിലെ സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്നും കോടതി വ്യക്തമാക്കി.

സ്വകാര്യത പുലിവാലായി? പെരുമ്പാവൂരിൽ അനാശാസ്യത്തിന് പൊക്കിയ യുവതീയുവാക്കൾക്കെതിരെ കേസില്ല..സ്വകാര്യത പുലിവാലായി? പെരുമ്പാവൂരിൽ അനാശാസ്യത്തിന് പൊക്കിയ യുവതീയുവാക്കൾക്കെതിരെ കേസില്ല..

അക്രമികൾക്ക് മുന്നിൽ സംസ്ഥാന സർക്കാർ കീഴടങ്ങിയെന്നും, റാം റഹീം സിങിന്റെ അനുയായികളെ നിയന്ത്രിക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. സിർസ-ദേര ആസ്ഥാനത്ത് നിന്നും റാം റഹീം സിങ് കോടതിയിലെത്തുമ്പോൾ എത്ര വാഹനങ്ങളാണ് അകമ്പടിയായി പോയതെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആരാഞ്ഞു.

English summary
Modi Is PM Of India, Not BJP,' Says Furious High Court After Haryana Riots.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X