Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌

തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ എന്നീ ജിലകളിലാണ് ജാഗ്രത നിർദ്ദേശം.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ (7-11 സെന്റി മീറ്റർ) മഴയ്‌ക്കോ അല്ലെങ്കിൽ അതിശക്തമായ( 24 മണിക്കൂറിൽ 12-20 സെന്റി മീറ്റർ) മഴയ്‌ക്കോ സാധ്യത ഉണ്ട്.

rain

ജൂൺ 29 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു. ജൂൺ 28 വരെ കേരള,കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കഴക്കൂട്ടത്ത് പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു: വിവസ്ത്രയായി ഓടി, ചികിത്സയില്‍
ബിപാർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനവും കാരണം ജൂൺ 24 വരെ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ കേരളത്തിൽ 66 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ അവസാനത്തോടെ മൺസൂൺ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇത്തവണ വൈകിയാണ് കാലവർഷം എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+