Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ഭാടങ്ങളും,ആഘോഷങ്ങളുമാണ് ജീവിതം എന്നത് ചതിയന്മാരുടെ മുഖമുദ്രയാണ്';അനിത പുല്ലയിലിന്റെ കുറിപ്പ് ചർച്ചയാകുന്നു

കൊച്ചി; പുരാവസ്തു വിൽപനയുടെ മറവിൽ കോടികൾ തട്ടിയ മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന പരാതിക്കാരി അനിത പുല്ലയിലിന്റെ മുൻ ഫേസ്ബുക്ക് കുറിപ്പ് വീണ്ടും ചർച്ചയാകുന്നു. നേരത്തേ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഉള്‍പ്പെടെ മോന്‍സന്‍ മാവുങ്കലിന് പരിചയപ്പെടുത്തിയത് താനാണെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. ലോക്‌നാഥ് ബെഹ്ര തന്ന മുന്നറിയിപ്പിന് പിന്നാലെയാണ് മോൻസണെ സംശയിക്കാൻ തുടങ്ങിയതെന്നും ഇറ്റലിയിൽ താമസിക്കുന്ന അനിത പുല്ലയിൽ പറഞ്ഞിരന്നു. റോമിലെ പ്രവാസി മലയാളി ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകയായ അനിത പുല്ലയിൽ തൃശ്ശൂർ സ്വദേശിയാണ്.

 mosn-1632974689.jp

'ആര്‍ഭാടങ്ങളും, ആഘോഷങ്ങളുമാണ് ജീവിതം എന്നത് ചതിയന്മാരുടെ മുഖമുദ്രയാണ്.നല്ലതും ,ചീത്തയും തിരിച്ചറിയാൻ പലപ്പോഴും വൈകും.പാഴ്‌ജന്മമാവാതെ പ്രതികരിക്കാൻ കഴിയണം.
എതിർക്കേണ്ടതിനെ എതിർക്കുക തന്നെ വെണം .ഞങ്ങൾക്ക് പറ്റിയത് പറ്റി,ഇനിയാരെയും പറ്റിക്കാതിരിക്കാൻ ഞങ്ങൾ എന്തു ചെയ്യണം എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണിത്.
നിങ്ങളോടു നല്ല രീതിയിൽ നിന്നു കടം വാങ്ങുന്നവരെയും,തിരിച്ചു തരാതിരിക്കുന്നവരെയും,പ്രണയം നടിച്ചു നിങ്ങളെ ആത്മഹത്യയുടെവക്കിലെത്തിക്കുന്നവരെയും തിരിച്ചറിയണം.നിങ്ങളെ ചതിക്കുന്ന ഒരു കള്ളനും,ചതിയനും,ഒരിക്കലും ഒരു രാജാവല്ല,ചക്രവർത്തിയല്ല.വെറും ഒരു കൃമി കീടത്തിന്റെ വില പോലും ഇല്ലാത്ത അങ്ങനെയുള്ളവർ നിങ്ങളുടെ അടിമകൾ മാത്രമാണ്',കുറിപ്പിൽ പറയുന്നു. പൂർണരൂപം വായിക്കാം

സുരേഷ് ഗോപിയുടെ പെൺമക്കൾ സിനിമയിലെത്തുമോ? ഇതെന്തൊരു സുന്ദരികളാണ് ഭാവ്നിയും ഭാഗ്യയും..ഫോട്ടോകൾ വൻ വൈറൽ

തല ഉയർത്തി നടക്കണം.ചെയ്യുന്ന പ്രവർത്തികൾ ശെരിയാണെങ്കിൽ,ചതിക്കും ,വഞ്ചനക്കും ,കളവിനും കൂട്ട് നിൽക്കില്ല,അതു ചെയ്യില്ല,അങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കാനും നിൽക്കില്ല,അങ്ങനെയുള്ള കാര്യങ്ങളെ എതിർക്കും എന്നുറപ്പുണ്ടെങ്കിൽ തല ഉയർത്തി നേരെ നിൽക്കണം.

ജീവിതത്തിൽ പല തരത്തിലുള്ള ആളുകളെ കണ്ടുമുട്ടും .നല്ലതും ,ചീത്തയും തിരിച്ചറിയാൻ പലപ്പോഴും വൈകും.ഒരു തരത്തിൽ പറഞ്ഞാൽ നിഷ്കളങ്കത കൂടുതലുള്ളവർക്കാണ് പൊള്ളവാക്കുകൾ പറയുന്നവരെ തിരിച്ചറിയാൻ സാധിക്കാത്തതു.
തിരിച്ചറിവ് ഏതൊരു മനുഷ്യന്റെയും വലിയ പാഠമാണ് .അതിൽ നിന്നൊരു ഉയർന്നെഴുന്നേൽപ്പാണ്‌ പ്രധാനം.

പ്രതികരിച്ചാൽ മറ്റുളളവർ എന്തു വിചാരിക്കും എന്ന ചിന്ത പലപ്പോഴും പടുകുഴിയിലാണ് കൊണ്ടെത്തിക്കുക.നുണ പറയുക,ഒറ്റപ്പെടുത്തുവാനുള്ള അവസരം ഉണ്ടാക്കുക,ഭീഷണിപ്പെടുത്തുക,അപവാദം പറഞ്ഞുണ്ടാക്കുക,ഒക്കെ ചതിയന്റെ ആയുധങ്ങളാണ് .അതുണ്ടെങ്കിൽ മാത്രമേ അവനു പണിയെടുക്കാതെയും,പറ്റിച്ചും,ഭോഗിച്ചും ജീവിക്കാൻ സാധിക്കു.

പാഴ്‌ജന്മമാവാതെ പ്രതികരിക്കാൻ കഴിയണം.എതിർക്കേണ്ടതിനെ എതിർക്കുക തന്നെ വെണം .
ഞങ്ങൾക്ക് പറ്റിയത് പറ്റി,ഇനിയാരെയും പറ്റിക്കാതിരിക്കാൻ ഞങ്ങൾ എന്തു ചെയ്യണം എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണിത്.നിങ്ങളോടു നല്ല രീതിയിൽ നിന്നു കടം വാങ്ങുന്നവരെയും,തിരിച്ചു തരാതിരിക്കുന്നവരെയും,പ്രണയം നടിച്ചു നിങ്ങളെ ആത്മഹത്യയുടെ വക്കിലെത്തിക്കുന്നവരെയും തിരിച്ചറിയണം.ആർഭാടങ്ങളും,ആഘോഷങ്ങളുമാണ് ജീവിതം എന്നത് ചതിയന്മാരുടെ മുഖമുദ്രയാണ് .അതിനാരെ ചതിക്കാനും,ഇതുപോലുള്ളവർക്കു ബുദ്ധിമുട്ടുണ്ടാവുകയില്ല എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ ആത്മഹത്യയല്ല പരിഹാരം എന്ന ബോധം മനസ്സിൽ വരും.

നിങ്ങളെ ചതിക്കുന്ന ഒരു കള്ളനും,ചതിയനും,ഒരിക്കലും ഒരു രാജാവല്ല,ചക്രവർത്തിയല്ല.വെറും ഒരു കൃമി കീടത്തിന്റെ വില പോലും ഇല്ലാത്ത അങ്ങനെയുള്ളവർ നിങ്ങളുടെ അടിമകൾ മാത്രമാണ് .നിങ്ങളുടെ സത്യസന്ധതയെയും ,ആത്മാർത്ഥതയെയും ചൂഷണം ചെയ്തവർക്കെതിരെ പ്രതികരിക്കണം.ജീവിതം ഒന്നേയുള്ളു.ബോധവാന്മാരാവുക.,ആരും ആർക്കും അടിമകളല്ല.പ്രതികരണ ശേഷിയില്ലാത്തവരെ ചതിയ്ക്കാൻ എളുപ്പമാണെന്നതു ഒരു മിഥ്യാധാരണ മാത്രമാണെന്ന് തെളിയിച്ചു കൊടുക്കുക.ഞങ്ങളിനി എന്തു ചെയ്യുമെന്ന് ചോദിച്ചവർക്കുള്ള മറുപടി ഇതിലുണ്ട്.പ്രതികരണ ശേഷി നഷ്ടപ്പെടുത്താതെ ,നിരാശ കൂടാതെ തല ഉയർത്തി നിന്നു പറയാൻ സാധിക്കണം സത്യം മാത്രമേ വിജയിക്കു എന്ന്അനിത പുല്ലയിൽ പോസ്റ്റിൽ പറയുന്നു.

അതിനിടെ തന്റെ ശേഖരത്തിലുള്ള പുരാവസ്തുക്കളെല്ലാം വ്യാജമാണെന്ന് മോൻസൺ മാവുങ്കൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ബംഗളൂരു, ഹൈദരാബാദ് മ്യൂസിയങ്ങളിൽ നിന്ന് വാങ്ങിയ വസ്തുക്കളാണ് തന്റെ കൈയ്യിൽ ഉള്ളതെന്നും വർഷങ്ങൾ പഴക്കമുള്ള വസ്തുക്കളല്ല തന്റെ പക്കൽ ഉള്ളതെന്നും ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ മോൻസൺ സമ്മതിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+