'പണം ഇതുവരെ കയ്യിലെത്തിയില്ല': എങ്കിലും ഇത്തവണ ഓണം ഏറെ സ്പെഷ്യലെന്ന് മണ്‍സൂണ്‍ ബംപർ ജേതാക്കള്‍
മലപ്പുറം: ഓണം ആഘോഷമാക്കി മണ്‍സൂണ്‍ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങള്‍. ഇത്തവണ ഓണം കൂടുതല്‍ ഉഷാറാണ്. കഴിഞ്ഞ തവണത്തേതില്‍ വ്യത്യസ്തമായി വലിയ സന്തോഷവും സമാധാനവുമുള്ള ഓണമാണ് ഇത്തവണത്തേതെന്നും സമ്മാന ജേതാക്കളായ അമ്മാർ പറയുന്നു. പത്ത് കോടി രൂപയായിരുന്നു മണ്‍സൂണ്‍ ബംപറിലൂടെ ഹരിത കർമ്മ സേനാംഗങ്ങളായ പത്ത് പേർക്ക് ലഭിച്ചത്.
ഈ പതിനൊന്ന് പേരില്‍ ആർക്കും സ്വന്തമായി വീടില്ല. അതുകൊണ്ട് തന്നെ എല്ലാവരുർക്കും ഒരോ വീട് വെക്കണമെന്നതാണ് ഇത്തവണത്തെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. പൈസ കയ്യിലെത്താന്‍ കുറച്ച് കാലതാമസം കൂടിയുണ്ട്. ലോട്ടറി വകുപ്പില്‍ നിന്നും പണം ബാങ്ക് അക്കൌണ്ടില്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ ഏതാനും ചില പേപ്പറുകള്‍ കൂടി വേണം. അത് ശരിയാകുന്നതോടെ ഒരു മാസത്തിനുള്ളില്‍ പണം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറയുന്നത്.

ഇത്തവണ സമാധാനത്തോടെയുള്ള ഓണമാണ്. നേരത്തെയൊക്കെ ആകെ ലഭിക്കുന്ന എട്ടായിരം രൂപകൊണ്ട് ഒപ്പിച്ചുള്ള ഓണമായിരുന്നു. എന്നാല്‍ ഇത്തവണ അങ്ങനെയല്ല. പൈസയുടെ ബുദ്ധിമുട്ടില്ല. നേരത്തെ കടകളില്‍ നിന്നും സാധനം കടം തരാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറി. എന്ത് വേണമെങ്കിലും തരും. പക്ഷെ കടം വാങ്ങാതെ തന്നെ മുന്നോട്ട് പോവുകയാണ്.
ആധാരം ബാങ്കിലുള്ളവരുണ്ട്. ലോണ്‍ അടച്ച് തീർത്ത് ആധാരം തിരികെ എടുക്കേണ്ടവരുണ്ട്. കുറച്ച് സ്ഥലം വാങ്ങി വീടു വെക്കണം. അല്ലെങ്കില്‍ വീടുള്ള സ്ഥലം വാങ്ങണം. അങ്ങനെ പല തരത്തിലുള്ള ആഗ്രഹളുള്ളവരുണ്ട്. ഓണത്തിന് കുടുംബക്കാരെല്ലാം എത്തും. നേരത്തെ പോലെ കൂട്ടായിട്ട് തന്നെയാണ് ഇത്തവണ ഓണം ബംപർ എടുത്തിട്ടുള്ളതെന്നും അവർ പറയുന്നു.
തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിലൂടെയായിരുന്നു ജേതാക്കള്‍ക്കുള്ള സമ്മാനത്തുക സർക്കാർ അക്കൌണ്ടിലേക്ക് കൈമാറിയത്.സർക്കാറിന്റെ പ്രത്യേക അതിഥികളായി മലപ്പുറത്ത് നിന്നും തിരുവനന്തപുരത്ത് എത്തിയാണ് പത്ത് കോടി രൂപയുടെ സമ്മാനം സ്വീകരിച്ചത്. ആദ്യമായാണ് ലോട്ടറി ജേതാക്കളെ ക്ഷണിച്ചുവരുത്തി സര്‍ക്കാര്‍ സമ്മാനം കൈമാറുന്നത്. നികുതി കഴിച്ച് ബാങ്കില്‍ എത്തിയ തുക വിട്ടു കിട്ടാനുള്ള കാലതാമസം മാത്രമാണ് ഇപ്പോഴുള്ളത്.
സമ്മാനം അടിച്ചതോടെ ജീവിതം ആകെ മാറിയെന്ന് ജേതാക്കള്‍ വണ്‍ഇന്ത്യ മലയാളത്തോട് അന്ന് പറഞ്ഞിരുന്നു 'പണിയെടുത്ത്, പണിയെടുത്ത് കുറേ കഷ്ടപ്പെട്ടതാണ്. ഇങ്ങനെ ഒരു അവസരം ലഭിച്ചതില്‍ നന്ദിയുണ്ട്. ഓണത്തിന് മുമ്പ് തന്നെ സമ്മാനം ലഭിക്കുന്നതിനായി ഉദ്യോഗസ്ഥരെല്ലാം നല്ല രീതിയില്‍ പ്രവർത്തിച്ചു. ഹരിതകർമ്മ സേനാംഗങ്ങളെ തിരിഞ്ഞ് നോക്കത്തവരും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാവർക്കും സന്തോഷമായി. പണി കഴിഞ്ഞ് റോഡില്‍ കൂടെ വീട്ടില്‍ പോവാന്‍ പറ്റാത്ത അവസ്ഥയാണ്' ജേതാക്കളിലൊരാളായ അമ്മ പറഞ്ഞു.












Click it and Unblock the Notifications