ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം; വിഡി സതീശൻ സഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണ

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് നിന്ന് ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങി കേരള സർക്കാർ. നാളെ സഭയിൽ പ്രമേയം അവതരിപ്പിക്കാനാണ് നീക്കം. മുഖ്യമന്ത്രി വിഡി സതീശൻ ആയിരിക്കും പ്രമേയം അവതരിപ്പിക്കുക. ചട്ടം 118 പ്രകാരമാണ് പ്രമേയം കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രമേയത്തെ ഇടത് മുന്നണിയും പിന്തുണയ്ക്കുമെന്നാണ് വിവരം.

ഡൽഹിയിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ ശക്തമാവുന്ന വേളയിലാണ് സംസ്ഥാന സർക്കാരിന്റെ നിർണായക നീക്കം. ഇടത്-വലത് മുന്നണികൾ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ഉറപ്പായതോടെ മൂന്ന് അംഗങ്ങൾ സഭയിൽ ഉള്ള എൻഡിഎ ഇതിനെ എതിർക്കുമെന്നാണ് വിവരം. വിദ്യാർത്ഥി സംഘടനകളുടെയും ഇന്ത്യ സഖ്യത്തിന്റെയും സിജെപിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് കേരളത്തിന്റെ നടപടി.

vd satheesan

ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ സ്വതന്ത്രവും സുതാര്യവും നിഷ്‌പക്ഷവുമായ തിരഞ്ഞെടുപ്പുകളും, ഓരോ പൗരനും ഭരണഘടന ഉറപ്പുനൽകുന്ന സാർവത്രിക പ്രായപൂർത്തി വോട്ടവകാശവുമാണ്. എന്നാൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപകാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ ആശങ്കകളും ആരോപണങ്ങളും രാജ്യത്തുടനീളം ഉയർന്നുവന്നിട്ടുള്ള ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്; പ്രമേയവുമായി ബന്ധപ്പെട്ട അറിയിപ്പിൽ പറയുന്നു.

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ പേരിൽ കൃത്യമായ മാനദണ്ഡങ്ങളോ മുൻകൂട്ടിയുള്ള അറിയിപ്പുകളോ ഇല്ലാതെ, ലക്ഷക്കണക്കിന് അർഹരായ പൗരന്മാരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്‌തതായി പരാതികൾ ഉയർന്നിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, കടിയേറ്റ തൊഴിലാളികൾ. യുവവോട്ടർമാർ എന്നിവരുടെ വോട്ടവകാശം സാങ്കേതിക തിരിമറികളിലൂടെയും അപാകതകളിലൂടെയും കവർന്നെടുക്കപ്പെടുന്നത് ജനാധിപത്യപരമായ തത്ത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്; കുറിപ്പ് വ്യക്തമാക്കുന്നു.

നിലവിലെ ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകൂട സ്വാധീനങ്ങൾക്ക് വഴങ്ങാതെ പൂർണ്ണമായും നിഷ്‌പക്ഷമായി പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ അതിന്റെ സുതാര്യതയും വിശ്വാസ്യതയും ഇല്ലാതാക്കിയിരിക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 326 ഉറപ്പുനൽകുന്ന പൗരന്റെ അടിസ്ഥാനപരമായ അവകാശമായ വോട്ടവകാശം കവർന്നെടുക്കുന്നത് ഭരണഘടനാ ലംഘനമാണ്. വോട്ടർപട്ടികയിൽ ക്രമക്കേട് നടക്കുന്നത് അട്ടിമറിക്കുന്നതിന് തുല്യമാണ്; കുറിപ്പ് പറയുന്നു.

പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്നിവരടങ്ങുന്ന നിഷ്‌പക്ഷ സമിതിക്ക് മാത്രമേ സ്വതന്ത്രരായ കമ്മീഷണർമാരെ തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ കണ്ടെത്താൻ സാധിക്കുകയുള്ളൂ. ആയതിനാൽ തിരഞ്ഞെടുക്കുന്ന സമിതിയിൽ പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് എന്നിവരെ ഉൾപ്പെടുത്തി പൂനഃസംഘടിപ്പിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് കുറിപ്പിൽ ആവശ്യപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma