Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ അണക്കെട്ട്: തീരുമാനം ഉടന്‍ വേണമെന്ന് സുപ്രീം കോടതി, കേരളത്തിന് വിമര്‍ശനം

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മേല്‍നോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. വിഷയം കേരളവും തമിഴ്‌നാടും ചേര്‍ന്ന് ചര്‍ച്ച ചെയ്താല്‍ കോടതിക്ക് ഇടപെടേണ്ടിവരില്ലെന്നും കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാല്‍ വിഷയത്തില്‍ കേരളത്തെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു. ചര്‍ച്ചകള്‍ക്കായി കേരളം തയ്യാറാകണമെന്ന് സുപ്രിം കോടതി വിമര്‍ശിച്ചത്.

Recommended Video

cmsvideo
    Mullaperiyar Dam Water level: Supreme Court asks Expert Committee to decide
    kerala

    ഇതാണ് ശരിക്കും സന്തൂര്‍ മമ്മി; നിത്യദാസിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

    അതേസമയം, കേരളവുമായും മേല്‍നോട്ട സമിതിയുമായും ആലോചിക്കാമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് മറ്റന്നാളത്തേക്ക് മാറ്റിയിരിക്കുകയാണ്. മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഏഴ് മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 137.2 അടിയാണെന്ന് തമിഴ്‌നാട് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ പരിസരത്ത് ആളുകള്‍ ഭീതിയോടെ കഴിയുകയാണെന്നും 139 അടിയാക്കി ജലനിരപ്പ് നിര്‍ത്തണമെന്നും കേരളം ആവശ്യപ്പെട്ടു. അണക്കെട്ടില്‍ ജലനിരപ്പ് 139 അടിയാക്കി നിര്‍ത്തേണ്ട അടിയന്തിര സാഹചര്യമുണ്ടോ എന്ന് കോടതി ചോദിച്ചു.

    അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നും അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്നും ചൂണ്ടിക്കാട്ടി രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയത്. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എറണാകുളം സ്വദേശികളായ ഡോ ജോ ജോസഫ്, ഷീല കൃഷ്ണന്‍ക്കുട്ടി, ജെസി മോള്‍ ജോസ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

    അതേസമയം, മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഡാം ഡീകമ്മിഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നു. സിനിമ - രാഷ്ട്രീയ മേഖലയിലുള്ളവര്‍ ഈ ആവശ്യവുമായി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് . പൃഥിരാജ്, ഹരീഷ് പേരടി, സാന്ദ്രാതോമസ് തുടങ്ങിയ താരങ്ങള്‍ ഇതേ ആവശ്യവുമായി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലായി മാറിയിരുന്നു.

    എന്നാല്‍ മുല്ലപെരിയാര്‍ ഡാം സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വലിയ അപകടം സംഭവിക്കാന്‍ പോകുന്നുവെന്ന തരത്തില്‍ ചിലര്‍ ഭീതി സൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും പിണറായി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+