പാറിപ്പറന്ന് പൂമ്പാറ്റ സ്വകാര്യ ബസും അടിച്ചുമാറ്റി; ശ്രീലങ്കയിലെ സ്വർണ്ണം! കഥകൾ അവസാനിക്കുന്നില്ല...

 • Posted By: Desk
Subscribe to Oneindia Malayalam

തൃശൂർ: കേരളത്തിലുടനീളം പാറിപ്പറന്ന് തട്ടിപ്പ് നടത്തിയ പൂമ്പാറ്റ സിനിക്കെതിരെ കൂടുതൽ പരാതികൾ. കഴിഞ്ഞദിവസം മാത്രം രണ്ട് പേരാണ് പൂമ്പാറ്റ സിനിക്കെതിരെ പോലീസിൽ പരാതി നൽകിയത്. ഒരു സ്വകാര്യ ബസടക്കം ഒന്നരക്കോടിയോളം രൂപ പൂമ്പാറ്റ സിനി തട്ടിയെടുത്തുവെന്നാണ് കഴിഞ്ഞദിവസം ലഭിച്ച പരാതി.

വിദേശമദ്യവുമായി മല ചവിട്ടാനെത്തി! ആറംഗ സംഘം പോലീസ് പിടിയിൽ, അഞ്ചര ലിറ്റർ മദ്യവും ഹാൻസും...

വൈക്കോലും ചപ്പുചവറുകളും ഭക്ഷിക്കുന്നവർ; വിശന്ന് കരയുന്ന കുട്ടികൾ! സിറിയയിൽ കൊടുംപട്ടിണി...

സംസ്ഥാനത്തെ ജ്വല്ലറികൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ സിനി ലാലു എന്ന പൂമ്പാറ്റ സിനിയെ ദിവസങ്ങൾക്ക് മുമ്പാണ് തൃശൂർ പോലീസ് പിടികൂടിയത്. 18ഓളം കേസുകളാണ് പൂമ്പാറ്റ സിനിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്നത്. സാധാരണ വീട്ടമ്മമാർ മുതൽ ജ്വല്ലറി ഉടമകൾ വരെ സിനിയുടെ തട്ടിപ്പിനിരയായിരുന്നു. ഈ കേസുകൾക്ക് പുറമെയാണ് തട്ടിപ്പിനിരയായ കൂടുതൽപേർ കഴിഞ്ഞദിവസങ്ങളിൽ പരാതി നൽകാനെത്തിയത്.

പങ്കാളിയാക്കാമെന്ന്....

പങ്കാളിയാക്കാമെന്ന്....

സ്വർണക്കച്ചവടത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് പാലപ്പിള്ളി സ്വദേശി പൂന്തല സെയ്തലവിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്തത്. വിദേശത്ത് നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുന്ന സ്വർണം പാതിവിലയ്ക്ക് നൽകാമെന്നായിരുന്നു സിനിയുടെ വാഗ്ദാനം. ഇതിനു പുറമേ സെയ്തലവിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പ്രവാസി ബസ് താൽക്കാലിക കരാറെഴുതി സിനി സ്വന്തമാക്കുകയും ചെയ്തു.

മറിച്ചുവിറ്റു....

മറിച്ചുവിറ്റു....

ബസിന്റെ ഉടമസ്ഥതാവകാശം സ്വന്തമാക്കിയതോടെ സിനിക്കെതിരെ സെയ്തലവി പോലീസിൽ പരാതി നൽകാൻ ശ്രമിച്ചു. ഇക്കാര്യമറിഞ്ഞ സിനി ഗുണ്ടകളെ വിട്ട് സെയ്തലവിയെ ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെ സെയ്തലവിയുടെ പേരിലുള്ള ഭൂമിയുടെ ആധാരവും സിനി സ്വന്തമാക്കിയിരുന്നു. ചൊക്കന-പാലപ്പിള്ളി-തൃശൂർ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന പ്രവാസി ബസ് സിനി പിന്നീട് മാറ്റക്കച്ചവടം നടത്തിയെന്നും സെയ്തലവിയുടെ പരാതിയിൽ പറയുന്നു.

റബർ...

റബർ...

സിനിക്കെതിരെ പരാതി നൽകിയ മറ്റൊരാൾ പാലപ്പിള്ളി സ്വദേശിയായ കരാറുകാരനാണ്. 70 ലക്ഷം രൂപ സിനി തട്ടിയെടുത്തുവെന്നാണ് ഇയാളുടെ പരാതി. ശ്രീലങ്കയിൽ നിന്ന് പാതിവിലയ്ക്ക് സ്വർണ്ണം എത്തിച്ചുതരാമെന്ന് പറഞ്ഞാണ് പൂമ്പാറ്റ സിനി ഇയാളെ കബളിപ്പിച്ചത്.

ശിക്ഷിക്കപ്പെട്ടില്ല...

ശിക്ഷിക്കപ്പെട്ടില്ല...

സാധാരണ വീട്ടമ്മമാരെ മുതൽ വൻകിട ജ്വല്ലറി ഉടമകളെ വരെ കബളിപ്പിച്ച പൂമ്പാറ്റ സിനിക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ പല കേസുകളിലും സിനി അറസ്റ്റിലായിരുന്നുവെങ്കിലും ശിക്ഷിപ്പെട്ടിരുന്നില്ല. പോലീസിലെ സ്വാധീനമാണ് സിനിക്ക് രക്ഷപ്പെടാൻ അവസരം നൽകിയതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.

cmsvideo
  പൂമ്പാറ്റ സിനിയുടെ ഞെട്ടിക്കുന്ന തട്ടിപ്പുകഥകള്‍ | Oneindia Malayalam
  ആത്മഹത്യയും...

  ആത്മഹത്യയും...

  ഇതിനിടെ സിനിയുടെ തട്ടിപ്പിനിരയായ ആലപ്പുഴയിലെ റിസോർട്ട് ഉടമ ആത്മഹത്യ ചെയ്ത സംഭവവുമുണ്ടായി. ഇയാളിൽ നിന്ന് പണം തട്ടിയെടുത്ത സിനി, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സിനി ഇയാളെ ബ്ലാക്ക് മെയിൽ ചെയ്തിരുന്നത്.

  English summary
  more complaints against poombatta sini.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്