കേരള കൗമുദി ചീഫ് എഡിറ്റര്‍ എംഎസ് രവി അന്തരിച്ചു, മരണം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍
കേരള കൗമുദി ചീഫ് എഡിറ്റര്‍ അന്തരിച്ചു
തിരുവനന്തപുരം: കേരള കൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററും ഡയറക്ടറുമായ എംഎസ് രവി അന്തരിച്ചു. അദ്ദേഹത്തിന് 68 വയസായിരുന്നു. ഉച്ചയോടെ ദേഹാസ്യാസ്ഥ്യത്തെ തുടര്‍ന്ന് സ്വവസതിയില്‍ കുഴഞ്ഞുവീണിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും.

ശൈലജയാണ് രവിയുടെ ഭാര്യ. കേരളകൗമുദി എഡിറ്റര്‍ ദീപു രവി, മാര്‍ക്കറ്റിങ് ഡയറക്ടര്‍ ദര്‍ശന്‍ രവി എന്നിവരാണ് മക്കള്‍. കേരള കൗമുദിയുടെ സ്ഥാപക പത്രാധിപര്‍ കെ സുകുമാരന്റെ നാലാമത്തെ മകനാണ് അദ്ദേഹം. സാമൂഹ-സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു രവി. മാധ്യമരംഗത്തെ അതിപ്രശസ്തമായ പല പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എംഎസ് മണി, പരേതരായ എംഎസ് മധുസൂദന്‍, എംഎസ് ശ്രീനിവാസന്‍ സഹോദരങ്ങളാണ്.












Click it and Unblock the Notifications