'പണം ടവ്വലിൽ പൊതിഞ്ഞ നിലയിലായിരുന്നു';സികെ ജാനുവിന് സുരേന്ദ്രൻ പണം നൽകിയത് കണ്ടുവെന്ന് പ്രസീത
കണ്ണൂർ; എന്‍ഡിഎയുമായി സഹകരിക്കാന്‍ സികെ ജാനുവിന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന് ആവർത്തിച്ച് ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ഹോട്ടൽ മുറിയിൽ സുരേന്ദ്രൻ നൽകിയ പണം താൻ കണ്ടുവെന്നാണ് പ്രസീത പറയുന്നത്.ടവ്വലിൽ പൊതിഞ്ഞ നിലയിലായിരുന്നു പണമെന്നും പ്രസീത വെളിപ്പെടുത്തി.കാശു വാങ്ങി താൻ ഈ കേസിൽ നിന്നും പിൻമാറിയേക്കുമുള്ള അഭ്യൂഹങ്ങൾ വന്ന സാഹചര്യത്തിലാണ് ഇക്കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നതെന്നും പ്രസീത പറഞ്ഞു.

മാർച്ച് ഏഴിന് രാവിലെ എട്ട് മണിക്കാണ് തിരുവനന്തപുരം ഹൊറിസോൺ ഹോട്ടലിൽ വെച്ചാണ് പണം കൈമാറിയത്. ജാനുവിനെ കാണാനായി കെ സുരേന്ദ്രൻ ഹോട്ടൽ മുറിയിലെത്തുകയായിരുന്നുവെന്ന് പ്രസീത പറയുന്നു. സുരേന്ദ്രൻ എത്തുമ്പോൾ റൂമിൽ നിന്ന് ഞങ്ങൾ പാർട്ടി പ്രവർത്തകരെല്ലാം പുറത്തേക്കിറങ്ങി. സുരേന്ദ്രൻ തിരിച്ചുപോയതിന് ശേഷമാണ് വീണ്ടും തിരികെ എത്തിയത്. ഈ സമയം ജാനു ഉപയോഗിച്ചിരുന്ന ടവ്വലിൽ പണം പൊതിഞ്ഞതായി കാണാനായി. പിന്നീടത് ബാഗിലേക്ക് മാറ്റി', പ്രസീത പറഞ്ഞതായി മാത്യൂഭൂമി ന്യീസ് റിപ്പോർട്ട് ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎയില്‍ ചേരുന്നതിന് വേണ്ടി സികെ ജാനുവിന് കെ സുരേന്ദ്രന്‍ പണം നല്‍കിയെന്നായിരുന്നു പ്രസീത അഴീക്കോട് ആദ്യം വെളിപ്പെടുത്തിയത്. 35 ലക്ഷം രൂപയാണ് സുരേന്ദ്രൻ നൽകിയതെന്നായിരുന്നു പ്രസീത ആരോപിച്ചത്. തിരുവനന്തപുരത്തും ബത്തേരിയിലും വെച്ചാണ് പണം കൈമാറിയതെന്നായിരുന്നു പ്രസീതയുടെ ആരോപണം. ബത്തേരിയിലെ ഹോംസ്റ്റയിൽ വെച്ച് പൂജാദ്രവ്യങ്ങൾ എന്ന വ്യാജേന പ്രശാന്ത് മണവേയിൽ 25 ലക്ഷം രൂപ കൈമാറിയെന്നും തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷം കൈമാറിയെന്നും പ്രസീത പറഞ്ഞിരുന്നു. . സുരേന്ദ്രനുമായി പണത്തിന്റെ കാര്യം സംസാരിക്കുന്ന വീഡിയോയും പ്രസീത പുറത്ത് വിടുകയുണ്ടായി. തുടർന്ന് സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. കേസിൽ കെ സുരേന്ദ്രൻ ഒന്നാം പ്രതിയും സികെ ജാനു രണ്ടാം പ്രതിയുമാണ്.












Click it and Unblock the Notifications