• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹൻലാലിന്റെ മരക്കാർ ക്ലൈമാക്സ് അടക്കം ചോർന്നു, റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം

Google Oneindia Malayalam News

കൊച്ചി: മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചോര്‍ന്നു. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ക്ലൈമാക്‌സ് അടക്കമുളള നിര്‍ണായക രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു യൂട്യൂബ് ചാനലില്‍ ആണ് മരക്കാര്‍ സിനിമയുടെ ക്ലൈമാക്‌സ് രംഗം പ്രത്യക്ഷപ്പെട്ടത്. ഇത് ചാനലില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

പൃഥ്വിരാജിനെ മുളയിലേ നുള്ളിക്കളയാൻ ശ്രമിച്ചു, പിന്നിൽ ദിലീപായിരുന്നോ? മല്ലിക സുകുമാരൻ പറയുന്നുപൃഥ്വിരാജിനെ മുളയിലേ നുള്ളിക്കളയാൻ ശ്രമിച്ചു, പിന്നിൽ ദിലീപായിരുന്നോ? മല്ലിക സുകുമാരൻ പറയുന്നു

തിയറ്ററിനുള്ളില്‍ നിന്നും മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ ആണ് പ്രചരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ കുഞ്ഞാലിയായി എത്തുന്ന മോഹന്‍ലാന്റെ അടക്കമുളളവരുടെ ഇന്‍ട്രോ സീനുകളും ഇത്തരത്തില്‍ തിയറ്ററില്‍ നിന്നും മൊബൈലില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ചോര്‍ത്തിയതിന് എതിരെ നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നു. വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിന് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മരക്കാര്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ 12 മണിക്കാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്തത്. പ്രീബുക്കിംഗിലൂടെ തന്നെ മരക്കാര്‍ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചതായാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. വലിയ ആവേശത്തോടെയാണ് മരക്കാറിന് പ്രേക്ഷകര്‍ വരവേല്‍പ് നല്‍കിയത്. ഫാന്‍സ് ഷോകള്‍ അടക്കം റിലീസ് ആയ തിയറ്ററുകളെല്ലാം നിറഞ്ഞിരുന്നു. എറണാകുളത്ത് സരിത തിയറ്ററില്‍ മോഹന്‍ലാല്‍ നേരിട്ട് സിനിമ കാണാന്‍ എത്തിയതും ആരാധകര്‍ക്ക് ആവേശമായി. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ചിത്രം നിരാശപ്പെടുത്തിയെന്നും അതല്ല പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നുവെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമയാണ് മരക്കാര്‍. മലയാള സിനിമയുടെ ചരിത്രത്തിലും ഇത്ര വലിയ ബജറ്റില്‍ ഒരു സിനിമ പുറത്തിറങ്ങിയിട്ടില്ല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് പ്രിയദര്‍ശന്‍ തന്നെയാണ്. മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഹരീഷ് പേരടി, സുനില്‍ ഷെട്ടി, അടക്കം വമ്പന്‍ താരനിര തന്നെ മരക്കാറില്‍ അണി നിരന്നിട്ടുണ്ട്.വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് മരക്കാര്‍ തിയറ്ററുകളിലേക്ക് എത്തിയത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്റുകള്‍ തുറന്നെങ്കിലും 50 ശതമാനം ഒക്യുപെന്‍സ് മാത്രമേ ഉളളൂ എന്നതിനാല്‍ മരക്കാര്‍ ഒടിടി റിലീസിന് ആലോചിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ചിത്രം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.

English summary
Mohanlal's bigg budget movie Marakkar leaked in Youtube aftre hours of theatre release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X