'ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽ കണ്ടുമുട്ടിയിരുന്നു', ധീരസൈനികൻ വൈശാഖിനെ ഓർത്ത് മോഹൻലാൽ
കൊച്ചി: ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച മലയാളിയായ സൈനികന്‍ വൈശാഖിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. ഇട്ടിമാണി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് വൈശാഖിനെ കണ്ടതിന്റെ ഓര്‍മകള്‍ മോഹന്‍ലാല്‍ പങ്കുവെച്ചു. വൈശാഖിന്റെ അമ്മയുമായി താരം ഫോണില്‍ സംസാരിച്ചിരുന്നു.
Recommended Video
മോഹൻലാൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' കാശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സഹോദരൻ വൈശാഖിൻ്റെ അമ്മയുമായി ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി . മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളിൽ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളിൽ വിങ്ങി നിറഞ്ഞിരുന്നു. എൻ്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആദരാഞ്ജലികൾ. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽ ഞങ്ങൾ കണ്ടുമുട്ടിയിരുന്നു, ചേർത്തുനിന്ന് ചിത്രമെടുത്ത ഓർമ്മകൾ ഇപ്പോളും എൻ്റെ മനസ്സിൽ മായാതെ നിൽക്കുന്നു'' .

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, നടൻ മമ്മൂട്ടി അടക്കമുളള പ്രമുഖരും വൈശാഖിന് ആദരാജ്ഞലികൾ അർപ്പിച്ച് രംഗത്ത് വന്നിരുന്നു. ധീര ജവാൻ വൈശാഖിന് ആദരാഞ്ജലികൾ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇങ്ങനെ: '' ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയായ വൈശാഖിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വൈശാഖിൻ്റെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ''.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം: '' ധീരജവാൻ എച്ച്. വൈശാഖിന് പ്രണാമം. കൊല്ലം ഓടാനവട്ടം സ്വദേശിയാണ്. ജമ്മുവിലെ പൂഞ്ച് ജില്ലയിലെ സുറാൻകോട്ടിൽ ഭീകരരുമായുള്ള പോരാട്ടത്തിലാണ് ഈ ചെറുപ്പക്കാരൻ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചത്. പിറന്ന നാടിന് വേണ്ടിയുള്ള പരമോന്നത ത്യാഗം. വീരമൃത്യു വരിച്ച വൈശാഖിനും മറ്റ് ധീരപോരാളികളോടും രാജ്യം കടപ്പെട്ടിരിക്കുന്നു. ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്കു ചേരുന്നു''.
കോൺഗ്രസ് നേതാവ് കെസി വേണുഗോപാലും വൈശാഖിന് ആദരാജ്ഞലി അർപ്പിച്ചു: '' അതിർത്തി കാക്കാനുള്ള പോരാട്ടത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ എച്ച്.വൈശാഖിന് അന്ത്യാഭിവാദ്യങ്ങൾ. ജമ്മുകശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയിൽ കൊടുംഭീകരരുമായി നടന്ന ശക്തമായ ഏറ്റുമുട്ടലിലാണ് വൈശാഖ് അടക്കം അഞ്ചുപേർ വീരമൃത്യു വരിച്ചത്. കൊല്ലം ഓടനാവട്ടം കുടവട്ടൂർ ആശാൻമുക്കിൽ ശിൽപാലയത്തിൽ ഹരികുമാറിന്‍റേയും ബീനാകുമാരിയുടെയും മകനാണ് വൈശാഖ്. ആ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നു.
'മാടമ്പള്ളിയിലെ മാനസികരോഗി ശ്രീദേവിയല്ല', നാഗവല്ലിയായി റിതു മന്ത്രയുടെ അത്യുഗ്രൻ മേക്കോവർ, ചിത്രങ്ങൾ
വൈശാഖിനൊപ്പം ജീവൻ തൃജിച്ച ധീരസഹോദരർ പഞ്ചാബ് കബൂർത്തലിൽ നിന്നുള്ള ജൂനിയർ കമ്മീഷൻ ഓഫീസ് നായിബ് സുബേധാർ ജസ്വീന്ദർ സിങ്, ഗുരുദാസ് പുർ സ്വദേശി മൻദീപ് സിങ്, റോപ്പർ സ്വദേശി ഗജ്ജൻ സിങ്, ഉത്തർപ്രദേശ് ഷാജഹാൻപുർ സ്വദേശി സരജ് സിങ് എന്നിവരേയും ഈ അവസരത്തിൽ സ്മരിക്കുന്നു. അതിർത്തിയിൽ ശാന്തിയും സമാധാനവും തിരിച്ചുപിടിക്കാൻ അഹോരാത്രം പോരാടുന്ന സർവസേനാംഗളേയും ഹൃദയത്തിൽ ചേർത്ത് വൈശാഖിന്‍റെ രക്തസാക്ഷിത്വത്തെ പ്രണമിക്കുന്നു. കുഞ്ഞനുജൻ വൈശാഖിന്‍റെ ജ്വലിക്കുന്ന ഓർമകൾക്ക്, പോരാട്ടവീര്യത്തിന് കൂപ്പുകൈ''.
പൂഞ്ച് മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ വൈശാഖ് അടക്കം അഞ്ച് സൈനികരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെ വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഔദ്യോഗിക ബഹുമതികളോടെ സ്വദേശമായ കൊട്ടാരക്കര ഓടനാവട്ടത്ത് സംസ്‌ക്കരിച്ചു.












Click it and Unblock the Notifications