പീഡിപ്പിക്കല്‍ മാത്രമല്ല വേറെയുമുണ്ട് സ്വാമിയുടെ ലീലകള്‍!പണം തട്ടലിലും വിദഗ്ധന്‍! തട്ടിയത് 40 ലക്ഷം!
പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുക മാത്രമല്ല, പെണ്‍കുട്ടിയുടെ മതാപിതാക്കളില്‍ നിന്ന് ഗംഗേശാനന്ദ തീര്‍ഥ പാദര്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം
തിരുവനന്തപുരം: തിരുവനന്തപുരത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച ഗംഗേശാനന്ദ തീര്‍ഥ പാദരെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പീഡനം മാത്രമല്ല പണം തട്ടലിലും സ്വാമി വിദഗ്ധനാണെന്നാണ് പീഡനത്തിനിരയായ പെണ്‍കുട്ടി പറയുന്നത്. തന്റെ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നന്നുമായി സ്വാമി നാല്‍പ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇക്കാര്യം പെണ്‍കുട്ടിയുടെ വീട്ടുകാരും സമ്മതിച്ചിട്ടുണ്ട്.
കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത് വന്നതോടെ ഗംഗേശാനന്ദ തീര്‍ഥയെ വിശദമായ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. എറണാകുളം , കൊല്ലം എന്നിവിടങ്ങളിലും ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതു സംബന്ധിച്ച് കൂടുതല്‍ പേര് പരാതിയുമായി രംഗത്തെത്തുമെന്നാണ് പോലീസ് കരുതുന്നത്.

തട്ടിയത് നാല്‍പ്പത് ലക്ഷം
പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുക മാത്രമല്ല, പെണ്‍കുട്ടിയുടെ മതാപിതാക്കളില്‍ നിന്ന് ഗംഗേശാനന്ദ തീര്‍ഥ പാദര്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് മാത്രം നാല്‍പ്പത് ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തിരുന്നത്. ഇതു കൂടാതെ പെണ്‍കുട്ടിയുടെ കുടുംബ സുഹൃത്തുക്കളില്‍ നിന്നും ഇയാള്‍ പണം തട്ടിയെടുത്തിട്ടുണ്ട്.

കൂടുതല്‍ പേര് രംഗത്ത്
ഗംഗേശാനന്ദ തീര്‍ഥ പാദര്ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തു വരുന്നുണ്ട്. എറണാകുളം, കൊല്ലം ജില്ലകളിലും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര് പരാതിയുമായി എത്തുമെന്നാണ് പോലീസ് കരുതുന്നത്.

വാഹനം തട്ടിയെടുത്തു
പെണ്‍കുട്ടിയുടെ പിതാവിന്റെ പേരില്‍ വാങ്ങിയ വാഹനവും ഗംഗേശാനന്ദ തീര്‍ഥ പാദ തട്ടിയെടുത്തെന്നാണ് മറ്റൊരു ആരോപണം. ഈ വാഹനം ഇയാളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. പത്ത് വര്‍ഷത്തോളമായി സ്വാമിക്ക് പെണ്‍കുട്ടിയുടെ കുടുംബവുമായി ബന്ധമുണ്ട്. അതിനാല്‍ ഇവര്‍ ഇയാളെ അമിതമായി വിശ്വസിച്ചിരുന്നതായും പോലീസ്.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം
അതേസമയം ഗംഗേശാനന്ദ തീര്‍ഥ പാദയെ പോലീസ് ചോദ്യം ചെയ്യും. കൂടുതല്‍ ആരോപണങ്ങള്‍ പുറത്തു വന്നതോടെ സ്വാമിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നതിനാല് കഴിഞ്ഞ ദിവസം വിശദമായി ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. ഡോക്റ്റര്‍മാരുമായി സംസാരിച്ച ശേഷം ഇയാളെ ചോദ്യം ചെയ്യും.

സ്വാമി അറസ്ററില്‍
ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സ്വാമിയെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ചികിത്സയില്‍ കഴിയുന്ന ഇയാളെ ചികിത്സ പൂര്‍ത്തിയാല്‍ ഉടന്‍ കോടതിയില്‍ ഹാജരാക്കും. പീഡന ശ്രമത്തിനിടെയാണ് ഇയാളുടെ ലിംഗം യുവതി മുറിച്ചത്. 90 ശതമാനം അറ്റുപോയതിനാല്‍ ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

സ്വയരക്ഷാര്‍ഥം
അതേസമയം സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടില്ല. നേരത്തെ ഇത് സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പോലീസ് തന്നെ ഇക്കാര്യം വ്യക്തമാക്കി. സ്വയരക്ഷാര്‍ഥമാണ് പെണ്‍കുട്ടി ഇങ്ങനെ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. സ്വാമിയുടെ ലിംഗം മുറിച്ച കാര്യം പെണ്‍കുട്ടി തന്നെയാണ് പോലീസിനെ അറിയിച്ചത്.

അമ്മയുടെ ഒത്താശ
പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സ്വാമിക്ക് ഒത്താശ ചെയ്തത് അമ്മ തന്നെയാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഇതിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് അമ്മയെ വീണ്ടും ചോദ്യം ചെയ്യും. പത്ത് വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പമുള്ളയാളാണ് സ്വാമി.

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ഇന്ത്യ സന്ദര്‍ശിക്കുക
ആ കത്തി സ്വാമി തന്നെ കൊണ്ടുവന്നത്... പെണ്‍കുട്ടിയുടെ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍....കൂടുതല്‍ വായിക്കാന്‍
സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കുന്ന ദൃശ്യങ്ങള്‍!!! ഗംഗേശാനന്ദ തീര്ത്ഥപാദത്തിന് കൊല്ലുന്ന ട്രോളുകൾ...കൂടുതല്‍ വായിക്കാന്‍
ജീവിതത്തില്‍ ഒരു വിഷമം വന്നപ്പോള്‍ തിരിഞ്ഞു നോക്കിയില്ല, ജാമോളിനെ ഒറ്റപ്പെടുത്തിയ ആ സിനിമാ സുഹൃത്ത്?കൂടുതല്‍ വായിക്കാന്‍
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications