കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോൻസൻ മാവുങ്കലിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി; പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം

Google Oneindia Malayalam News

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി മോന്‍സണ്‍ മാവുങ്കലില്‍ നിന്നും പണം കൈപ്പറ്റിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണം. ഡിജിപി അനില്‍കാന്താണ് അന്വേഷണത്തിന് ഉത്തരവ് ഇട്ടത്.

മെട്രോ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനന്ത ലാല്‍, മേപ്പാടി എസ്‌ഐ എബി വിപിന്‍ എന്നിവര്‍ക്ക് എതിരെയാണ് അന്വേഷണം ഉണ്ടാകുക. മോന്‍സണിന്റെ കൈയില്‍ നിന്ന് പണം വാങ്ങിയിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരുന്നു.

അനന്തലാല്‍ ഒരു ലക്ഷം രൂപയും എബി വിപിന്‍ ഒന്നേകാല്‍ ലക്ഷം രൂപയുമായിരുന്നു മോന്‍സണില്‍ നിന്നും കൈപ്പറ്റിയത്. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് എസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.

1

എന്നാൽ, കടമായാണ് ഈ പണം കൈപ്പറ്റിയത് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇവർക്ക് പണം കൈമാറിയത് മോൻസന്റെ സഹായിയും പോക്സോ കേസ് പ്രതിയുമായ ജോഷിയാണ്. ഇയാൾ മുന്‍പ് മറ്റ് പല കേസുകളിലും പ്രതിയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. അതേസമയ , നിലവില്‍ ഇവര്‍ക്ക് എതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല. മോന്‍സണ്‍ മാവുങ്കലിന്റെ കേസ് ഉയര്‍ന്നു വന്നപ്പോള്‍ തന്നെ, ഇയാളുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന വിവരം പുറത്ത് വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഐജി ലക്ഷ്മണയ്‌ക്ക് എതിരെയും നടപടിയും എടുത്തിരുന്നു.

'വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാം';'ഒരാണിനെ തല്ലാനുള്ള ധൈര്യം എനിക്കില്ല';നവ്യ നായർ'വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാം';'ഒരാണിനെ തല്ലാനുള്ള ധൈര്യം എനിക്കില്ല';നവ്യ നായർ

2

അതേസമയം, മോൻസൻ മാവുങ്കലിന്റെ ശേഖരത്തിലെ 35 പുരാവസ്തുക്കളും വ്യാജം ആണെന്ന് സ്ഥിരീകരിച്ചിരുന്നു. മോൻസണിൻ നിന്നും പിടിച്ചെടുത്ത പുരാവസ്തുക്കൾ പരിശോധിച്ച പുരാവസ്തു വകുപ്പ് ക്രൈംബ്രാഞ്ചിന് ഇത് സംബന്ധിക്കുന്ന റിപ്പോർട്ട് നൽകിയിരുന്നു. ത‌ാളിയോലകൾക്ക് മൂല്യമില്ല. തംബുരും, വിളക്ക്, ഓട്ട് പാത്രങ്ങൾ എന്നിവയ്ക്കും മൂല്യമില്ലെന്നാണ് പരിശോധനയിൽ തെളിഞ്ഞിരുന്നത്. കേസിന്റെ ഭാഗമായി മോൻസനെ കസ്റ്റഡിയിൽ എടുത്ത ശേഷം കൊച്ചിയിലെ വീട്ടില്‍ നിന്നും പുരാ വസ്തുക്കളെന്ന് അവകാശപ്പെട്ടിരുന്ന സാമഗ്രികള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. എന്നാൽ, പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇതെല്ലാം വ്യാജമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. എങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിന് വേണ്ടിയാണ് പുരാവസ്തു വകുപ്പില്‍ പരിശോധിക്കാല്‍ ഏല്‍പ്പിച്ചിരുന്നത്.

3

ടിപ്പുവിന്‍റെ സിംഹാസനം എന്ന പേരില്‍ അവതരിപ്പിച്ച കസേരയ്ക്ക് ചരിത്രപരമായ പ്രാധാന്യമില്ല. പുരാതനം എന്ന് അവകാശപ്പെട്ട താളിയോലോകള്‍ക്ക് മൂല്യമില്ല. ഓട്ടുപാത്രങ്ങളും തംബുരുവും വിളക്കുകളും പുരാവസ്തുക്കൾ അല്ല സംഗീത ഉപകരണങ്ങളും പുരാവസ്തു വിഭാഗത്തില്‍പെടുന്നതല്ല. ശബരിമല ചെമ്പോലയില്‍ ലിപിയടക്കം വിശദമായ പരിശോധന നടത്തണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. അതേസമയം, പുരാവസ്തു തട്ടിപ്പിനായി ഉപയോഗിച്ച ശിൽപ്പങ്ങളെല്ലാം അത് നിർമ്മിച്ച ശിൽപ്പിക്ക് തിരികെ നൽകി. കോടതി ഉത്തരവ് പ്രകാരമാണ് ശിൽപ്പങ്ങള്‍ തിരുവനന്തപുരം സ്വദേശിയായ സുരേഷിന് ക്രൈം ബ്രാഞ്ച് നൽകിയത്.

കേരളത്തിൽ മാര്‍ച്ച് 27 വരെ ഇടിമിന്നലിനും മഴയ്ക്കും സാധ്യത;ജനങ്ങള്‍ക്ക് ജാഗ്രത;മുന്നറിയിപ്പ് ഇങ്ങനെകേരളത്തിൽ മാര്‍ച്ച് 27 വരെ ഇടിമിന്നലിനും മഴയ്ക്കും സാധ്യത;ജനങ്ങള്‍ക്ക് ജാഗ്രത;മുന്നറിയിപ്പ് ഇങ്ങനെ

4

പുരാവസ്തു തട്ടിപ്പിനായി പ്രമോ വീഡിയേ ഉൾപ്പടെ മോൻസൻ മാവുങ്കൽ എടുത്തുകാണിച്ചത് ദശാവതാര ശിൽപ്പമായിരുന്നു. 100 ലധികം വ‍ർഷങ്ങളുടെ പഴക്കമുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച ഈ വിഗ്രഹത്തിന് മുന്നിൽ നിർത്തിയാണ് അതിഥികളായെത്തിയ വിഐപികളുടെ ചിത്രവും പകർത്തിയത്. മൂന്നു വ‍ർഷം മുമ്പ് മുട്ടത്തറ സ്വദേശിയായ ശിൽപ്പി സുരേഷ് നിർമ്മിച്ചു കൈമറിയതായിരുന്നു ഈ ശിൽപ്പം. പുരാവസ്തു വിൽപ്പനക്കാരനെന്ന് തെറ്റിദ്ധിരിപ്പിച്ച് സുരേഷിൽ നിന്നും 9 ശിൽപ്പങ്ങള്‍ മോൻസൻ വാങ്ങിയിരുന്നു. 80 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഏഴു ലക്ഷമാണ് നൽകിയത്. ദശാവതാരം പെയിന്റടിക്കുകയും ചെയ്തു. സുരേഷിന്റെ പരാതിയിൽ മോൻസന്എതിരെ വഞ്ചനാകുറ്റത്തിന് ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു.

5

എന്നാൽ, പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു. മോൻസൻ മാവുങ്കൽ, മുൻ ഡ്രൈവർ അജി അടക്കം മൂന്ന് പേർക്കെതിരെ കേസ് എടുത്തായിരുന്നു അന്വേഷണം. മോൻസൻ മാവുങ്കലിനെതിരെ ശ്രീവത്സം ഗ്രൂപ്പ് നൽകിയ 6.27 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് പരാതിയിലെ മൂന്ന് പ്രതികളെ ഉൾപ്പെടുത്തിയാണ് ഇഡി പുരാവസ്തു തട്ടിപ്പിൽ കേസെടുത്തിരുന്നത്. മോൻസൻ മാവുങ്കലിന് പുറമെ മുൻ ഡ്രൈവർ അജി, മോൻസന്‍റെ മേക്കപ്പ് മാൻ ജോഷി അടക്കമുള്ളവർ കേസിലെ കൂട്ട് പ്രതികളാണ്.

English summary
monson mavunkal case: Investigation against two police officers who recieving money from mavunkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X