മുല്ലപ്പെരിയാർ വിഷയം ഇന്ന് സുപ്രീം കോടതിയിൽ; രണ്ട് ഹര്‍ജികള്‍, ജലനിരപ്പ് കേരളം കോടതിയെ അറിയിക്കും
ഇടുക്കി : മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് സുപ്രീം കോടതിയില്‍. അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നും അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്നും ചൂണ്ടിക്കാട്ടി രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളാണ് സുപ്രീം കോടതിയിലുള്ളത്. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. എറണാകുളം സ്വദേശികളായ ഡോ ജോ ജോസഫ്, ഷീല കൃഷ്ണന്‍ക്കുട്ടി, ജെസി മോള്‍ ജോസ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.
അതേസമയം, അണക്കെട്ടില്‍ സുപ്രീം കോടതി നിജപ്പെടുത്തിയ ജലനിരപ്പ് 142 അടി ആണ്. ഇപ്പോള്‍ ജലനിരപ്പ് 137 അടി കടന്നിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കില്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയെന്ന് ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയരുന്നത് കേരളത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തകര്‍ച്ചയുണ്ടായാല്‍ കേരളത്തിലെ അഞ്ച് ജില്ലകളായ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളെ ബാധിക്കും. അതേസമയം, അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ ഡാമിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു.
മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നതിന് പിന്നാലെയാണ് ഡാം ഡീകമ്മിഷന്‍ ചെയ്യണം , പുതുക്കിപ്പണിയണം എന്നീ ആവശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത്. പൃഥിരാജ് അടക്കമുള്ള താരങ്ങള്‍ ഈ ആവശ്യവുമായി സോഷ്യല്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട് . കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സോഷ്യല്‍ മീഡിയ ഔദ്യോഗിക പേജില്‍ പ്രതിഷേധങ്ങളും അഭിപ്രായങ്ങളുമായി മലയാളികളും രംഗത്തെത്തുന്നുണ്ട്.
സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍
Recommended Video
125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചുനീക്കണമെന്നാണ് നടന്‍ പൃഥിരാജ് ആവശ്യപ്പെടുന്നത് . വസ്തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും 125 വര്‍ഷം പഴക്കമുള്ള ഡാം നിലനില്‍ക്കുന്നത് ഒരു കാരണമോ, ഒഴിവുകഴിവോ അല്ല. രാഷ്ട്രീയവും സാമ്പത്തികവും മാറ്റിവച്ച് ശരിയായത് ചെയ്യേണ്ട സമയമാണിതെന്ന് പൃഥിരാജ് പറയുന്നു. നമുക്കീ സംവിധാനത്തില്‍ മാത്രമേ വിശ്വസിക്കാന്‍ സാധിക്കൂ. ഈ സിസ്റ്റം ശരിയായ തീരുമാനമെടുക്കുമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാമെന്ന് പൃഥിരാജ് ഫേസ്ബുക്കില്‍ കുറിച്ചു . പൃഥിരാജ് പങ്കുവച്ച പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാലുണ്ടാകുന്ന അപകടം ബോധ്യപ്പെടുത്തുന്ന ചിത്രമാണ് പൃഥിരാജ് പങ്കുവച്ചത് .












Click it and Unblock the Notifications