Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ അടുത്ത അഞ്ച് ദിവസവും മഴ തുടരും... കാറ്റിനും സാധ്യത, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായിട്ടും സംസ്ഥാനത്ത് പലയിടത്തും കഴിഞ്ഞ 24 മണിക്കൂറിനിടെ ഭേദപ്പെട്ട രീതിയില്‍ മഴ ലഭിച്ചു. തിരുവനന്തപുരം എപി, കാസര്‍കോട് ഹൊസ്ദുര്‍ഗ് എന്നിവിടങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. രണ്ട് സെന്റിമീറ്ററോളം മഴയാണ് ഇവിടങ്ങളില്‍ ലഭിച്ചത്. അതേസമയം കാസര്‍കോട് കുടുലുവില്‍ ഒരു സെന്റിമീറ്ററോളം മഴയും ലഭിച്ചു.

1

ജൂലൈ 28 : കൊല്ലം, ആലപ്പുഴ, എറണാകുളം. ജില്ലകളിലും ജൂലൈ 29ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി. എറണാകുളം, തൃശ്ശൂര്‍. ജൂലൈ 30ന് എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്., ജൂലൈ 31ന് കാസര്‍കോട് ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ ജൂലൈ 29 ന് ആലപ്പുഴ ജില്ലയിലും 30 ന് മലപ്പുറം ജില്ലയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കും.

Recommended Video

cmsvideo
    തീരപ്രദേശങ്ങളില്‍ കടലാക്രമണ മുന്നറിയിപ്പ് | Oneindia Malayalam

    മഞ്ഞ അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കുക എന്നതാണ്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

    ഇന്നും നാളെയും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പറയുന്നു. 45 മുതല്‍ 55 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റും വീശിയടിക്കാന്‍ സാധ്യതയുണ്ട്. ജൂലായ് 28, 29 തിയതികളില്‍ കേരളത്തിലും ലക്ഷദ്വീപിലും ശക്തായ മഴയുണ്ടാവും. ഇത് ജൂലായ് 31 വരെ തുടരും. കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് തടസ്സമില്ല. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് അടുത്ത 24 മണിക്കൂറില്‍ സാധ്യതയുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+