Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസ്സിസ് ഇന്ത്യ വേള്‍ഡ് ഫൈനലില്‍ അഭിമാനമായി ചേര്‍ത്തലക്കാരി; ഷെറിന് ഇത് സ്വപ്‌ന നേട്ടം

ചേര്‍ത്തല: കേരളത്തിലേക്ക് ചേര്‍ത്തല വഴി ഒരു സന്തോഷ നിമിം വന്നെന്നിയിരിക്കുകയാണ്.മിസ്സിസ് ഇന്ത്യ വേള്‍ഡ് ഫൈനലില്‍ മിസ്സിസ് ബ്യൂട്ടി വിത്ത് ബ്രെയിന്‍ കിരീടം ഒരു ചേര്‍ത്തലക്കാരി സ്വന്തമാക്കിയിരിക്കുകയാണ്. ചേര്‍ത്തല സ്വദേശി ഷെറിന്‍ മുഹമ്മദ് ഷിബിന് ആണ് കിരീടം സ്വന്തമാക്കിയത്. ലോക സൗന്ദര്യമത്സരം കഴിഞ്ഞ ദിവസം യു എ ഇ യില്‍ വെച്ചാണ് നടന്നത്.

ചേര്‍ത്തല പൂത്തോട്ട സ്റ്റാര്‍വ്യൂവില്‍ അബ്ദുല്‍ ബഷീറിന്റെയും സൂസന്ന ബഷീറിന്റെയും മകളാണ് ഷെറിന്‍ മുഹമ്മദ് ഷിബിന്‍.എങ്ങനെയാണ് ചേര്‍ത്തലക്കാരിയായ ഷെറിന്‍ മിസ്സിസ് ഇന്ത്യ എന്ന സ്വപ്‌ന മത്സരത്തിലേക്ക് എത്തിയതെന്നും ഒടുവില്‍ ഈ അഭിമാന നേട്ടം സ്വന്തമാക്കിയതെന്നും നോക്കാം.

1


വിവിധ പ്രവിശ്യകളില്‍ നിന്ന് വിജയിച്ചെത്തിയ 20 പേരോടാണ് ബയോടെക് എഞ്ചിനീയര്‍ ഷെറിന്‍ മത്സരിച്ചത്. നോര്‍ത്ത് യോര്‍ക് പ്രവിശ്യയില്‍ നിന്ന് മത്സരിച്ചാണ് ഷെറിന്‍ ഫൈനല്‍ റൗണ്ടിലത്തിയത്. പ്രസവാനന്തരം സ്ത്രീകളില്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം, കുഞ്ഞുങ്ങള്‍ ഉള്ള സ്ത്രീകള്‍ തൊഴില്‍ രംഗത്ത് നേരിടുന്ന അവഗണനകള്‍ എന്നീ വിഷയങ്ങളില്‍ തയാറാക്കിയ പ്രബന്ധങ്ങളാണ് ഷെറിനെ ഫൈനലിലെത്തിച്ചത്. സൗന്ദര്യത്തിനൊപ്പം ബുദ്ധിയും കഴിവും പരീക്ഷിക്കുന്ന തരത്തിലാണ് ഫൈനല്‍ മത്സരം.

2

കാനഡ സൗന്ദര്യ മത്സരത്തില്‍ ഫൈനലില്‍ എത്തിയ ഷെറിനെ ബോളിവുഡ് സിനിമയുടെ ഭാഗമായി നടത്തിയ വിവാഹിതരുടെ ലോക സൗന്ദര്യ മത്സരത്തിലേക്ക് ജൂറി തിരഞ്ഞെടുത്തിരുന്നു. കാനഡയിലെ ടോറൊന്റോ സര്‍വ്വ കലാശാലയില്‍ ലാബ് മാനേജര്‍ ആണ്, ബയോ ടെക്‌നോളജിയില്‍ എംടെക്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രെഷനില്‍ എംബിഎയും നേടിട്ടുണ്ട്. ഭര്‍ത്താവ് ആലപ്പുഴ തിരുവമ്പാടി സ്വദേശി മുഹമ്മദ് ഷിബിന്‍ ഫ്രഞ്ച് മരുന്ന് കമ്പനി സിനോഫി യുടെ അസിസ്റ്റന്റ് മാനേജര്‍ ആണ്. രണ്ട് പെണ്‍ കുട്ടികള്‍ അലയ്‌ന, സുഹാന.

ഒരു ചിരി ..ഒരു നോട്ടം...ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

3

ബയോടെക്നോളജിയില്‍ എം.ടെക്കും ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ എം.ബി.എ യും ഉള്ള ഷെറിന്‍ ആറു വര്‍ഷം റിയാദ് കിംഗ് ഫൈസല്‍ റിസര്‍ച്ച് സെന്ററില്‍ റിസര്‍ച്ച് വിഭാഗത്തില്‍ ആയിരുന്നു. മോളിക്കുലര്‍ ബയോളജിയില്‍ ഇന്റര്‍നാഷണല്‍ പേപ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2018 ലാണ് കാനഡയിലെ ടോറൊന്റോ സര്‍വകലാശാലയിലെത്തിയത്.

Recommended Video

cmsvideo
    മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India
    4


    മുപ്പത് വര്‍ഷം റിയാദില്‍ ഓങ്കോളജി സ്പെഷ്യലൈസ്ഡ് നേഴ്സ് ആയി സേവനമനുഷ്ഠിച്ചിരുന്ന സൂസന്‍ ബഷീറിന്റെയും മുന്‍ റോട്ടറി അസി. ഗവര്‍ണര്‍ ചേര്‍ത്തല നഗരസഭ നാലാം വാര്‍ഡില്‍ സ്റ്റാര്‍വ്യൂവില്‍ അബ്ദുള്‍ ബഷീറിന്റെയും മകളാണ്. സ്‌കൂള്‍ കാലത്ത് സ്പോര്‍ട്സില്‍ ചാമ്പ്യന്‍ ആയിരുന്ന ഷെറിന്‍ നല്ല ഒരു ചിത്രകാരി കൂടിയാണ്. കാനഡയില്‍ സെനോഫി ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയിലെ ബ്രാഞ്ച് മാനേജരായ ഭര്‍ത്താവ് മുഹമ്മദ് ഷെബിനും രണ്ട് മക്കള്‍ക്കുമൊപ്പം ടോറൊന്റോയിലാണ് താമസം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+