എങ്കില്‍ എന്നോട് പറ ഡോക്സിസൈക്ലിന്‍ കഴിച്ചൂന്ന്... ലാലേട്ടന്റെ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം
തിരുവനന്തപുരം: എലിപ്പനി ബോധവത്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കിയ ട്രോള്‍ പ്രചാരണം ഏറ്റെടുത്ത് സൂപ്പര്‍ താരം മോഹന്‍ലാലും. മോഹന്‍ലാലിന്റെ ചിത്രം വന്ദനത്തിലെ പ്രശസ്തമായ ഡയലോഗായ എങ്കില്‍ എന്നോട് പറ ഐ ലവ് യൂ എന്നതിന് സമാനമായ ട്രോളാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ പോസ്റ്റ് മോഹന്‍ലാല്‍ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ആദ്യമായിട്ടാണ് ലാലേട്ടന് ഇത്തരത്തിലൊരു ട്രോള്‍ സ്വന്തം അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്യുന്നത്. എങ്കില്‍ എന്നോട് പറ എലിപ്പനിക്കുള്ള ഡോക്സിസൈക്ലിന്‍ കഴിച്ചൂന്ന് എന്നാണ് ട്രോളിലുള്ളത്.

അതേസമയം ഈ ട്രോളിന് വമ്പന്‍ പ്രചാരമാണ് ലഭിക്കുന്നത്. മോഹന്‍ലാല്‍ പങ്കുവെച്ച ട്രോള്‍ നിരവധി പേര് ഷെയര്‍ ചെയ്തിട്ടുണ്ട്. 48 ലക്ഷത്തിന് മേല്‍ ഫേസ്ബുക്ക് ലൈക്കുകളുണ്ട് മോഹന്‍ലാല്‍. ആയിരക്കണക്കിന് ആരാധകര്‍ ഈ ട്രോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍ വകുപ്പും തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും തയ്യാറാക്കിയതാണ് ഈ ട്രോള്‍. സംസ്ഥാനത്ത് എലിപ്പനി രൂക്ഷമായി കൊണ്ടിരിക്കുന്നത്. നിരവധി മരണങ്ങള് സംഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം ആരോഗ്യ വകുപ്പ് നടത്തുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ എലിപ്പനി ബോധവത്കരണം ശരിയായ രീതിയില്‍ നടക്കുമെന്നാണ് പ്രതീക്ഷ.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications