ദിലീപ് മുള്‍മുനയിലായ ഒരു മാസം, മുടങ്ങിയ ഷൂട്ടുകള്‍: ജാമ്യം കിട്ടിയതോടെ വീണ്ടും സിനിമ തിരക്കിലേക്ക്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലായിരുന്നു പുതിയ വെളിപ്പെടുത്തലുകളുമായി എട്ടാം പ്രതി ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായു ബാലചന്ദ്ര കുമാർ രംഗത്ത് എത്തുന്നത്. ദിലീപിന്റെ വോയിസ് ക്ലിപ്പ് ഉള്‍പ്പടേയുള്ള തെളിവുകള്‍ പുറത്ത് വന്നത് കേസിനെ വീണ്ടും സജീവ ചർച്ചാ വിഷയമാക്കി.
പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസില്‍ തുടരന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതോടൊപ്പമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന പുതിയൊരു കേസും ദിലീപിനും അദ്ദേഹത്തിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവർക്കെതിരേയും എടുക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ പൂർത്തിയാക്കാന്‍ ആറ് മാസം കൂടി സമയം തേടിയെങ്കിലും അതിനുള്ള അനുമതി കോടതി നല്‍കിയിരുന്നില്ല. അതേസമയം മറുവശത്ത് ഗൂഡാലോചന കേസില്‍ ദിലീപിനേയും കൂട്ടരേയും മുള്‍മുനയില്‍ നിർത്തുന്ന കാര്യങ്ങളായിരുന്നു നടന്നത്. ഒരു ഘട്ടത്തില്‍ ദിലീപിനെ വീണ്ടും അറസ്റ്റ് ചെയ്തേക്കും എന്ന നിലയിലേക്ക് വരേയെത്തി.
ബദാം ബദാം കച്ചാ ബദാം: വൈറല്‍ പാട്ടിന് ചുവടുവെച്ച് രമ്യാ പണിക്കരും, അതിലേറെ വൈറല്‍

ദിലീപിന്റെ മുന്‍കൂർ ജാമ്യാപേക്ഷയില്‍ കോടതിയില്‍ നടന്ന വാദങ്ങള്‍ മലയാളികള്‍ ശ്രദ്ധാപൂർവ്വം വീക്ഷിച്ചു. ഇതിനിടയില്‍ കോടതിയുടെ അനുമതിയോടെ ദിലീപിനേയും മറ്റുള്ളവരേയും മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂർ അന്വേഷണ സംഘം ചോദ്യം ചെയ്തു. അതിന് ശേഷമായിരുന്നു ദിലീപ് ഉപോയോഗിച്ച ഫോണുകളുമായി ബന്ധപ്പെട്ട് ചൂടേറിയ വാദങ്ങള്‍ കോടതിയില്‍ നടക്കുന്നത്.

ആദ്യം ഫോണുകള്‍ നല്‍കാന്‍ തയ്യാറാവാതിരുന്ന താരത്തിന് പിന്നീട് ഫോണുകള്‍ കോടതി മുമ്പാകെ ഹാജരാക്കേണ്ടി വന്നു. എന്നാല്‍ മുഴുവന്‍ ഫോണുകളും ലഭിച്ചില്ലെന്ന നിലപാടിലാണ് പ്രോസിക്യൂഷന്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നത്. ഒടുവില്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്ന ദിവസവും ദിലീപിന്റെ അറസ്റ്റ് പ്രതീക്ഷിച്ചവർ ഏറെയാണ്. വിധി അനുകൂലമായാലുടന്‍ അറസ്റ്റ് ഉണ്ടാവുമെന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. കോടതിയില്‍ വാദം പറയുമ്പോള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ദിലീപിന്റെ വീടിന് മുന്നില്‍ എത്തിയതും ആകാംക്ഷ വർധിപ്പിച്ചു.

എന്നാല്‍ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതോടെ താല്‍ക്കാലികമായെങ്കിലും അറസ്റ്റ് ഒഴിവായി. കേസിന്റെ മുൻകൂർ ജാമ്യവ്യവസ്ഥകൾ പാലിക്കാൻ പിറ്റേ ദിവസം ദിലീപ് ആലുവ മജിസ്‌ട്രേറ്റ് കോടതിയിലെത്തുകയും ചെയ്തു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, ബൈജു ചെങ്ങമനാട് എന്നിവരാണ് ജാമ്യ വ്യവസ്ഥകൾ പൂർത്തീകരിക്കാനായി എത്തിയത്.

അതേസമയം,മുന്‍കൂർ ജാമ്യം ലഭിച്ചതോടെ കേസുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നതിനാല്‍ മുടങ്ങിയ ദിലീപ് സിനിമകളുടെ ഷൂട്ടിങും പുനരാരംഭിക്കുകയാണ്. വോയിസ് ഓഫ് സത്യനാഥന്‍ രണ്ടാമത്തെ ഷെഡ്യൂളിലേക്കാവും ദിലീപ് ഉടന്‍ ജോയിന്‍ ചെയ്യുക. റാഫിയുടെ സംവിധാനത്തിലൊരുങ്ങുന്ന വോയിസ് ഓഫ് സത്യനാഥനില്‍ ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Recommended Video

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വിട്ടിരുന്നു.നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥൻ ആണ് ദിലീപിന്റേതായി അവസാനം ഇറങ്ങിയ ചിത്രം. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കഷി പട്ടണം, റിങ് മാസ്റ്റർ എന്നിവക്ക് ശേഷം ദിലീപ് റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് വോയിസ് ഓഫ് സത്യനാഥന്‍. ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയതിന് ശേഷമാവും ദിലീപ് മറ്റ് ചിത്രങ്ങളുടെ തിരുക്കുകളിലേക്ക് കടക്കുക.












Click it and Unblock the Notifications