Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത ഉളളതിനാല്‍ റെഡ് അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മറ്റന്നാള്‍ കണ്ണൂര്‍ ജില്ലയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കാസര്‍കോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ ആരംഭത്തില്‍ കേരളത്തില്‍ കാര്യമായ മഴ ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ട് ദിവസമായി സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നല്ല മഴ തന്നെ ലഭിക്കുന്ന സാഹചര്യമാണ് ഉളളത്. 13ാം തിയ്യതി വരെ കനത്ത മഴ ഉണ്ടാകും എന്നുളള കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്തെ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിരിക്കുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

rain

Recommended Video

cmsvideo
    Heavy rain likely in various parts of Kerala; orange alert in four districts

    മോഡലല്ല, ഐപിഎസ് ഓഫീസറാണ്, പൂജ യാദവ് ഐപിഎസിനെ കുറിച്ച് അറിയാം- ചിത്രങ്ങൾ

    സംസ്ഥാനത്ത് കാലവര്‍ഷം എത്തിയിട്ട് ഒന്നരമാസമായി. എന്നാല്‍ കാലവര്‍ഷത്തില്‍ പൊതുവേ കിട്ടേണ്ട മഴയുടെ 46 ശതമാനം കുറവ് മാത്രമാണ് ഇതുവരെ കേരളത്തിന് ലഭിച്ചിരിക്കുന്നത്. 14 ജില്ലകളിലും ഇത്തവണ മഴ കുറവാണ്. പാലക്കാട് ജില്ലയിലും തിരുവനന്തപുരത്തുമാണ് ഇക്കുറി കാലവര്‍ഷം തീരെ കനിയാത്തത്. 61 ശതമാനം മഴ കുറവാണ് ഈ രണ്ട് ജില്ലകളിലും. അതേസമയം വയനാട് ജില്ലയില്‍ 56 ശതമാനവും ഇടുക്കിയില്‍ 41 ശതമാനവും മഴ കുറവാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കാലവര്‍ഷം അതിശക്തമാവും എന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്.

    ഇത് കരിക്ക് താരം അമേയ തന്നെയോ? 'എന്റെ പൊന്നു തണുപ്പേ'....ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൻ വൈറൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+