Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്രമിക്കപ്പെട്ട നടിക്കൊപ്പം... പക്ഷേ നടനൊപ്പവുമാണ്, ദിലീപിന് വേണ്ടി പ്രാര്‍ത്ഥനയെന്ന് മോഹന്‍ലാല്‍

കൊച്ചി: ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ വ്യക്തത വരുത്തിയെങ്കിലും താരസംഘടയായ എഎംഎംഎയുടെ പ്രസിഡന്റ്് മോഹന്‍ലാലിന് ചില കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് പറയുമ്പോഴും ദിലീപിന് പിന്തുണയും അദ്ദേഹം നല്‍കുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ആ കുട്ടിക്ക് ഏറ്റ ആഘാതത്തിനൊപ്പമാണ് ഞാന്‍. സിനിമയില്‍ ആയതുകൊണ്ടാണ് ഈ വിഷയം ഇത്രയും മുഴച്ചുനില്‍ക്കുന്നതെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ഇരയ്‌ക്കൊപ്പം തന്നെയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

1

ഇത്രയൊക്കെ പറഞ്ഞിട്ടും ദിലീപിനെ പിന്തുണച്ച് കൊണ്ട് സംസാരിച്ചത് വലിയ വിവാദമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശവും ഉയരുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില് ദിലീപിന് പങ്കില്ലാതിരിക്കട്ടെ, അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ദിലീപിന് ഇപ്പോഴും സംഘടനയ്ക്ക് പുറത്താണെന്നും ഇതിലുള്ള പ്രതിഷേധം ഉന്നയിക്കേണ്ടത് സംഘടനയ്ക്ക് ഉള്ളിലാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം മലയാളം സിനിമയില്‍ സ്റ്റാര്‍ഡം ഇല്ലെന്നും എല്ലാവരും ഒരുപോലെയാണെന്നും പറഞ്ഞ മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ മെഗാസ്റ്റാര്‍ എന്നൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസിഡന്റ് എന്ന പദവിയൊന്നുമല്ല, താഴെയിറങ്ങി വന്ന് നിങ്ങളോട് സംസാരിക്കുന്നവരാണ് ഞങ്ങള്‍. മോഹന്‍ലാല്‍ എന്ന് വിളിക്കുമ്പോള്‍ മാത്രം മോഹലാല്‍ എന്ന് മനസിലാക്കുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ ദിലീപിനെ സംഘടനയിലേക്ക് സ്വീകരിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആ പെണ്‍കുട്ടിയും കുറ്റാരോപിതനും ഞങ്ങളുടെ സംഘടനയുടെ ഭാഗമാണ്. അതുകൊണ്ട് കേസിലെ സത്യവാസ്ഥ തെളിയണമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+