മുളിയാർ ബഡ്‌സ് സ്‌കൂളിന് തീവെപ്പ്

  • Posted By:
Subscribe to Oneindia Malayalam

ബോവിക്കാനം: ബോവിക്കാനം കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന മുളിയാർ ബഡ്‌സ് സ്‌കൂളിന് തീവെച്ചു. ഫയലുകൾ കത്തി നശിച്ചു. ഇന്ന് രാവിലെയാണ് തീപിടരുന്നത് ശ്രദ്ധയിൽ പെട്ടത്.ഇവിടുത്തെ പത്തോളം വിദ്യാർത്ഥികൾക്ക് പെരിയ ബഡ്‌സ് സ്‌കൂളിൽ കായികമേള ഉണ്ടായിരുന്നു അതിൽ പങ്കെടുക്കാനായി അധ്യാപകരും വിദ്യാത്ഥികളും നേരത്ത എത്തിയിരുന്നു. അതിനിടെയാണ് സ്കൂളിനകത്ത് തീ പടരുന്നത് കണ്ടത്.

പാറിപ്പറന്ന് പൂമ്പാറ്റ സ്വകാര്യ ബസും അടിച്ചുമാറ്റി; ശ്രീലങ്കയിലെ സ്വർണ്ണം! കഥകൾ അവസാനിക്കുന്നില്ല...

അധ്യാപരും വിദ്യാർത്ഥികളും ചേർന്ന് വെള്ളം ഒഴിച്ച് തീ അണച്ചു. തീവെപ്പിന് പിന്നിൽ സാമൂഹ്യ ദ്രോഹികളാണെന്ന് സംശയിക്കുന്നു.

fire

ക്ലാസ് മുറി ശുചീകരിക്കുന്നതിനായി വെച്ചിരുന്ന തുണിയെടുത്ത് തീ വെച്ച് അകത്തേക്ക് ഇട്ടതാണെന്ന് സംശയിക്കുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി നൽകിയ പരാതിയിൽ ആദൂർ പോലീസ് കേസെടുത്തു 

English summary
Muliyar Buds School attacked by fire

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്