ആ കത്തി സ്വാമി തന്നെ കൊണ്ടുവന്നത്... പെണ്‍കുട്ടിയുടെ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: പീഡിപ്പിക്കാനെത്തിയ സ്വാമിയെ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. സ്വാമി എത്തുമെന്നറിഞ്ഞ് പെണ്‍കുട്ടി കത്തി സൂക്ഷിച്ച് വച്ച് ലിംഗഛേദം നടത്തുകയായിരുന്നു എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.

കുമ്മനത്തിന്റെ ധൈര്യം ചോര്‍ന്നോ!!! ജയിലില്‍ പോകാന്‍ ഇപ്പോള്‍ പേടി? പറഞ്ഞത് വിഴുങ്ങി കുമ്മനം?

ലിംഗം മുറിച്ചതിന്‍റെ ക്രെഡിറ്റ് സുധാകരന്!!നീച ലിംഗം മുറിക്കാന്‍ പെണ്ണുങ്ങളോട് ആഹ്വാനം ചെയ്തിരുന്നു!

എന്റെ ഒക്കെ എല്ലാം നഷ്ടപ്പെട്ടതാ, നശിച്ചതാ സംരക്ഷണവുമായി വാര്യര്‍മാര്‍ ഇങ്ങോട്ട് വരണ്ട; കനി കുസൃതി

എന്നാല്‍ സംഭവിച്ചത് അങ്ങനെയല്ലെന്നാണ് പെണ്‍കുട്ടിയുടെ മൊഴി തന്നെ സൂചിപ്പിക്കുന്നത്. വര്‍ഷങ്ങളായി താന്‍ അനുഭവിച്ച കൊടിയ ലൈംഗിക പീഡനങ്ങളെ കുറിച്ചും പെണ്‍കുട്ടി മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വലിച്ചിഴച്ച് കൊണ്ടുപോകവേയാണ് പെണ്‍കുട്ടി സ്വാമിയുടെ ലിംഗഛേദം നടത്തിയത്. ആ ഞെട്ടിപ്പക്കുന്ന മൊഴിയിലെ വിവരങ്ങള്‍ ഇങ്ങനെയാണ്...

 പ്ലസ് ടു കാലം മുതല്‍

പ്ലസ് ടുവിന് പഠിക്കുന്ന കാലം മുതല്‍ തുടങ്ങിയതാണ് സ്വാമിയുടെ പീഡനം എന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നത്. ചട്ടമ്പി സ്വാമികളുടെ പ്രതിമ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നടന്ന സമരകാലത്താണ് പെണ്‍കുട്ടിയുടെ വീടുമായി സ്വാമിയുടെ ബന്ധം തുടങ്ങുന്നത്.

ഈശ്വര കോപം

പെണ്‍കുട്ടിയ്ക്ക് ഈശ്വര കോപം ഉണ്ടെന്നാണത്രെ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥ പാദര്‍ വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തി വച്ചിരുന്നത്. ഇതിന്റെ മറവിലായിരുന്നു പീഡനങ്ങള്‍ അരങ്ങേറിയത്.

പൂജകള്‍ക്കായി ക്ഷേത്രദര്‍ശനങ്ങള്‍

ഈശ്വര കോപം പരിഹരിക്കാന്‍ സ്വാമി വഴികളും പറഞ്ഞു കൊടുത്തു. കോട്ടയം, എറണാകുളം ജില്ലകളിലെ ചില ക്ഷേത്രങ്ങളും ആശ്രമങ്ങളും സന്ദര്‍ശിച്ച് പൂജകള്‍ നടത്തണം എന്നായിരുന്നു അത്.

ആദ്യമായി പീഡിപ്പിക്കപ്പെട്ടത്

സ്വാമിയുടെ വാക്കുകള്‍ വിശ്വസിച്ച് വീട്ടുകാര്‍ പെണ്‍കുട്ടിയെ സ്വാമിയ്‌ക്കൊപ്പം വിട്ടു. ഇക്കാലത്താണ് ആദ്യമായി പീഡിപ്പിക്കപ്പെട്ടത് എന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

ദൈവാനുഗ്രഹത്തിന്റെ പേരില്‍

തന്നിലൂടെ ദൈവാനുഗ്രഹം ലഭിക്കും എന്ന് പറഞ്ഞായിരുന്നത്രെ ഇയാള്‍ പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. പെണ്‍കുട്ടി ഇത് വിശ്വസിക്കുകയും ചെയ്തു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായി.

തിരിച്ചറിവായപ്പോള്‍ ഭീഷണി

സ്വാമി ചെയ്യുന്നത് എന്താണെന്ന് തിരിച്ചറിഞ്ഞ് തുടങ്ങിയപ്പോള്‍ പെണ്‍കുട്ടി പ്രതികരിക്കാന്‍ തുടങ്ങി. എന്നാല്‍ വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നില്‍ മോശക്കാരിയാക്കും എന്ന് ഭീഷണിപ്പെടുത്തി സ്വാമി പിന്നേയും പീഡനം തുടരുകയായിരുന്നു.

വീട്ടുകാര്‍ സ്വാമിക്കൊപ്പം

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് സ്വാമിയെ അത്രത്തോളം വിശ്വാസമായിരുന്നു. അതുകൊണ്ട് താന്‍ പറയുന്നത് ഒന്നും അവര്‍ വിശ്വസിക്കുമായിരുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ ഉള്ളത്.

ആത്മഹത്യ ചെയ്യാന്‍ പോലും

സ്വാമിയുടെ പീഡനം സഹിക്കവയ്യാതെ ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നത്. എത്രത്തോളം ദുരിതം ആ കുട്ടി അനുഭവിച്ചിട്ടുണ്ടാകും...

അന്ന് സംഭവിച്ചത്

മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതുപോലെ ആയിരുന്നില്ല അന്ന് രാത്രിയില്‍ സംഭവിച്ചത്. അക്കാര്യം പെണ്‍കുട്ടിയുടെ മൊഴിയില്‍ കൃത്യമായി പറയുന്നുണ്ട്.

ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു

സംഭവ ദിവസം വീട്ടിലെത്തിയ സ്വാമി പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ പെണ്‍കുട്ടി വഴങ്ങാന്‍ തയ്യാറായില്ല. അതിന് ശേഷമാണ് കാര്യങ്ങള്‍ ഇങ്ങനെ അവസാനിച്ചത്.

വലിച്ചിഴച്ചു, കത്തി കാണിച്ചു

രാത്രിയില്‍ പെണ്‍കുട്ടിയെ മുറിയില്‍ നിന്ന് സ്വാമി വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. അതിന് ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. എന്നാല്‍ ഇതൊന്നും വീട്ടുകാര്‍ അറിഞ്ഞില്ലേ എന്ന ചോദ്യം ബാക്കിയാണ്.

നിവൃത്തികെട്ടപ്പോള്‍ മുറിച്ച് മാറ്റി

സ്വാമിയുടെ കൈവശം ഉണ്ടായിരുന്ന കത്തി തന്നെ തട്ടിയെടുത്താണ് പെണ്‍കുട്ടി ആ കൃത്യം നിര്‍വ്വഹിച്ചത്. നിവൃത്തികെട്ട്, സ്വയരക്ഷയ്ക്ക് വേണ്ടിയാണ് താന്‍ അത് ചെയ്തത് എന്നാണ് പെണ്‍കുട്ടി പറയുന്നത്.

പോലീസിനെ അറിയിച്ചത്

സംഭവം നടന്ന ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പെണ്‍കുട്ടി വിവരം അറിയിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി പേട്ട പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി വിവരം പറയുകയായിരുന്നു എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍.

വീട്ടുകാര്‍ പോലും അറിയുന്നത്

പെണ്‍കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴാണത്രെ വീട്ടുകാര്‍ പോലും സംഭവം അറിയുന്നത്. ചോരയൊലിപ്പിച്ച നിലയില്‍ ആയിരുന്നു സ്വാമി അപ്പോള്‍ ഉണ്ടായിരുന്നത്.

90 ശതമാനം മുറിഞ്ഞ നിലയില്‍

ജനനേന്ദ്രിയും 90 ശതമാനവും മുറിഞ്ഞ് അറ്റ് വീഴാറായ നിലയില്‍ ആയിരുന്നു സ്വാമിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീണ്ടും തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു സ്വാമിയുടെ ജനനേന്ദ്രിയം.

സ്വയം മുറിച്ചതാണെന്ന്!!!

പെണ്‍കുട്ടി മുറിച്ചതല്ല താന്‍ സ്വയം ലിംഗഛേദം നടത്തിയതാണെന്നായിരുന്നു സ്വാമി ഡോക്ടര്‍മാരോട് പറഞ്ഞത്. ആവശ്യമില്ലാത്ത അവയവം മുറിച്ച് മാറ്റുകയായിരുന്നു എന്നാണ് സ്വാമിയുടെ വാദം.

സ്വാമി അറസ്റ്റില്‍

എന്തായാലും സ്വാമിയെ പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ചികിത്സ പൂര്‍ത്തിയായാല്‍ സ്വാമിയെ കോടതിയില്‍ ഹാജരാക്കും.

മുഖ്യമന്ത്രിയുടെ പ്രശംസ

പീഡിപ്പിക്കാന്‍ വന്ന സ്വാമിയുടെ ലിംഗഛേദം നടത്തിയ പെണ്‍കുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചിരുന്നു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും പെണ്‍കുട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ബിജെപി നേതൃത്വം പ്രതിസന്ധിയില്‍

ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥ പാദയും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒരുമിച്ചുള്ള ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് ബിജെപി നേതൃത്വം പ്രതിരോധത്തിലാണ്.

പെണ്‍കുട്ടിയ്ക്കും പഴി

അഞ്ച് വര്‍ഷമായി സ്വാമിയുടെ പീഡനങ്ങള്‍ 'ആസ്വദിച്ച' പെണ്‍കുട്ടിയ്ക്ക് ഇപ്പോഴാണോ ഇങ്ങനെ ചെയ്യാന്‍ തോന്നിയത് എന്ന ചോദ്യവും ആയി ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയിട്ടുണ്ട്.

English summary
Statement of the woman who chopped of Swami's genital to resist rape.
Please Wait while comments are loading...