Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടമ്മയുടെ കൊലപാതകത്തില്‍ വെളിപ്പെടുത്തല്‍! കൊന്നത് പീഡന ശ്രമത്തിനിടെ, അസം സ്വദേശിയുടെ ക്രൂരത!

കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ജോലി ചെയ്ത് പരിചയമുണ്ട് കൊല ചെയ്ത മുന്ന എന്ന ഇതരസംസ്ഥാന തൊഴിലാളിക്ക്

കൊച്ചി: എറണാകുളത്തെ പുത്തന്‍വേലിക്കരയില്‍ വീട്ടമ്മ മരിച്ച സംഭവം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പാലാട് ഡേവിസിന്റെ ഭാര്യ 60കാരി മോളിയെയായിരുന്നു കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസം സ്വദേശി അറസ്റ്റിലാവുകയും ചെയ്തിരുന്നു. മനോദൗര്‍ബല്യമുള്ള മകനൊപ്പമായിരുന്നു മോളി താമസിച്ചിരുന്നത്. ഇവരുടെ വീട്ടില്‍ ഇങ്ങനെയൊരു ക്രൂര കൃത്യം നടന്നത് പ്രദേശവാസികള്‍ ഞെട്ടിച്ചിട്ടുണ്ട്.

എന്നാല്‍ അറസ്റ്റിലായ അസം സ്വദേശി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇയാള്‍ കൊലപാതകം നടത്താനിടയായ സംഭവങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിക്കുണ്ടായ അതേ അനുഭവമാണ് മോളിക്കും ഉണ്ടായതെന്ന് പോലീസ് പറയുന്നു.

പീഡനം ചെറുത്തു

പീഡനം ചെറുത്തു

അസം സ്വദേശി ഇവരുടെ വീട്ടില്‍ ആരുമില്ലെന്ന കാര്യം നേരത്തെ തന്നെ മനസിലാക്കിയിരുന്നു. മോളിയെ ഇയാള്‍ കുറച്ചു കാലമായി നിരീക്ഷിച്ച് വരുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ അവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് ചെറുക്കുന്നതിനിടെയാണ് ഇവര്‍ മരിച്ചതെന്ന് പോലീസ് പറയുന്നു. മോളിയെ കിടപ്പുമുറിയില്‍ വച്ചാണ് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളി ക്രൂരമായി കൊലപാതകമാണ് നടത്തിയതെന്ന് പോലീസ് പറയുന്നു. പീഡനശ്രമം ചെറുത്തത് ഇയാളെ പ്രകോപിതനാക്കി എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പെരുമ്പാവൂരെ നിയമവിദ്യാര്‍ത്ഥിനിയും പീഡനശ്രമം ചെറുക്കുന്നതിനിടെയാണ് കൊലപ്പെട്ടത്. അന്നും ഇവരുടെ വീട്ടില്‍ ആരുമില്ലായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് പോലീസ്. അതിനായി അസം സ്വദേശിയില്‍ നിന്ന് കൂടുതല്‍ മൊഴിയെടുക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്.

ഇതരസംസ്ഥാന തൊഴിലാളി

ഇതരസംസ്ഥാന തൊഴിലാളി

കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ജോലി ചെയ്ത് പരിചയമുണ്ട് കൊല ചെയ്ത മുന്ന എന്ന ഇതരസംസ്ഥാന തൊഴിലാളിക്ക്. 13 വര്‍ഷമായി ഇയാള്‍ കേരളത്തില്‍ എത്തിയിട്ട്. രണ്ടു വര്‍ഷം മുമ്പാണ് ഇയാള്‍ മോളിയുടെ വീട്ടില്‍ ജോലിക്കായി എത്തിയത്. മുന്ന വളരെ വിശ്വസ്തനാണ് എന്ന് മോളി കരുതിയിരുന്നു. അറസ്റ്റിലാവുന്ന സമയത്ത് ഇയാള്‍ അരി സപ്ലൈ ചെയ്യുന്ന വണ്ടിയിലായിരുന്നു ജോലിയെടുത്തിരുന്നത്. ഇയാള്‍ക്ക് പല തരം സ്വഭാവ ദൂഷ്യങ്ങളുള്ളതായി സുഹൃത്തുക്കള്‍ തന്നെ പറയുന്നു. അതേസമയം മുന്ന ഇത്തരത്തില്‍ പീഡന ശ്രമങ്ങള്‍ നേരത്തെ നടത്തിയിരുന്നോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ക്കെതിരെ മറ്റാരും പരാതി നല്‍കിയിട്ടില്ല. അതുകൊണ്ട് മുന്നയുടെ വിശദമായ മൊഴി കിട്ടിയാല്‍ മാത്രമേ ഇക്കാര്യം പോലീസ് അന്വേഷിക്കാന്‍ സാധ്യതയുള്ളൂ.

അമിതമായി മദ്യപിച്ചു

അമിതമായി മദ്യപിച്ചു

മുന്ന നേരത്തെ ഒരു കോഴിക്കടയില്‍ ജോലി ചെയ്തിരുന്നതായി കൂടെ താമസിക്കുന്നവര്‍ പറയുന്നു. എന്നാല്‍ ഇയാളുടെ സ്വഭാവ ദൂഷ്യം കാരണം അവിടെ നിന്ന് പിരിച്ചുവിടുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ അമിതമായി മദ്യപിച്ചാണ് മുറിയിലെത്തിയതെന്ന് കൂടെ താമസിക്കുന്നവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇത് കൊലപാതകം നടത്തിയതിന് ശേഷമായിരുന്നു. എന്നാല്‍ കൊലപാതക വിവരം അറിഞ്ഞിട്ടും ഇയാള്‍ ഒന്നും അറിയാത്ത പോലെയാണ് പെരുമാറിയതെന്നും കൂടെയുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത് സംശയത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. വീടും പരിസരവും നന്നായി അറിയുന്നവരാണ് കൊല നടത്തിയത് എന്ന നിഗമനത്തില്‍ പോലീസെത്തുകയായിരുന്നു. ഇതോടെ മുന്ന ശരിക്കും കുടുങ്ങുകയായിരുന്നു.

ചോരയില്‍ കുളിച്ച ശരീരം

ചോരയില്‍ കുളിച്ച ശരീരം

മോളിയുടെ മനോവൈകല്യമുള്ള മകന്‍ രാവിലെ വാതിലില്‍ തട്ടി വിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ സമീപത്തുള്ള വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. ഏറെ വൈകിയിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് ഇവര്‍ വാതില്‍ തള്ളിതുറന്നു. സമീപത്ത് താമസിക്കുന്ന സ്ത്രി ത്തെി നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ വിവസ്ത്രയായി കിടക്കുകയായിരുന്നു മോളി. തുടര്‍ന്നാണ് ഇവര്‍ പോലീസിനെ അറിയിച്ചത്. തുടക്കം മുതലേ പോലീസിന് മോളി മരിച്ചത് പീഡനശ്രമത്തിനിടെയാണെന്ന് സംശയമുണ്ടായിരുന്നു. ഡോഗ്‌സ്‌ക്വാഡുമായി എത്തിയ പോലീസിനെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പിന്നീട് നടന്നത്. തൊട്ടടുത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഓട്ട് ഹൗസിലേക്ക് ഓടി കയറിയ പോലീസ് നായ മുന്നയാണ് കുറ്റവാളിയെന്ന് കണ്ടെത്തുകയായിരുന്നു.ഇയാള്‍ രക്ഷപ്പെടുന്നതിന് മുമ്പ് തന്നെ പോലീസിന് പിടിക്കാന്‍ കഴിഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+