Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാർ ഡാം തുറന്നു: സെക്കന്റില്‍ 534 ഘനയടി വെള്ളം പുറത്തേക്ക്,പെരിയാർ തീരത്ത് അതീവ ജാഗ്രത

ഇടുക്കി: മുല്ലപ്പെരിയർ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകൾ 30 സെന്റി മീറ്റർ ഉയർത്തിയാണ് വെള്ളം ഒഴുക്കി വിടുന്നത്. സെക്കന്റില്‍ 534 ഘനയടി വെള്ളം ഇതിലൂടെ പുറത്തേക്ക് എത്തും. 137.4 അടി ആയിരുന്നു വെള്ളിയാഴ്ച രാവിലെ ഡാമിലെ ജലനിരപ്പ്. ഇതോടെ രാവിലെ തന്നെ ഡാം തുറന്നേക്കുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഉച്ചയോടെയാണ് ഡാം തുറന്നത്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡാം തുറന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലുണ്ടായിരുന്ന എൻ ഡി ആർഎഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് മാറ്റി. അതേസമയം പ്രദേശത്ത് മഴ കുറഞ്ഞത് ആശ്വാസമേകുന്നുണ്ട്. 137.5 അടിയാണ് മുല്ലപ്പെരിയാർ ഡാമില്‍ പരമാവധി സംഭരിക്കാൻ അനുമതിയുള്ള ജലനിരപ്പ്. ഡാം തുറന്ന സാഹചര്യത്തില്‍ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇടുക്കി ജില്ലാ കളക്ടർ ഷീബ അറിയിച്ചു.

dd

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ 9.മണിക്ക് 137.25 അടിയിൽ എത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ഡാമിന്റെ മൂന്ന് ഷട്ടറുകൾ രാവിലെ 11.30 മുതൽ 30 Cm വീതം ഉയർത്തി 534 ക്യുസെക്സ് ജലം പുറത്തേക്ക് ഒഴുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ 11.30 ന് ഡാം തുറന്നില്ല. പിന്നീട് ഒരു മണിയോടെയാണ് ഡാം തുറന്ന് വെള്ളം ഒഴുക്കി വിട്ടത്.

എന്നാ ഒരു ഗ്ലാമറാണന്നേ... ഇത് ആരാധകരുടെ സ്വന്തം നീത പിള്ള; വൈറലായി ചിത്രങ്ങള്‍

ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരപ്രദേശങ്ങളിൽ അധിവസിക്കുന്നവരും , ജീവനക്കാരും അതീവ ജാഗ്രതാ പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പൊതുജനങ്ങൾ പെരിയാർ തീരപ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നതും മീൻപിടുത്തം നടത്തുന്നതും, സെൽഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കർശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയന്ത്രിക്കാനും കളക്ടർ നിർദ്ദേശിച്ചു.

മുല്ലപെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടതായ സാഹചര്യങ്ങൾ മുന്നിൽ കണ്ട് മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24X7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. (ഫോൺ നമ്പർ 04869-253362, മൊബൈൽ 8547612910) അടിയന്തിര സാഹചര്യങ്ങളിൽ താലൂക്ക് കൺട്രോൾ റൂം നമ്പർ (04869-232077, മൊബൈൽ 9447023597) എന്നിവയും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.

അതേസമയം, മുന്‍കരുതല്‍ എന്ന നിലയില്‍ ഇടുക്കി ഡാമും തുറന്നേക്കാം. വ്യഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാൽ ഇടുക്കി, കക്കി ഡാമുകളിലേക്ക് കൂടുതൽ വെള്ളമൊഴുകിയെത്തുകയാണ്. രണ്ട് ഡാമുകളിലും ഒന്നാം ഘട്ട മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+